സ്മാര്‍ട്‌ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആപ്ലിക്കേഷനുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണുകളുടെ ശരിയായ ഗുണം ലഭിക്കുന്നത് ഉപയോഗപ്രദമായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴാണ്. ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐ ഫോണായാലും ആന്‍ഡ്രോയ്ഡ് ഒ.എസ് ഫോണുകളകളായാലും വിന്‍ഡോസ് 8, ബ്ലാക്‌ബെറി ഫോണുകളായാലും ഇത്തരം ആപ്ലിക്കേഷനുകള്‍ സഹായകരമാണ്.

 

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ സുരക്ഷയ്ക്കും സൗകര്യപ്രദമായ ഉപയോഗത്തിനും നിത്യജീവിതത്തിലെ സാധാരണ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതുമായിട്ടുള്ള ആപ്ലിക്കേഷനുകളാണ് പ്രധാനമായും സ്മാര്‍ട്‌ഫോണില്‍ ഉണ്ടായിരിക്കേണ്ടത്. ഇത്തരത്തിലുള്ള ഏതാനും ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. ഓരോന്നിന്റെയും ഉപയോഗം പരിശോധിച്ച് ഗുണകരമെന്ന് തോന്നുന്നുവെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇതില്‍ ചിലതെല്ലാം സൗജന്യമായി ലഭിക്കുന്നതും ചിലത് ചെറിയ സംഖ്യ നല്‍കി ആപ് സ്‌റ്റോറുകളില്‍ നിന്ന് വാങ്ങേണ്ടതുമാണ്. ഏതായാലും ഈ ആപ്ലിക്കേഷനുകള്‍ കണ്ടുനോക്കു.

ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍

നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറിലൂടെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് എയര്‍ഡ്രോയ്ഡ്. ഇതിനായി പി.സിയില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല. വയര്‍ലെസ് ആയിട്ടാണ് പ്രവര്‍ത്തിക്കുക. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റ്ാള്‍ ചെയ്താല്‍ സ്മാര്‍ട്‌ഫോണിലെ ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുക, പുതിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, എസ്.എം.എസുകള്‍ അയക്കുക, സ്വീകരിക്കുക തുടങ്ങിയവയും ഇന്‍കമിംഗ് കോളുകള്‍ കട് ചെയ്യാനും പേഴ്‌സണല്‍ കമ്പ്യൂട്ടറിലൂടെ സാധിക്കും.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍

ഇൗ ആപ്ലിക്കേഷന്‍ ഫോണിനെ വൈറസ് ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതോടൊപ്പം ഡാറ്റകള്‍ സുരക്ഷിതമാക്കാനും സഹായിക്കും. പുതിയ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പായി സ്‌കാന്‍ ചെയ്യുകയും വൈറസ് പടര്‍ത്തുന്നതാണെന്നു സംശയം വരുന്ന എസ്.എം.എസുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും. അതോടൊപ്പം നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ ദൂരെയിരുന്നുകൊണ്ട് ലോക് ചെയ്യുന്നതിനും ഡാറ്റകള്‍ മുഴുവന്‍ കളയുന്നതിനും ട്രാക് ചെയ്യുന്നതിനും സഹായിക്കും.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍
 

ആന്‍ഡ്രോയ്ഡ് ഫോണ്‍

ഒരു ഫോള്‍ഡറില്‍ നിന്ന് മറ്റൊരു ഫോള്‍ഡറിലേക്ക് ഡാറ്റകള്‍ കോപി ചെയ്യുന്നതിനും ആവശ്യമെങ്കില്‍ ഏതെങ്കിലും ഫോള്‍ഡറുകള്‍ ഹൈഡ് (മറ്റുള്ളവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍) ചെയ്യാനും കഴിയും. അതോടൊപ്പം ഫയലുകള്‍ കംപ്രസ് ചെയ്യാനും അണ്‍കംപ്രസ് ചെയ്യാനും സാധിക്കും. ഒന്നിലധികം ഫയലുകള്‍ ഒരേസമയം ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍

ഒരുവിധം എല്ലാ ഫോര്‍മാറ്റിലുമുള്ള വീഡിയോകള്‍ പ്ലെ ചെയ്യാന്‍ കഴിയുമെന്നതാണ് MX പ്ലെയറിന്റെ പ്രത്യേകത. വിഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ തന്നെ ബ്രൈറ്റ്‌നസും ശബ്ദവും കൂട്ടാനും കുറയ്ക്കാനും സാധിക്കും.

 

ആന്‍ഡ്രോയ്ഡ് ഫോണ്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍

സൗജന്യമാലി ലഭിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഫയലുകള്‍ എഡിറ്റ്‌ചെയ്യാനും വിവിധ ക്ലൗഡ് സ്‌റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിക്കാനും സഹായിക്കും.

 

ഐ.ഒ.എസ്.

ഐ.ഒ.എസ്.

ഗുഗിള്‍ മാപ് ഏറെ സഹായകരമായ ആപ്ലിക്കേഷനാണ്. ഏകദേശം 200 രാജ്യങ്ങളും അവയെ കുറിച്ചുള്ള വിശദ വിവരങ്ങളും യാത്രാ സംവിധാനങ്ങളും ഗൂഗിള്‍മാപ് ലഭ്യമാക്കുന്നുണ്ട്. ഐ.ഒ.എസ്. ഫോണുകള്‍ക്കാണ് ഇത് ലഭ്യമാവുക.

 

ഐ.ഒ.എസ്.

ഐ.ഒ.എസ്.

നിങ്ങളുടെ ഐഫോണോ ഐ പാഡോ ഐ പോഡൊ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിനും ഡാറ്റകള്‍ സുരക്ഷിതമാക്കുന്നതിനുമുള്ള ആപ്ലിക്കേഷനാണ് ഫൈന്‍ഡ് മൈ ഐ ഫോണ്‍. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ റ്റൊരു സിസ്റ്റമുപയോഗിച്ച് മെസേജ് അയയ്ക്കാനും അലാറം മുഴക്കാനും സാധിക്കും. അതുമല്ലെങ്കില്‍ ഫോണ്‍ ലോക്ക് ആക്കാനും ഡാറ്റകള്‍ മുഴുവന്‍ കളയാനും സംവിധാനമുണ്ട്.

 

ഐ.ഒ.എസ്.

ഐ.ഒ.എസ്.

ഐ ഫോണുകളിലുള്ള ഡിഫോള്‍ട് വീഡിയോ പ്ലെയറുകള്‍ എല്ലാ ഫോര്‍മാറ്റിലുള്ള വീഡിയോകളും സപ്പോര്‍ട്ട ചെയ്യില്ല. ഈ കുറവ് പരിഹരിക്കുന്നതിനുള്ളതാണ് പ്ലെയര്‍ എക്‌സ്ട്രീം HD മീഡിയ പ്ലെയര്‍. ഒരുവിധം എല്ലാ ഫോര്‍മാറ്റിലുള്ള വീഡിയോകളും പ്ലേ ചെയ്യാനും വൈ-ഫൈ സംവിധാനത്തിലൂടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്നോ മറ്റൊരു ഐ.ഒ.എസ്. ഉപകരണത്തില്‍ നിന്നോ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

 

ഐ.ഒ.എസ്.

ഐ.ഒ.എസ്.

ഐ ഫോണ്‍ കാമറ കൂടുതല്‍ മികവോടെ ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ക്യാമറ ഓസം. വിവിധ എഫക്റ്റുകളും നിറങ്ങളും നല്‍കാന്‍ ഈ ആപ്ലിക്കേഷനു സാധിക്കും.

 

ഐ.ഒ.എസ്.

ഐ.ഒ.എസ്.

ഐഫോണ്‍ ക്യാമറയുടെ LED അത്യാവശ്യ ഘട്ടങ്ങളില്‍ ടോര്‍ച്ചാക്കി മാറ്റാന്‍ ലൈറ്റ് എന്ന ആപ്ലിക്കേഷന്‍ സഹായിക്കും.

 

ബ്ലാക്‌ബെറി 10

ബ്ലാക്‌ബെറി 10

ബ്ലാക്‌ബെറി 10 ഒ.എസില്‍, ഫോണില്‍ അവശേഷിക്കുന്ന ബാറ്ററി ചാര്‍ജ് അറിയാനുള്ള സംവിധാനമില്ല. ഇതിനു പ്രതിവിധിയായിട്ടാണ് BX ബാറ്ററി ഇന്‍ഫോ എന്ന ആപ്ലിക്കേഷന്‍ ലഭ്യമാവുന്നത്. ഫോണില്‍ എത്രശതമാനം ബാറ്ററി ചാര്‍ജ് അവശേഷിക്കുന്നു എന്നും ഏതെല്ലാം വയര്‍ലെസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

 

ബ്ലാക്‌ബെറി 10

ബ്ലാക്‌ബെറി 10

സൗജന്യമായി ലഭിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലാക്‌ബെറി ഫോണിന്റെ ക്യാമറയുടെ നിലവാരം വര്‍ദ്ധിപ്പിക്കാം.

 

ബ്ലാക്‌ബെറി 10

ബ്ലാക്‌ബെറി 10

നിങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാനും സൂക്ഷിക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

 

വിന്‍ഡോസ് ഫോണ്‍ 8

വിന്‍ഡോസ് ഫോണ്‍ 8

വിന്‍ഡോസ് ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും കാമറയ്ക്ക് കൂടുതല്‍ നിലവാരം നല്‍കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഫോട്ടോറൂം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നേരിട്ട് ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ സഹായകരമാണ്.

 

വിന്‍ഡോസ് ഫോണ്‍ 8

വിന്‍ഡോസ് ഫോണ്‍ 8

വിന്‍ഡോസ് ഫോണിലെ ഗൂഗിള്‍ യു ട്യൂബ് ആപ്ലിക്കേഷനേക്കാള്‍ സൗകര്യപ്രദമായി യു ട്യൂബ് വീഡിയോകള്‍ കാണാന്‍ സഹായിക്കുന്നതാണ് പ്രൈം ട്യൂബ്. HD ക്വാളിറ്റിയുള്ള വീഡിയോകളും ഇതിലൂടെ കാണാം.

 

വിന്‍ഡോസ് ഫോണ്‍ 8

വിന്‍ഡോസ് ഫോണ്‍ 8

മെയിന്‍ സ്‌ക്രീനില്‍നിന്നു തന്നെ വൈ-ഫൈ, ബ്ലുടൂത്ത്, ലൊക്കേഷന്‍ സെറ്റിംഗ് എന്നിവ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് കണക്റ്റിവിറ്റി ഷോട്കട്‌സ്.

 

സ്മാര്‍ട്‌ഫോണില്‍  ഉണ്ടായിരിക്കേണ്ട ആപ്ലിക്കേഷനുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X