ഇടത്തരം ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണുകളില്‍ ഹോണര്‍ 7എക്‌സ്‌ മുന്‍നിരയില്‍ എത്തിയത്‌ എങ്ങനെ?

By Archana V
|

ഇന്ത്യന്‍ വിപണിയില്‍ ഇടത്തരം ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണുകള്‍ക്ക്‌ യാതൊരു ക്ഷാമവും ഇല്ല. എന്നിരുന്നാലും നിങ്ങള്‍ക്ക്‌ അനുയോജ്യമായ പ്രത്യേക ഹാന്‍ഡ്‌സെറ്റ്‌ കണ്ടെത്തുക എന്നത്‌ ശ്രമകരമാണ്‌. അധികം ചെലവ്‌ വരാത്ത പ്രകടനത്തില്‍ നിരാശപെടുത്താത്ത ഒരു സ്‌മാര്‍ട്‌ഫോണ്‍ ആണ്‌ വേണ്ടത്‌. പ്രകടനവും സ്റ്റൈലും ഒത്തിണങ്ങിയ നിരവധി മോഡുകള്‍ നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞു.

 
ഇടത്തരം ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണുകളില്‍ ഹോണര്‍ 7എക്‌സ്‌ മുന്‍നിര

ഇടത്തരം സ്‌മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ മുന്‍ നിരയില്‍ നിര്‍ത്താന്‍ ആവശ്യമായ മികച്ച സവിശേഷതകളോടെയാണ്‌ 12,999 രൂപ വില വരുന്ന ഹോണര്‍ 7എക്‌സിന്റെ 32 ജിബി പതിപ്പ്‌ എത്തിയത്‌. ഹോണര്‍ 7എക്‌സിന്റെ സാധ്യതകള്‍ പൂര്‍ണമായി മനസിലാക്കുന്നതിന്‌ അതിന്റെ സവിശേഷതകള്‍ വിഷശദമായി വിലയിരുത്താം

നവീനമായ ഡിസൈന്‍

നവീനമായ ഡിസൈന്‍

വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും മിനുസവും ഭാരം കുറഞ്ഞതുമായ ഫോണുകളില്‍ ഒന്നാണ്‌ ഹോണര്‍ 7എക്‌സ്‌ . മുമ്പുള്ള ഹോണര്‍ ഡിവൈസുകളെ പോലെ യൂണിബോഡി മെറ്റല്‍ ഡിസൈനിലാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌.

ഷവോമി, നോക്കിയ, മോട്ടറോള എന്നിവയുടെ ഇടത്തരം സ്‌മാര്‍ട്‌ഫോണുകളില്‍ നിന്നും വ്യത്യസ്‌തമായി ഹോണര്‍ 7എക്‌സിലേത്‌ എഡ്‌ജി-ടു-എഡ്‌ജ്‌ 18: 9 ആസ്‌പെക്ട്‌ റേഷ്യോ സ്‌ക്രീനാണ്‌. അതേസമയം 16: 9 ആസ്‌പെക്ട്‌ റേഷ്യോ സ്‌ക്രീനുകളിലാണ്‌ എതിരാളികളിലേറെയും എത്തുന്നത്‌. വളഞ്ഞ അഗ്രങ്ങള്‍ , ബട്ടണ്‍, ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍ എന്നിവയുടെ സ്ഥാനം എന്നിവയാലും ഹോണര്‍ 7എക്‌സ്‌ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാണ്‌.

മികച്ച ദൃശ്യാനുഭവം

മികച്ച ദൃശ്യാനുഭവം

ഡിസ്‌പ്ലെയില്‍ മികച്ച അപ്‌ഗ്രേഡാണ്‌ ഹോണര്‍ 7എക്‌സ്‌ വരുത്തിയിരിക്കുന്നത്‌. സ്‌മാര്‍ട്‌ഫോണിലേത്‌ ഐപിഎസ്‌ എല്‍സിഡി സ്‌ക്രീനാണ്‌, 2160x1080 പിക്‌സല്‍ റെസല്യൂഷനോട്‌ കൂടിയ 5.93-ഇഞ്ച്‌ എഫ്‌എച്‌ഡി പ്ലസ്‌ പാനല്‍ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 18:9 ആസ്‌പെക്ട്‌ റേഷ്യോ സ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവമാണ്‌ നല്‍കന്നത്‌.

ഉയര്‍ന്ന വിലയില്‍ ലഭ്യമാകുന്ന ഇടത്തരം സ്‌മാര്‍ട്‌ഫോണുകള്‍ക്കു പോലും ഇത്‌ സാധ്യമാകുന്നില്ല. മള്‍ട്ടിമീഡിയ, ഗെയിമിങ്‌ ആസ്വാദകര്‍ക്ക്‌ ഇണങ്ങുന്ന സ്‌മാര്‍ട്‌ഫോണാണിത്‌. എഡ്‌ജ്‌-ടു എഡ്‌ജ്‌ എഫ്‌എച്ച്‌ഡി പ്ലസ്‌ സ്‌ക്രീന്‍ സിനിമകാണാനും ഗെയിമിങ്ങിനും മികച്ചതാണ്‌. സ്‌ക്രീനിന്‌ ചുറ്റുമുള്ള ബെസെല്‍സ്‌ വളരെ പരിമിതമാണ്‌. സൂര്യപ്രകാശത്തിലും വായിക്കാന്‍ കഴിയും വിധം സ്‌ക്രീനിന്‌ തെളിച്ചം ഉണ്ട്‌.

ഡ്യുവല്‍-ലെന്‍സ്‌ ക്യാമറ സംവിധാനം
 

ഡ്യുവല്‍-ലെന്‍സ്‌ ക്യാമറ സംവിധാനം

ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം ഉള്ളവര്‍ക്കും ഹോണര്‍ 7എക്‌സ്‌ ഇഷ്ടപ്പെടും. ഹോണറില്‍ നിന്നുള്ള അഞ്ചാം തലമുറ ഡ്യുവല്‍ -ലെന്‍സ്‌ ക്യാമറ സംവിധാനമാണ്‌ സ്‌മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇടത്തരം സ്‌മാര്‍ട്‌ഫോണുകളിലെ ഫോട്ടോഗ്രഫി അടുത്ത തലത്തിലേക്ക്‌ എത്തിക്കുന്നു ഇത്‌. പ്രൈമറി ക്യാമറ 16 എംപിയും സെക്കന്‍ഡറി ക്യാമറ 2എംപിയുമാണ്‌.

ബൊക്കെ ഷോട്ടുകള്‍ക്ക്‌ അനുയോജ്യമാം വിധം ഡെപ്‌ത്‌ഓഫ്‌ ഫീല്‍ഡ്‌ ക്രമീകരിക്കാന്‍ ഇത്‌ സഹായിക്കും. മികച്ച പോട്രേറ്റ്‌ ഇമേജുകള്‍ ആണ്‌ ഇതിലൂടെ ലഭ്യമാവുക. റിയര്‍ ക്യാമറയില്‍ മാത്രമായി പോട്രേറ്റ്‌ മോഡ്‌ പരിമിതപെടുത്തിയിട്ടില്ല. ഹോണര്‍ 7എക്‌സിന്റെ 8 എംപി സെല്‍ഫി ക്യാമറയിലും സമാനമായ ഇമേജുകള്‍ ഒപ്പിയെടുക്കാം.

ഹോണര്‍ 7X നേടുന്നതിന് ഈ മത്സരത്തില്‍ എങ്ങനെ നിങ്ങള്‍ക്കു പങ്കെടുക്കാം?ഹോണര്‍ 7X നേടുന്നതിന് ഈ മത്സരത്തില്‍ എങ്ങനെ നിങ്ങള്‍ക്കു പങ്കെടുക്കാം?

നീണ്ട്‌ നില്‍ക്കുന്ന ബാറ്ററി

നീണ്ട്‌ നില്‍ക്കുന്ന ബാറ്ററി

ഹോണര്‍ 7എക്‌സിന്റെ ബാറ്ററി ശേഷി 3,340 എംഎഎച്ച്‌ ആണ്‌. തടസ്സരഹിതമായി ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ പര്യാപ്‌തമാണിത്‌.

പവര്‍ സേവിങ്‌ മോഡ്‌, അള്‍ട്ര പവര്‍ സേവിങ്‌ മോഡ്‌ എന്നിവ നിങ്ങള്‍ക്ക്‌ പ്രാധാന്യം കൂടുതലുള്ള കാര്യങ്ങള്‍ക്കായി ബാറ്ററി പവര്‍ സംരംക്ഷിക്കുന്നതിനായി പശ്ചാത്തലത്തിലെ ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തും ഇമെയില്‍ ഓട്ടോ സിങ്ക്‌ , സിസ്‌റ്റം സൗണ്ട്‌ എന്നിവ ഡിസേബിള്‍ ചെയ്യും കൂടാതെ സ്‌ക്രീനിന്റെ വിഷ്യല്‍ എഫക്ടുകളും കുറയ്‌ക്കും .

