ഇന്റല്‍ ചിപ്പുള്ള ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

Posted By:

ഇന്റല്‍ ചിപ്പുള്ള ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

ഇന്റല്‍ ചിപ്പുകള്‍ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ പ്രചാരം ലഭിച്ചിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്.  എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ രംഗം കീഴടക്കിയതോടെ ഇന്റല്‍ ചിപ്പിന് വലിയ പ്രസക്തിയില്ലാതായി.  അങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കുത്തകയായി.

ഏറ്റവും പുതിയ വാര്‍ത്ത ഇന്റല്‍ മൊബൈല്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ്.  ഇത് വെറും ഒരു വരവല്ല എന്നാണ് കേള്‍ക്കുന്നത്.  ഇന്റല്‍ ചിപ്പിന്റെ സപ്പോര്‍ട്ടുള്ള, ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണമാണ് ഇന്റല്‍ ലക്ഷ്യമാക്കുന്നത്.

ഇന്റലിന്റെ ചിപ്പ് ഇന്റഗ്രേറ്റ് ചെയ്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും എന്തൊക്കെയാണെന്ന കൃത്യവും, വ്യക്തവുമായ ചിത്രം ലഭിക്കണമെങ്കില്‍ അല്‍പം ക്ഷമ കാണിച്ചേ മതിയാകൂ.

ടെക്‌നോളജി റിവ്യൂവില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റിയത് ഈ പുതിയ ഇന്റല്‍ പവേര്‍ഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഒരു കരുത്തന്‍ ആറ്റം പ്രോസസ്സറും ഉണ്ടാകും എന്നാണ്.  മെഡ്ഫീല്‍ഡിനെ പോലെ പുതിയൊരു തരം പ്രോസസ്സറായിരിക്കും അത്.

ന2.3 ജിഞ്ചര്‍ബ്രെഡ് ആന്‍ഡ്രോയിഡ് ആണ് ഈ പുതിയ ഇന്റല്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഓപറേറ്റിംഗ് സിസ്റ്റം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഐഫോണിന്റെ അതേ വലിപ്പമായിരിക്കും ഈ പുത്തന്‍ സ്മാര്‍ട്ട്‌ഫോണിന് എന്ന് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

സാധാരണ ഗ്ലാസിലും, ലോഹത്തിലും നിര്‍മ്മിക്കപ്പെടാറുള്ള ഹാന്‍ഡ്‌സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കപ്പെടും എന്നു കരുതപ്പെടുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഭാരം കുറവായിരിക്കും.  എച്ച്ടി വീഡിയോ പ്ലേബാക്ക്, എച്ച്ഡിടിവിയുമാി വയര്‍ലെസ്ുമായി ബന്ധിപ്പിക്കുക എന്നിവയും ആ പുതിയ ഇന്റല്‍ പവേര്‍ഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.

2012 പകുതിയോടെ വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ പുതിയ ഹാന്‍ഡ്‌സെറ്റിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ജനുവരിയോടെ പുറത്തെത്തും എന്നു കരുതപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot