ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങൾ അവസാനം പുറത്തുവന്നിരിക്കുന്നു

By: Midhun Mohan

സാംസങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ച വാർത്ത നാമെല്ലാം കാണുകയും കേൾക്കുകയും ചെയ്തു. ഇക്കാരണത്താൽ സാംസങിന് വിപണിയിലുള്ള നോട്ട് 7 ഫോണുകൾ പിൻവലിക്കേണ്ടി വരികയും തന്മൂലം കനത്ത സാമ്പത്തിക നഷ്ട്ടം നേരിടേണ്ടി വരികയും ചെയ്തു. അതിനും പുറമെ ഉപഭോക്താക്കൾക്ക് സാംസങിനോടുള്ള വിശ്വാസവും നഷ്ട്ടപ്പെട്ടു.

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങള്‍ പുറത്തു വന്നു!

സാംസങ് ഇപ്പോളും നോട്ട് 7 പൊട്ടിത്തെറിയെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

എന്നും തിളങ്ങി നില്‍ക്കുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഔദ്യോഗിക പ്രസ്താവനയ്ക്കായി കാത്തിരിക്കുകയാണെങ്കിലും ഇതിനിടയിൽ സാംസങിന് യന്ത്രസാമഗ്രികൾ നിർമ്മിച്ചു കൊടുക്കുന്ന ഒരു കമ്പനിയുടെ പ്രസ്താവന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. പൊട്ടിത്തെറിയുടെ യഥാർത്ഥ കാരണങ്ങളാണ് ഇങ്ങനെ പുറത്തുവന്നിരിക്കുന്നത്.

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങള്‍ പുറത്തു വന്നു!

കത്തിയമരുന്ന ഒരു നോട്ട് 7 തീയണനയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കമ്പനി പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തിയത്. ഗാലക്‌സി നോട്ട് 7 ബാറ്ററി വലിയതും അതിനെ താങ്ങി നിർത്തിയ ഫ്രെയിം ചെറുതുമായിരുന്നു. രൂപകല്പനയിൽ വന്ന ഈ പാളിച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മൊബൈൽ ആപ് ഉപയോഗിക്കാതെ തന്നെ ഊബർ കാറുകൾ ഇന്ത്യയിൽ ബുക്ക് ചെയ്യാം [നാല് എളുപ്പവഴികൾ]

ഫോണിന്റെ രൂപകൽപയിൽ തന്നെ പിശകുകൾ ഉണ്ടായിരുന്നു. ബാറ്ററിക്ക് വേണ്ടുന്ന സ്ഥലം കിട്ടാത്തതിനാൽ ഞെരുക്കം സംഭവിച്ചു.

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങള്‍ പുറത്തു വന്നു!

ഫോണിന്റെ മെലിഞ്ഞ രീതിയിലുള്ള രൂപകൽപന ബാറ്ററിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്തു ഇതിനാൽ കഠിനല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ഫോൺ അമിത സമ്മർദ്ദത്തിലായി. ഇത് ബാറ്ററി പെട്ടെന്ന് ചൂടാവാനും കാരണമായി.

അക്കൗണ്ടിന്റെ സഹായമില്ലാതെ എങ്ങനെ സ്‌കൈപ്പ് കംപ്യുട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാം!

കൂടുതൽ കഠിനമായ ജോലികൾ ഫോണിന് ചെയ്യേണ്ടി വരുമ്പോൾ ബാറ്ററി കൂടുതൽ ഞെരുങ്ങുന്നു. ഇത് സ്ഫോടനത്തിന് കാരണമാകുന്നു. ഇത് ബാറ്ററിയുടെ കുറ്റമായിരുന്നില്ല മറിച് ഫോണിന്റെ വണ്ണം കുറയ്ക്കാൻ സാംസങ് നടത്തിയ രൂപകൽപ്പനയിൽ വന്ന പിഴവാണ്.

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിയുടെ കാരണങ്ങള്‍ പുറത്തു വന്നു!

ഈ ഞെരുക്കം ബാറ്ററിയിൽ വരുത്തിയ മർദ്ദം അതിനെ സംരക്ഷിക്കുന്ന പോളിമർ പാളിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

ഇത്തരത്തിലുള്ള സാംസങിന്റെ രൂപകൽപ്പന പോളിമർ പാളിക്ക് ബാറ്ററിയെ സംരക്ഷിക്കാൻ സാധിക്കാൻ പറ്റാത്ത തരത്തിലുള്ള അവസ്ഥയുണ്ടാക്കി. ഈ അവസ്ഥ പൊട്ടിത്തെറിക്ക് കാരണവുമായി.

മെലിഞ്ഞ തരത്തിലുള്ള രൂപകൽപനയും ബാറ്ററിയ്ക്കു കൂടുതൽ സ്ഥലവും നൽകാൻ സാംസങ് എൻജിനീയർമാർ ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ളൊരു അപകടം തടയാൻ വേണ്ട മുൻകരുതലുകളും അവർ എടുത്തിരുന്നു. എന്നാൽ സാംസങിന്റെ രൂപകൽപ്പന പരിശോധിക്കുന്ന നടത്തിപ്പിൽ വന്ന പിഴവ് ആ ശ്രമങ്ങളെ പരാജയപ്പെടുത്തി.

ഒരു ഔദ്യോഗിക വിശദീകരണത്തിനു കാത്തിരിക്കുകയാണെങ്കിലും ഈ റിപ്പോർട്ടുകൾ ഗാലക്‌സി നോട്ട് 7 പിൻവലിച്ചതിനെ കുറിച്ചുള്ള ദുരൂഹതകൾ അകറ്റുന്നു. ആപ്പിളിനും പിന്നെ അപ്പിന്റ്റെ ഐഫോൺ 7 മോഡലിനും ശക്തമായ എതിരാളിയായി കല്പിക്കപ്പെട്ട ഫോൺ ആയിരുന്നു ഗാലക്‌സി നോട്ട് 7.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Aggressive design caused Samsung Galaxy Note 7 battery explosions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot