ഒടുവില്‍ പ്രതീക്ഷിച്ചത് സംഭവിച്ചു; ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5സിയും ലോഞ്ച് ചെയ്തു

Posted By:

മാസങ്ങള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചു. ആപ്പിള്‍ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു. ഐ ഫോണ്‍ 5 എസ്, ഐഫോണ്‍ 5 സി. പ്രചരിച്ചിരുന്നതെല്ലാം ശരിവയ്ക്കുന്നതുതന്നെയാണ് പുതിയ ഫോണുകള്‍.

ഇന്നലെ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ആപ്പിള്‍ ഹെഡ് ഓഫീസില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സി.ഇ.ഒ. ടിം കുക്കാണ് ഇരുഫോണുകളും പുറത്തിറക്കിയത്.

നേരത്തെ ഇറങ്ങിയ ഐ ഫോണ്‍ 5 നു സമാനമായ ഫീച്ചറുകളുമായെത്തുന്ന ഐ ഫോണ്‍ 5 സിക്ക് പ്ലാസ്റ്റിക് ബോഡിയാണ്. അഞ്ചു നിറങ്ങളിലായി ഇറങ്ങുന്ന ഫോണിന് ഇതുവരെയുള്ള ഐ ഫോണുകളേക്കാള്‍ വില കുറവുമാണ്. രണ്ടു വേരിയന്റുകളാണ് ഇറങ്ങിയിരിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

16 ജി.ബി. മെമ്മറിയുള്ള വേരിയന്റിന് യു.എസില്‍ 99 ഡോളറാണ് വില അതായത് ഏകദേശം ആറായിരത്തി മുന്നൂറ് രൂപ. എന്നാല്‍ ഇത് സര്‍വീസ് പ്രൊവൈഡര്‍മാരുമായി ചേര്‍ന്നുള്ള കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വില അല്‍പം കൂടി കൂടിയേക്കും. 32 ജി.ബി.യുടെ വേരിയന്റിന് യു.എസില്‍ 199 ഡോളറാണ്(12663 രൂപ) വില.

ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം പുറത്തിറക്കിയ ഐ ഫോണ്‍ 5 എസ് ഉയര്‍ന്ന ശ്രേണിയില്‍ പെട്ടതാണ്. ഗോള്‍ഡന്‍, വെളുപ്പ്, കറുപ്പ് നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാവുക. 16 ജി.ബി., 32 ജി.ബി., 64 ജി.ബി. എന്നിങ്ങനെ മൂന്ന് തരത്തില്‍ ഇറങ്ങുന്ന ഫോണിന് യു.എസില്‍ യഥാക്രമം 199 ഡോളര്‍(12000 രൂപ), 299 ഡോളര്‍(19000 രൂപ), 399 ഡോളര്‍ (25000 രൂപ) എന്നിങ്ങനെയാണ് വില. രണ്ടുഫോണുകളിലും ഏറ്റവും പുതിയ ഐ.ഒ.എസ്. 7-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഐ ഫോണ്‍ 5 സിയുടെയും 5 എസിന്റെയും വിശദമായ വിവരങ്ങള്‍ ഉടന്‍തന്നെ ഗിസ്‌ബോട്ടിലൂടെ ലഭ്യമാവും. അതിനുമുമ്പായി ഇരു ഫോണുകളുടെയും ചിത്രങ്ങള്‍ കണ്ടുനോക്കു.

ആപ്പിള്‍ ഐഫോണ്‍ 5 സിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iPhone 5c

അഞ്ചു നിറങ്ങളിലാണ് ഐ ഫോണ്‍ 5 സി ഇറങ്ങുന്നത്

 

Apple iPhone 5c

പ്ലാസ്റ്റിക് ബോഡിയാണ് ഐഫോണ്‍ 5 സിക്ക്

 

Apple iPhone 5c

ഐഫോണ്‍ 5 സി കെയ്‌സ്

 

Apple iPhone 5s

മൂന്നു നിറങ്ങളിലാണ് ഐ ഫോണ്‍ 5 എസ്. ഇറങ്ങുന്നത്

 

Apple iPhone 5s

ഉയര്‍ന്നശ്രേണിയില്‍ പെട്ട ഫോണാണ് ഇത്

 

Apple iPhone 5s

ഫിംഗര്‍ടച്ച് സെന്‍സര്‍ ഉള്ളതാണ് ഐ ഫോണ്‍ 5എസ്.

 

Apple iPhone 5 s

മറ്റു ഐ ഫോണുകളെ അപേക്ഷിച്ച് രൂപത്തില്‍ ചെറിയ വ്യത്യാസമുണ്ട്.

Apple iPhone 5s

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5സിയും ലോഞ്ച് ചെയ്തു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot