ഓപ്പോ A83:ഇന്റലിജന്റ് സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

Posted By: Lekshmi S

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഓപ്പോ A83 വിപണിയില്‍ എത്തിയത്. 13990 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം ഉന്നത നിലവാരമുള്ള ക്യാമറകളാണ്. ഫുള്‍ സ്‌ക്രീന്‍ രൂപകല്‍പ്പന, ബെസെല്‍ ലെസ് ഡിസ്‌പ്ലേ, എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെല്‍ഫി ക്യാമറ മുതലായ സവിശേഷതകള്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പോന്നവയാണ്.

ഓപ്പോ A83:ഇന്റലിജന്റ് സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

കമ്പനികള്‍ ഇരട്ട ക്യാമറകളുമായി വിപണിയില്‍ മത്സരിക്കുമ്പോള്‍ ഓപ്പോ A83-യില്‍ മുന്നിലും പിന്നിലും ഓരോ ക്യാമറകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. 8MP സെല്‍ഫി ക്യാമറയും പിന്നിലെ 13MP പ്രൈമറി ക്യാമറയും.

എഐ ബ്യൂട്ടിഫിക്കേഷന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫി ക്യാമറയില്‍ എടുക്കുന്ന ഗ്രൂപ്പ് സെല്‍ഫികളില്‍ ഓരോ മുഖത്തിന്റെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാകും. ഇന്റലിജന്റ് ബൊക്കേ ഇഫക്ടും എടുത്തുപറയേണ്ടതാണ്. ഇരട്ട ക്യാമറ ഫോണുകളേക്കാള്‍ മികച്ച ബൊക്കേ ഇഫക്ട് നല്‍കാന്‍ ഓപ്പോ A83-ക്ക് കഴിയുന്നുണ്ട്. ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം ഫേഷ്യല്‍ റെക്കഗ്നിഷനാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്?

മികച്ച സെല്‍ഫി ക്യാമറകളാണ് ഓപ്പോ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ക്യാമറ അവതരിപ്പിച്ചത് വഴി സമാനമായ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഓപ്പോ ഉയര്‍ത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഫോട്ടോകളില്‍ എന്ത് മാറ്റമാണ് വരുത്തുന്നതെന്ന് നോക്കാം.

ക്യാമറ 'പഠിച്ച്' സെല്‍ഫി എടുക്കും

എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പോ A83-യിലെ സെല്‍ഫി ക്യാമറ നിറം, പ്രായം, ലിംഗം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും അനുയോജ്യമായ ക്രമീകരണങ്ങളിലൂടെ സെല്‍ഫികള്‍ മനോഹരമാക്കും. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ഘടകങ്ങള്‍ക്കാണ് ക്യാമറ ഉന്നല്‍ നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

പുരുഷന്മാരുടെ മുഖത്തിന്റെ ആകൃതി, താടി രോമങ്ങള്‍ എന്നിവ വിലയിരുത്തും. സ്ത്രീകളിലെത്തുമ്പോള്‍ സ്വാഭാവിക നിറം നിലനിര്‍ത്താനും നെറ്റിയിലെ പൊട്ട് പോലുള്ള കാര്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും എഐ സെല്‍ഫി ക്യാമറ ശ്രദ്ധിക്കും. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും പോട്രെയ്റ്റ് മോഡില്‍ സെല്‍ഫി എടുത്താല്‍ പൊട്ട് കാണുകയില്ലെന്ന കാര്യം മറക്കരുത്.

മെച്ചപ്പെട്ട സെല്‍ഫ് പോട്രെയ്റ്റുകള്‍

മികച്ച ഫലം ഉറപ്പുവരുത്തുന്നതിനായി ഫോട്ടോകള്‍ മനുഷ്യമുഖങ്ങളുടെ വലിയൊരു ഡാറ്റാബേസുമായി താരതമ്യം ചെയ്യും. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുമാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളും ഓപ്പോ A83 പ്രയോജനപ്പെടുത്തുന്നുണ്ട്.

വെളിച്ചം മോശമായതും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങള്‍ ഉള്ള സാഹചര്യത്തിലും എഐ സെല്‍ഫി ക്യാമറ മുഖത്ത് തന്നെ ഫോക്കസ് ചെയ്യും. മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുക. സങ്കീര്‍ണ്ണമായ ഫ്രെയിം ആയിട്ടും മുഖം കൃത്യമായി ഫോക്കസ് ചെയ്തിരിക്കുന്നു.

കുറഞ്ഞ വിലയില്‍ 16 എംപി ക്യാമറ ഫോണുകള്‍

കസ്റ്റമൈസ് ചെയ്യാവുന്ന ബ്യൂട്ടി ഇഫക്ട്‌സ്

പുരുഷന്മാരുടെ ചിത്രങ്ങളില്‍ ഫീമെയില്‍ എന്‍ഹാന്‍സ്‌മെന്റ്‌സ് പ്രയോഗിക്കപ്പെടുന്നത് തടയാന്‍ ക്യാമറക്ക് കഴിയും. മുഖത്തെ 200 പോയിന്റുകള്‍ രേഖപ്പെടുത്തി അനുയോജ്യമായ ബ്യൂട്ടി ഇഫക്ട് നല്‍കാന്‍ സെല്‍ഫി ക്യാമറയ്ക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ സെല്‍ഫികള്‍, സ്വാഭാവികവും കൂടുതല്‍ സുന്ദരവുമാകും.

സുന്ദര സെല്‍ഫികള്‍ക്ക് കിടിലം ഫില്‍റ്ററുകള്‍

എഐക്ക് പുറമെ മറ്റ് നിരവധി സവിശേഷതകളും അടങ്ങിയതാണ് 8MP സെല്‍ഫി ക്യാമറ. ബൊക്കെ ഇഫ്ക്ട് നല്‍കാന്‍ കഴിയുന്ന ക്യാമറയുടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഫില്‍റ്ററുകളാണ്. ഓരോ മുഖത്തിനും അനുയോജ്യമായ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സെല്‍ഫികള്‍ സുന്ദരമാക്കാന്‍ കഴിയും.

പോക്കറ്റിന് ഇണങ്ങുന്ന മികച്ച സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഒന്നു ആലോചിക്കാതെ ഓപ്പോ A83 വാങ്ങിക്കോളൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OPPO A83 is priced at Rs.13,999 and utilizes the power of Artificial Intelligence to enhance mobile user experience. The camera uses machine learning to deliver a reliable everyday performance to enhance your photography experience

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot