സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5G ഫോൺ ഇതാണെന്ന് ആമസോൺ! ഈ വിലയിൽ വാങ്ങാൻ ഇത് ബെസ്റ്റാണ്
ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമായി ഒറ്റയടിക്ക് നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായതോടെ പലർക്കും ഏത് ഫോൺ ആണ് വാങ്ങേണ്ടത് എന്ന് കൺഫ്യൂഷനുണ്ട്. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ച് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആമസോൺ ഫെസ്റ്റിവൽ സെയിലിലെ കാര്യമെടുത്താൽ അത്തരത്തിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ആണ് ഐകൂ Z10x 5ജി (iQOO Z10x 5G). ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി ഫോൺ എന്ന വിശേഷണത്തോടെ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഐകൂ Z10x 5ജി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ബജറ്റ് വിലയിൽ നിരവധി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ബജറ്റ് ഫോണുകളിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നം അവയുടെ സ്റ്റോറേജ് ശേഷി അല്ലെങ്കിൽ റാം ശേഷി എന്നിവ കുറവായിരിക്കും എന്നാണ്. ചില ബജറ്റ് മോഡലുകൾക്കാകട്ടെ പരമാവധി 128ജിബി സ്റ്റോറേജ് വരേ മാത്രമേ ലഭിക്കാറുമുള്ളൂ.

കുറഞ്ഞ വിലയിൽ വാങ്ങേണ്ടവർക്ക് അങ്ങനെയും ഉയർന്ന സ്റ്റോറേജ് വേരിയന്റ് വേണ്ടവർക്ക് അതും ലഭ്യമാകുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10x 5ജി. 12000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി ഫോൺ തേടുന്നവർക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിട്ടുള്ള ഒരു മികച്ച ഓപ്ഷനാണ് ഇത്.
അൽപ്പം ഉയർന്ന സ്റ്റോറേജ് ശേഷി വേണ്ടവർക്ക് ഈ ഫോണിന്റെ 256ജിബി ഓപ്ഷനും ലഭ്യമാണ്, ഇതിന് 15000 രൂപയ്ക്കടുത്ത് മാത്രമേ ചിലവ് വരുന്നുള്ളൂ. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z10x 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില.

ഡിസ്കൗണ്ട് വില
ഇപ്പോൾ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി ഐക്യൂ Z10x 5G അടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടുകൾക്ക് ശേഷം 12999 രൂപ മുതൽ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ മറ്റ് വേരിയന്റുകൾ യഥാക്രമം, 14499 രൂപ, 15999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
കൂപ്പൺ ഡിസ്കൗണ്ട്
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ അടിസ്ഥാന മോഡലിന് 1000 രൂപയുടെയും മറ്റ് രണ്ട് വേരിയന്റുകൾക്ക് 1250 രൂപയുടെയും കൂപ്പൺ ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 11999 രൂപ വിലയിലും 256ജിബി വേരിയന്റ് 15000 രൂപയിൽ താഴെ വിലയിലും വാങ്ങാനാകുന്നു.
15000 രൂപയിൽ താഴെ വിലയിൽ പരമാവധി സ്റ്റോറേജ് ശേഷിയോടെ മികച്ചൊരു 5ജി ഫോൺ ആഗ്രഹിക്കുന്നവർക്ക് ഐക്യൂ Z10x 5ജിയുടെ ടോപ് വേരിയന്റ് തെരഞ്ഞെടുക്കാം. 12000 രൂപയിൽ താഴെ കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് അടിസ്ഥാന മോഡൽ തെരഞ്ഞെടുക്കാം. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചുനൽകുന്ന പെർഫോമൻസ് ഈ ഫോൺ നൽകും എന്നാണ് ഇതിനകം വന്ന വിലയിരുത്തലുകളിൽ നിന്ന് മനസിലാക്കാനാകുന്നത്.

ഐക്യൂ Z10x 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് 120Hz റിഫ്രഷ് റേറ്റ്, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ്, മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ്.
50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 8MP സെൽഫി ക്യാമ, 5G, 4G VoLTE, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവ ഇതിലുണ്ട്. അൾട്രാമറൈൻ, ടൈറ്റാനിയം കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോണിന് 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