ഫീച്ചറുകള്‍ നിറഞ്ഞ ഇഎംയുഐ 5.1 യൂസര്‍ ഇന്റര്‍ഫെയ്‌സ്‌

ഫീച്ചറുകള്‍ നിറഞ്ഞ ഇഎംയുഐ 5.1 യൂസര്‍ ഇന്റര്‍ഫെയ്‌സ്‌

കമ്പനിയുടെ ഇമോഷന്‍ യുഐ 5.1 വളരെ ഫലപ്രദമായാണ്‌ സോഫ്‌റ്റ്‌വെയര്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്‌. ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നിരവധി സോഫ്‌റ്റ്‌വെയറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. അതിനാല്‍ ഫീച്ചറുകളാല്‍ സമൃദ്ധമായ സ്‌മാര്‍ട്‌ഫോണുകളില്‍ ഒന്നാണ്‌ ഹോണര്‍ 7എക്‌സ്‌. നിങ്ങളുടെ ഇഷ്ടാനുസരണം ഹോം സ്‌ക്രീനിന്റെ സ്‌റ്റൈല്‍ തിരഞ്ഞെടുക്കാം.

സ്‌മാര്‍ട്‌ ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍ , മികച്ച കണക്ടിവിറ്റി

സ്‌മാര്‍ട്‌ ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍ , മികച്ച കണക്ടിവിറ്റി

ഹോണര്‍ 7എക്‌സിലെ ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍ സുരക്ഷ ലക്ഷ്യമിട്ട്‌ മാത്രമുള്ളതല്ല. സുരക്ഷ സംവിധാനം എന്നതിന്‌ പുറമെ ഫോട്ടോ എടുക്കുക , വീഡിയോ റെക്കോഡ്‌ ചെയ്യുക, ഇന്‍കമിങ്‌ കോള്‍ എടുക്കുക, അലാറം ഓഫ്‌ ചെയ്യുക, നോട്ടിഫിക്കേഷന്‍ പാനല്‍ ആക്‌സസ്‌ ചെയ്യുക, ഗാലറിയിലെ ഇമേജുകള്‍ തിരയുക തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതിലൂടെ ചെയ്യാന്‍ കഴിയും.

ഹോണര്‍ 7എക്‌സ്‌ കണക്ടിവിറ്റിയില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറായിട്ടില്ല. ഇതിലെ സവിശേഷമായ വൈ-ഫൈ ബ്രിഡ്‌ജ്‌ ഫീച്ചര്‍ വൈ-ഫൈ നെറ്റ്‌വര്‍ക്‌ ഷെയര്‍ ചെയ്യാന്‍ അനുവദിക്കും.ലഭ്യമാകുന്ന വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ഒരേ സമയം വീണ്ടും മറ്റ്‌ നാല്‌ ഡിവൈസുകളുമായി കണക്ട്‌ ചെയ്യുന്നതിന്‌ ഹോണര്‍ 7എക്‌സ്‌ ഒരു വൈ-ഫൈ റൂട്ടര്‍ ആയി ഉപയോഗിക്കാം. ഹ്യുവായ്‌ ക്ലൗഡ്‌ സര്‍വീസും ലഭ്യമാകും.

ഇതിലൂടെ നിങ്ങളുടെ സുപ്രധാന ഡേറ്റകള്‍ ഹ്യുവായ്യുടെ ക്ലൗഡ്‌ സെര്‍വറിലേക്ക്‌ സ്വയമേവ അപ്‌ലോഡ്‌ ചെയ്യപ്പെടും . പിന്നീട്‌ ഏത്‌ ഡിവൈസില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ഇത്‌ ആക്‌സസ്‌ ചെയ്യാം.

സുഗമമായ പ്രോസസിങും മള്‍ട്ടിടാസ്‌കിങും

സുഗമമായ പ്രോസസിങും മള്‍ട്ടിടാസ്‌കിങും

ഫീച്ചറുകളില്‍ മാത്രമല്ല പ്രകടനത്തിലും ഹോണര്‍ 7എക്‌സ്‌ മുന്‍ നിരയിലാണ്‌. പോക്കറ്റിന്‌ ഇണങ്ങുന്ന വിലയില്‍ മികച്ച പ്രകടനം നല്‍കുന്ന ഒരു ഡിവൈസാണിത്‌. ഒക്ടകോര്‍ 2.3ജിഗഹെട്‌സ്‌ കിരിന്‍ 659 എസ്‌ഒസി , 4ജിബി റാം എന്നിവയില്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്ന ഡിവൈസ്‌ മികച്ച മള്‍ട്ടിടാസ്‌കിങ്‌ പ്രകടനമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌.

Best Mobiles in India

Read more about:
English summary
Honor 7X is priced at Rs. 12,999 for the 32GB ROM and 4GB RAM variant. The smartphone has many interesting features that make it one of the most sought after mid-range Android smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X