വരാനിരിക്കുന്ന ഐഫോണ്‍ 8ന് ഈ സവിശേഷതകളാണോ?

Written By:

ആപ്പിള്‍ ഐഫോണിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് എട്ടാം തലമുറ ഐഫോണ്‍ വളരെ വന്‍ സവിശേഷതകളോടെ പുറത്തിറക്കുന്നു.

വരാനിരിക്കുന്ന ഐഫോണ്‍ 8ന് ഈ സവിശേഷതകളാണോ?

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 8ന് OLED പാനല്‍, വാട്ടര്‍ പ്രൂഫ്, വയര്‍ലെസ് ചാര്‍ജ്ജിങ്ങ് അങ്ങനെ പലതും.

ഐഫോണ്‍ 8ല്‍ വരുമെന്നു പറയുന്ന സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.8ഇഞ്ച് ഡിസ്‌പ്ലേയാണ്. അതില്‍ 5.1ഇഞ്ച് ഉപയോഗിക്കാനും മിക്കത് വെര്‍ച്ച്വല്‍ ബട്ടണുമാണ്. കമ്പനി OLED പാനല്‍ തിരഞ്ഞെടുത്തതിനാല്‍ ബാറ്ററി ഉപയോഗം കുറയുന്നതാണ്. കൂടാതെ മികച്ച ദൃശ്യതീവ്രത അനുപാതമുളള ഡിസ്‌പ്ലേയുമാണ്.

ഐഫോണ്‍ 4നെ പോലെ

ഐഫോണ്‍ 4നെ പോലെ സമാനമായ ഗ്ലാസ് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 8നും.

ഐപി68 ഫീച്ചര്‍

മുന്‍ഗാമിയേ പോലെ ഐഫോണ്‍ 8നും വാട്ടര്‍ റെസിസ്റ്റന്റും ഉണ്ട്. ഇത് വെളളത്തെ ചെറുത്തു നിര്‍ത്താന്‍ കഴിയും.

വേഗതയേറിയതും കാര്യക്ഷമവുമായ ചിപ്‌സെറ്റ്

വരാനിരിക്കുന്ന ഐഫോണ്‍ 8ന് 10-നാനോ മീറ്റര്‍ A11 ചിപ്പാണ് എന്ന് പ്രതീക്ഷിക്കുന്നു. ഇത് വേഗതയിലും കാര്യക്ഷമതയിലും വയര്‍ലെസ് ചാര്‍ജ്ജിങ്ങിലും പിന്തുണയ്ക്കുന്നു. ഇതു കൂടാതെ ഐറിസ്, ഫേഷ്യല്‍, ജസ്റ്റര്‍ റെക്ഗ്നിഷന്‍ എന്നിവയും പിന്തുണയ്ക്കുന്നു.

3ഡി സെന്‍സിങ്ങ് കഴിവുകള്‍

ക്യാമറ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പോടു കൂടിയ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ സവിശേഷത തന്നെ. ഡിവൈസിന്റെ മുന്‍ ക്യാമയില്‍ 3ഡി സെന്‍സറിങ്ങ് ശേഷി ഉണ്ട്. അതിനാല്‍ നിങ്ങള്‍ ഫോട്ടോ എടുക്കുന്നതിന്റെ സ്ഥാനം ആഴം എന്നിവ കൃത്യമായി അളക്കാന്‍ സാധിക്കും.

ഈ ഫോണിന്റെ വില ഏകദേശം 64,450 രൂപയായിരിക്കും. പിന്‍ഗാമിയേക്കാള്‍ വില കൂടുതലാണ് ഈ ഫോണിന്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As per the leaks, the purported iPhone 8 is said to come with an OLED panel, new in display Touch ID paired with facial recognition etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot