ആദ്യ 3ജി വൈമാക്‌സ് ഫോണ്‍ വരുന്നു

Posted By:

ആദ്യ 3ജി വൈമാക്‌സ് ഫോണ്‍ വരുന്നു

തായ്‌വാന്‍ കമ്പനിയായ ഗ്ലോബല്‍ മൊബൈല്‍ കോര്‍പറേഷന്റെ ആദ്യ ഡ്യുവല്‍-മോഡ് ഫോണ്‍ ആണ് 7ജി മിറാക്കിള്‍.  ഈ ഹാന്‍ഡ്‌സെറ്റ് 3ജിയിലോ വൈമാക്‌സിലോ (വേള്‍ഡ്‌വൈഡ് ഇന്റര്‍ഓപറേറ്റബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് സര്‍വ്വീസ്) ഓപറേറ്റ് ചെയ്യാം.

ഫീച്ചറുകള്‍:

  • മീഡിയടെക് ചിപ്‌സെറ്റ്

  • എയു ഒപ്‌ട്രോണിക്‌സ് ഡിസ്‌പ്ലേ പാനല്‍

  • ലാര്‍ഗന്‍ പ്രെസിഷന്‍ കമ്പനിയുടെ ക്യാമറ ലെന്‍സ്

  • ആന്‍ഡ്രോയിഡ് 2.3 മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം

  • 4.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍

  • ഓപണ്‍ജിഎല്‍ 2ഡി ഗ്രാഫിക് ആക്‌സലറേറ്റര്‍

  • നിര്‍മ്മിച്ചത് ജെംടെക് ടെക്‌നോളജി കമ്പനി ലിമിറ്റഡ്
തദ്ദേശീയമായ കമ്പനികളാണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്.  ഇത് ഈ മൊബൈല്‍ ഫോണിന്റെ വില കുറയുന്നതിനു കാരണമാകും.  അതുപോലെ നിര്‍മ്മാണ പ്രവൃത്തിയിലെ ഓരോ ഘട്ടവും വളരെ അടുത്തു നിന്നു പരിശോധിക്കാനും വിലയിരുത്താനും ഇതു കമ്പനിയെ സഹായിക്കും.

അതുപോലെ തദ്ദേശ കമ്പനികള്‍ക്ക് ഇത് ഒരു പ്രോത്സാഹനവും ആകും.  ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന മീഡിയടെക് ചിപ്‌സെറ്റ് 3ജിയിലും 4ജിയിലും ഒരുപോലെ പ്രവര്‍ത്തിക്കും.  3ഡി ഗ്രാഫിക്‌സ് ആക്‌സലറേറ്ററിന്റെ കൂടെ ഈ ചിപ്‌സെറ്റു കൂടിയാകുമ്പോള്‍ ഇതൊരു മികച്ച മീഡിയ ഉപകരണം ആകുന്നു.

4.1 ഇഞ്ച് സ്‌ക്രീന്‍ കണ്ണിന് മികച്ച അനുഭവം നല്‍കും.  4ജി മൊബൈല്‍ ഫോണുകളുടെ 1000 യൂണിറ്റ് ഒരേ സമയം പുറത്തിറക്കുമെന്നും, ഓണ്‍ലൈന്‍ ആയി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് ഇവ സ്വന്തമാക്കാമെന്നും ഗ്ലോബല്‍ മൊബൈല്‍സിന്റെ ചെയര്‍പേഴ്‌സണ്‍ റോസ്‌മോരി ഹോ അറിയിച്ചു.

7ജി മിറാക്കിളിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  എന്നാല്‍ ചെറിയ വിലയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.  ക്രിസ്മസ് വില്‍പനയുടെ ഭാഗമാകും ഈ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot