Home
Mobile

അ‌തിവേഗക്കാരൻ ഐക്യൂ! സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണിന്റെ വിശേഷങ്ങൾ

അ‌തിവേഗക്കാരൻ ഐക്യൂ

എത്ര പണികൊടുത്താലും പറപറന്ന് നിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കണം തങ്ങളുടേത് എന്ന് ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പരിഗണിക്കാൻ ഏറ്റവും അ‌നുയോജ്യമായ സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായി ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോൺ ഐക്യൂ 11 പുറത്തിറക്കി. ഇന്ത്യയിൽ എത്തുന്ന ആദ്യ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ സ്മാർട്ട്ഫോൺ എന്നതാണ് ഐക്യൂ 11ന്റെ ഇന്ത്യയിലേക്കുള്ള വരവിലെ പ്രധാന ആകർഷണം.

പ്രകടനത്തിൽ 20 ശതമാനം വർധന

59,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്‌ഫോൺ ജനുവരി 13 മുതൽ ആമസോൺ, iQOO.com വഴി വിൽപ്പനയ്‌ക്കെത്തും. നിരവധി ഊഹാപോഹങ്ങൾക്ക് ശേഷമാണ് ഐക്യൂ ഇന്ത്യയിൽ അ‌വതരിച്ചിരിക്കുന്നത്. മുൻഗാമിയുമായി താരമ്യം ചെയ്താൽ പുതിയ ഐക്യൂ 11 ന്റെ പ്രകടനം 20 മടങ്ങ് വർധിച്ചിട്ടുണ്ട് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. ക്വാൽകോം ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ആണ് ഈ അ‌വകാശവാദത്തിന് ബലം പകരുന്നത്.

ലെജൻഡ് എഡിഷനും ആൽഫ എഡിഷനും

രണ്ട് കിടിലൻ ലുക്കുകളിലാണ് ഐക്യൂ 11 ലഭ്യമാകുന്നത്. ലെജൻഡ് എഡിഷനും ആൽഫ എഡിഷനും ആണ് അ‌വ. ലെജൻഡ് എഡിഷൻ പിന്നിൽ ലെതർ ഫിനിഷോടുകൂടിയ BMW M മോട്ടോർസ്‌പോർട്ട് സീരീസ് സ്ട്രിപ്പോടെയാണ് വരുന്നത്. അതേസമയം ആൽഫ എഡിഷൻ മാറ്റ് ഗ്ലാസ് ഫിനിഷോടെയാണ് വരുന്നത്. രണ്ട് മോഡലുകൾക്കും ഒരു മെറ്റൽ ഫ്രെയിം ഉണ്ട് കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കർ സജ്ജീകരണം, യൂണിവേഴ്സൽ റിമോട്ട് കൺട്രോൾ ഓപ്ഷനുള്ള ഐആർ ബ്ലാസ്റ്റർ എന്നിവ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

അ‌തിവേഗക്കാരൻ ഐക്യൂ

16 എംപി സെൽഫി ക്യാമറ

ക്യുഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ്റേറ്റ്, 10-ബിറ്റ് കളർ ഡെപ്‌ത് എന്നിവയാണ് ഐക്യൂ 11-ന്റെ പ്രധാന സവിശേഷതകളിൽ ചിലത്. ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ലഭ്യമാണ്. മുകളിൽ ഒരു ചെറിയ പഞ്ച് ഹോളിലായാണ് 16 എംപി സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഐഫോണുകളിൽ നമ്മൾ കണ്ടതുപോലെയുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഇവിടെ ദൃശ്യമാകുക. കൂടാതെ ബിൽറ്റ്-ഇൻ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

രണ്ട് സ്ലിം സ്റ്റോട്ടുകളിലും 5ജി പിന്തുണ

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 SoC ചിപ്സെറ്റിന്റെ കരുത്തിന് ഒപ്പത്തിന് ഒപ്പം നിന്ന് പ്രവർത്തിക്കാനായി 8/16 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിരിക്കുന്നു. ഫൺടച്ച്ഒഎസ് 13 സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 13 ഒഎസിലാണ് ഐക്യൂ 11എത്തുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല, എന്നാൽ അ‌തേസമയം, രണ്ട് സ്ലോട്ടുകളിലും 5G നെറ്റ്‌വർക്കിനുള്ള പിന്തുണയോടെ ഡ്യുവൽ നാനോ സിം സ്ലോട്ടുകൾ ഈ കരുത്തനിൽ ഇടംപിടിച്ചിട്ടുണ്ട്.

50 എംപി പ്രൈമറി ക്യാമറ

പ്രോസസർ കഴിഞ്ഞാൽ ക്യാമറയാണ് ഐക്യൂ 11 ന്റെ മറ്റൊരു പ്രധാന സവിശേഷത. 50 എംപി പ്രൈമറി ക്യാമറ, 13 എംപി ടെലിഫോട്ടോ/പോർട്രെയിറ്റ് ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. 30FPS-ൽ 8​കെ റെസല്യൂഷൻ വീഡിയോകൾ ചിത്രീകരിക്കാൻ ഈ സ്മാർട്ട്ഫോണിന് എളുപ്പത്തിൽ സാധിക്കും. കൂടാതെ നൈറ്റ് മോഡ്, മൂൺ മോഡ് തുടങ്ങി ഒട്ടേറെ സവിശേഷതകളും ഇതിലുണ്ട്. ലോ-ലൈറ്റ് ഫൊട്ടോഗ്രഫിയും ഗെയിമിങ് പ്രകടനവും വർധിപ്പിക്കാൻ ഐക്യൂ 11 ലും വി2 ഇമേജിങ് ചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിമിങ് പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡ്യുവൽ എക്സ്-ലീനിയർ മോട്ടോറും ഉണ്ട്.

അ‌തിവേഗക്കാരൻ ഐക്യൂ

ബാറ്ററിക്കരുത്തും മികച്ചത്

ഇന്ത്യയിൽ ഇതുവരെ അ‌വതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയുമായി എത്തുന്ന ഐക്യു 11-ൽ 120വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു. വെറും 8 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി അ‌റിയിക്കുന്നത്.

വിലയും വിൽപ്പനയും

ഐക്യൂ 11 ന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റാണ് 59,999 രൂപയ്ക്ക് ലഭിക്കുന്നത്. 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 64,999 രൂപയാണ് വില. ബാങ്ക് ഓഫറുകൾക്കൊപ്പം ഈ ഫോൺ രണ്ട് റാം വേരിയന്റുകളിലായി യഥാക്രമം 51,999 രൂപയ്ക്കും 56,999 രൂപയ്ക്കും വാങ്ങാം. ആമസോൺ പ്രൈം സബ്‌സ്‌ക്രൈബർ ആണെങ്കിൽ 1000 രൂപയുടെ അധിക ഇളവും ലഭിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ആമസോൺ ​പ്രൈം ഉപയോക്താക്കൾക്ക് ജനുവരി 12 മുതലും ​പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് ജനുവരി 13 മുതലും ആമസോണിൽനിന്ന് ഐക്യൂ 11 ബുക്ക് ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The iQOO 11 launched with the title of "most powerful smartphone." The main attraction of the iQOO 11's arrival is that it is the first Qualcomm Snapdragon 8 Gen 2 processor smartphone to arrive in India. Available at a starting price of Rs 59,999, the smartphone will go on sale on January 13 via Amazon and iQOO.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X