നോക്കിയ ലുമിയ 900 2012ല്‍

Posted By:

നോക്കിയ ലുമിയ 900 2012ല്‍

നോക്കിയയുടെ ലുമിയ സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.  ഇപ്പോഴിതാ നോക്കിയ ലുമിയ സീരീസിലേക്ക് പുതിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി.  നോക്കിയ ലുമിയ 900 എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര്.  ഇത് പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.  മുന്‍ഗാമികളേക്കാള്‍ മികച്ച ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ആയിരിക്കും ഇവയ്ക്ക് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4.3 ഇഞ്ച് AMOLED ഡിസപ്ലേയായിരിക്കും ഈ പുതി നോക്കിയ സ്മാര്‍ട്ട്‌ഫോണിന്.  വേഗത്തിലുള്ളതും മികച്ചതുമായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന 1.4 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട് ഈ മൊബൈലിന്.

സാധാരണ നോക്കിയയുടെ മൈക്രോ യുഎസ്ബി പോര്‍ട്ടുകള്‍ക്കും ഉണ്ടാകാറുള്ള കവര്‍ ലുമിയ 900ല്‍ കാണുകയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഐഫോണിലെ പോലെയുള്ള മൈക്രോ-സിം ടെക്‌നോളജിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

വിന്‍ഡോസ് ഫോണ്‍ ടാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും നോക്കിയ ലുമിയ 900 പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

8 മെഗാപിക്‌സല്‍ ക്യാമറയാണ് നോക്കിയ ലുമിയ 900ല്‍ പ്രതീക്ഷിക്കുന്നത്.  മികച്ച ചിത്രങ്ങളെടുക്കാന്‍ ഇതു സഹായകമാകും.  എപ്പോഴും ഡിജിറ്റല്‍ ക്യാമറയും തൂക്കി നടക്കേണ്ട ആവശ്യവും ഉണ്ടാകില്ല.  16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.  നോക്കിയ എന്‍8ന്റെ പിന്‍ഗാമി എന്ന വിശേഷണം ആയിരിക്കും നോക്കിയ ലുമിയ 900ന് കൂടുതല്‍ ചേരുക എന്നും ശ്രുതിയുണ്ട്.

ഈ പുതിയ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയാല്‍ ആപ്പിള്‍ ഐഫോണിന് ഒരു ഭീഷണിയായിരിക്കും എന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള ആഭിപ്രായം.  2012ന്റെ ആദ്യ പാദത്തില്‍ നോക്കിയ ലുമിയ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എന്നാല്‍ ഇതിനെ കുറിച്ചൊന്നും ഒദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot