ഇത് പുതിയ ഉദയം! ഇന്ത്യയിൽ ആദ്യത്തെ HMD-ബ്രാൻഡഡ് ഫോണുകളായ എച്ച്എംഡി ക്രെസ്റ്റ്, ക്രെസ്റ്റ് മാക്സ് ലോഞ്ച് ചെയ്തു
എച്ച്എംഡി (HMD) സ്വന്തം ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. എച്ച്എംഡി ക്രെസ്റ്റ് (HMD Crest), ക്രെസ്റ്റ് മാക്സ് (Crest Max) എന്നിവയാണ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്ത എച്ച്എംഡി ബ്രാൻഡഡ് ഉപകരണങ്ങൾ. ക്രെസ്റ്റ് ഫോണുകളുടെ പ്രധാന ഹൈലൈറ്റ് അവ റിപ്പയർ ചെയ്യാവുന്നവയാണ്. അതായത് നിങ്ങൾക്ക് ബാറ്ററിയും ബാക്ക് പാനലും മാറ്റിസ്ഥാപിക്കാം. ഒരു വലിയ OLED ഡിസ്‌പ്ലേ, ഒരു പുതിയ Unisoc ചിപ്‌സെറ്റ്, 50 എംപി വരെ ഉള്ള സെൽഫി ക്യാമറ എന്നിവയാണ് മറ്റ് ചില ഹൈലൈറ്റുകൾ.
ഇന്ത്യയിലെ എച്ച്എംഡി ക്രെസ്റ്റിന്റെ വിലയും ഓഫറുകളും ലഭ്യതയും: എച്ച്എംഡി ക്രെസ്റ്റിന് 6 ജിബി റാം + 128 ജിബി സ്റ്റോറേജിന് 14,499 രൂപയാണ് വില. അതേ സമയം എച്ച്എംഡി ക്രെസ്റ്റ് മാക്‌സിന് 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 16,499 രൂപയാണ് വില. ഉപഭോക്താക്കൾക്ക് ഇൻട്രൊഡക്ടറി വിലയായ 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ഓഫറുകളോടെ ഫോണുകൾ വാങ്ങാം.

മിഡ്‌നൈറ്റ് ബ്ലൂ, റോയൽ പിങ്ക്, ലഷ് ലിലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ആണ് ക്രെസ്റ്റ് വരുന്നത്. ക്രെസ്റ്റ് മാക്സിന് ഡീപ് പർപ്പിൾ, റോയൽ പിങ്ക്, അക്വാ ഗ്രീൻ ഷേഡുകൾ ഉണ്ട്. വരാനിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ രണ്ട് മോഡലുകളും വാങ്ങാൻ ലഭ്യമാകും. എന്നിരുന്നാലും, തുടക്കത്തിൽ, ക്രെസ്റ്റ് മിഡ്‌നൈറ്റ് ബ്ലൂവിൽ ലഭ്യമാകും. മാക്സ് മോഡൽ ഡീപ് പർപ്പിൾ നിറത്തിൽ വിൽപ്പനക്ക് എത്തും.
ആമസോൺ കൂടാതെ, നിങ്ങൾക്ക് HMD.com എന്ന കമ്പനിയുടെ ഒഫീഷ്യൽ സൈറ്റിലും ഉപകരണം വാങ്ങാൻ സാധിക്കും. എച്ച്എംഡി ക്രെസ്റ്റ് ഫോണുകൾ സിഎംഎഫ് ഫോൺ 1, റിയൽമി നാർസോ 70 5ജി, ലാവാ ബ്ലെയ്‌സ് X 5ജി എന്നീ സ്മാർഫോണുകളുടെ പ്രധാന എതിരാളി ആയിരിക്കും.
എച്ച്എംഡി ക്രെസ്റ്റ് സവിശേഷതൾ: ഇന്ത്യയിലെ ആദ്യത്തെ എച്ച്എംഡി ബ്രാൻഡഡ് ഫോണുകൾ മിതമായ സവിശേഷതകളുള്ള താങ്ങാനാവുന്ന ഹാൻഡ്‌സെറ്റുകളാണ്. ക്രെസ്റ്റ് ഫോണുകൾളുടെ സ്പെസിഫിക്കേഷനുകളിലേക്ക് വരുമ്പോൾ ക്യാമറ സവിശേഷതയിൽ നിന്ന് തന്നെ തുടങ്ങാം. ക്രെസ്റ്റ് മാക്സിന് 50 എംപി സെൽഫി ക്യാമറയുണ്ട്. എന്നിരുന്നാലും, വാനില ക്രെസ്റ്റിൻ്റെ ഫ്രണ്ട് ക്യാമറയെ കുറിച്ചുള്ള വിശദാംശങ്ങൾ അജ്ഞാതമാണ്. 50 എംപി എഐ മെയിൻ ലെൻസിലും 2 എംപി മാക്രോ ലെൻസിലും ആരംഭിക്കുന്ന ക്രെസ്റ്റിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമുണ്ട്.
മാക്‌സ് മോഡലിന് 64 എംപി മെയിൻ ലെൻസും 5 എംപി അൾട്രാവൈഡ് ലെൻസും 2 എംപി മാക്രോ യൂണിറ്റും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ക്രെസ്റ്റ് സീരീസിന് ഒരു ഗ്ലാസ് ബാക്ക് ഫീച്ചർ ചെയ്യുന്ന ഒരു ബോക്‌സിയർ ഡിസൈൻ ഉണ്ട്. FHD+ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് സീരീസിന്.
ഒരു UnisocT760 ചിപ്‌സെറ്റ് ആണ് ഈ ഫോണിന് ശക്തി നൽകുന്നത്. ഇത് ഒരു Unisoc SoC ആണെങ്കിലും, ഇത് 5ജി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു. ഇത് രണ്ട് ക്രെസ്റ്റുകളും 5ജി ഹാൻഡ്‌സെറ്റുകളാക്കി മാറ്റുന്നു. 5.1 ലക്ഷം+ AnTuTu സ്‌കോർ ഉള്ള 5nm ഒക്ടാകോർ SoC ആണ് ഇത്. വാനില മോഡലിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. അതേ സമയം മാക്സ് മോഡലിന് 8ജിബി റാമും 256ജിബി സ്റ്റോറേജും ലഭിക്കുന്നു.
33W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഇവ രണ്ടിലും ഉള്ളത്. മുകളിൽ പറഞ്ഞത് പോലെ, ഫോണുകൾ റിപ്പയർ ചെയ്യാവുന്നവയാണ്. അതിനാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബാക്ക് പാനൽ ഓഫ് ചെയ്യാനും ബാറ്ററി മാറ്റാനും കഴിയും. ആൻഡ്രോയിഡ് 14 ഒഎസിൽ ബൂട്ട് ചെയ്യുന്ന ഇരുവരും ഗൂഗിളിൽ നിന്ന് ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് പറയപ്പെടുന്നു. സോഫ്റ്റ്‌വെയർ പിന്തുണയുടെ കൃത്യമായ വർഷങ്ങൾ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








