ഓപ്പോയുടെ അടുത്ത അത്ഭുതം R17 എത്തുന്നു! സവിശേഷതകൾ ഗംഭീരം!

By GizBot Bureau
|

ഓപ്പോ R17-ന്റെ സ്‌പെസിഫിക്കേഷനുകള്‍ ഔദ്യോഗികമായി പുറത്തിവിട്ട് ഓപ്പോ. R17-നെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കമ്പനി തന്നെ വിവരങ്ങള്‍ പരസ്യമാക്കിയത്. 6.4 ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഫോണിലുണ്ടാകുമെന്ന് പുറത്തുവന്ന വിവരങ്ങള്‍ സ്ഥിരീകരിക്കുന്നു. എഐ-യില്‍ പ്രവര്‍ത്തിക്കുന്ന പിന്നിലെ ഇരട്ടക്യാമറകള്‍, 8GB റാം, 128 GB സ്റ്റോറേജ് എന്നിവയാണ് R17-ന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്. സ്ട്രീമര്‍ ബ്ലൂ, നിയോണ്‍ പര്‍പ്പിള്‍ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ബുക്കിംഗ് ആരംഭിച്ചു

ബുക്കിംഗ് ആരംഭിച്ചു

ഓപ്പോ R17-ന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 18-ന് വില്‍പ്പന ആരംഭിക്കും. ഫോണ്‍ ഔദ്യോഗികമായി വിപണിയില്‍ എത്തിയതിന് ശേഷമേ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടൂവെന്നാണ് സൂചന. ഇതിന്റെ മെച്ചപ്പെട്ട മോഡലായ R17 പ്രോയും വൈകാതെ വിപണിയിലെത്തും.

ഓപ്പോ R17: പ്രധാന ആകര്‍ഷണങ്ങള്‍

ഓപ്പോ R17: പ്രധാന ആകര്‍ഷണങ്ങള്‍

രണ്ട് നാനോ സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് ഒറിയോ അടിസ്ഥാന കളര്‍ OS 5.2-ല്‍ ആണ് ഓപ്പോ R17 പ്രവര്‍ത്തിക്കുന്നത്. 1080X2280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.4 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേ, ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 670 SoC, 8GB റാം എന്നിവയാണ് എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകള്‍. 91.5 ശതമാനമാണ് ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ.

പിന്നില്‍ രണ്ട് ക്യാമറ

പിന്നില്‍ രണ്ട് ക്യാമറ

പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 16 MP, 5MP ക്യാമറകളാണ് അവ. സോണി IMX576 സെന്‍സറുള്ള 25 MP സെല്‍ഫി ക്യാമറ ആരുടെയും മനംമയക്കും. f/2.0- ആണ് സെല്‍ഫി ക്യാമറയുടെ അപെര്‍ച്ചര്‍. എഐ-യില്‍ പ്രവര്‍ത്തിക്കുന്ന പോട്രെയ്റ്റ് മോഡ് ഉള്‍പ്പെടെയുള്ള സെല്‍ഫി ഫീച്ചറുകളും ഓപ്പോ R17-നെ സ്‌പെഷ്യലാക്കുന്നു.

ഫോണിന്റെ മെമ്മറി ശേഷി

ഫോണിന്റെ മെമ്മറി ശേഷി

ഫോണിന്റെ മെമ്മറി ശേഷി 128 GB ആണ്. 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, GPS/A-GPS, USB ടൈപ്പ്- സി, ആക്‌സിലെറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രധാന സവിശേഷത. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ ടോക്‌ടൈം കിട്ടുന്ന ഓപ്പോയുടെ VOOC സാങ്കേതികവിദ്യയുടെ ശക്തിയുള്ള 3500 mAh ബാറ്ററി മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഉറപ്പുനല്‍കുന്നു.

ഓപ്പോ R17 പ്രോ

ഓപ്പോ R17 പ്രോ

ഓപ്പോ R17 പ്രോ പുറത്തിറങ്ങുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞെങ്കിലും ഇത് എന്ന് വിപണിയിലെത്തുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എഴുപതാം വയസ്സിൽ സൈക്കിളിൽ ഘടിപ്പിച്ച 11 ഫോണുകളിലായി ഗെയിം കളി!എഴുപതാം വയസ്സിൽ സൈക്കിളിൽ ഘടിപ്പിച്ച 11 ഫോണുകളിലായി ഗെയിം കളി!

Best Mobiles in India

Read more about:
English summary
Features of Oppo R17 are no longer a mystery

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X