Home
Mobile

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി മികച്ച ടെലിഫോട്ടോ ക്യാമറയും പ്രകടനവും കൊണ്ട് ശ്രദ്ധനേടുന്നു

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വഗണിക്കാനാകാത്ത ഒരു ശക്തിയായി മാറിയിരിക്കുകയാണ് ഓപ്പോ. ഇപ്പോൾ തങ്ങളുടെ പുതിയ ഫോണായ ഓപ്പോ റെനോ 10 സീരീസ് ഫോണുകളും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്. ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത. ആദ്യമായാണ് ഓപ്പോ ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ അവതരിപ്പിക്കുന്നത്.

റെനോ 10 പ്രോ+ 5ജി ആണ് ഈ സീരീസിലെ ഏറ്റവും ഉയർന്ന വേരിയന്റ്. മുൻനിര കമ്പനികളുടെ ഫോണുമായി കിടപിടിക്കുന്നതാണ് റെനോ 10 പ്രോ+ ഫീച്ചറുകൾ. 64എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പെരിസ്‌കോപ്പ് ക്യാമറയും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

അൾട്രാ ക്ലിയർ പോർട്രെയ്റ്റ് ക്യാമറ സിസ്റ്റം

നിങ്ങളുടെ ഉള്ളിലെ ഫോട്ടോ​ഗ്രാഫറിന്റെ കഴിവ് ഉണർത്താൻ റെനോ 10 സീരlസ് ഫോണുകൾ നിങ്ങളെ സഹായിക്കും. ഇമേജിംഗ് ഹാർഡ്‌വെയറിന്റെയും സോഫ്‌റ്റ്‌വെയറിന്റെയും ശക്തമായ സ്യൂട്ട് ഉപയോഗിച്ചാണ് ക്യാമറ പ്രവർത്തിക്കുന്നത്.

ഓപ്പോയുടെ ആദ്യത്തെ ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ എന്നതും ഈ സീരീസിന്റെ പ്രത്യേകതയാണ്. 64എംപി ടെലിഫോട്ടോ-പോർട്രെയിറ്റ് ക്യാമറ 3X ഒപ്റ്റിക്കൽ സൂം വാ​ഗ്ദാനം നൽകുന്നുണ്ട്. ആയതിനാൽ തന്നെ ഫ്രെയിമുകളുടെ നീളവും വീതിയും എല്ലാം നമ്മുക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. ലൈറ്റ് സെൻസിറ്റിവിറ്റി നൽകാനായി അര ഇഞ്ച് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്.

f/2.5 അപ്പേർച്ചറോടെയാണ് ടെലിഫോട്ടോ-പോർട്രെയിറ്റ് ക്യാമറ വരുന്നത്. ഇതിന് 25cm മിനിമം ഫോക്കസിംഗ് ദൂരമുണ്ട് ആയതിനാൽ തന്നെ ഇമേജിന്റെ വ്യക്തത നഷ്ടപ്പെടാതെ ഇരിക്കാൻ സഹായിക്കും.

ഇതിന് പുറമെ റെനോ 10 പ്രോ+ 5ജിയിൽ 50 പ്രൈമറി ക്യാമറയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന് 1/1.56-ഇഞ്ച് സോണി IMX890 സെൻസറും f/1.8 അപ്പർച്ചർ, OIS, പിക്‌സൽ ഓമ്‌നി- ഡയറക്ഷൻ PDAF എന്നിവയും ഉൾക്കൊള്ളുന്നു. ആയതിനാൽ തന്നെ മികച്ച ഒരു ക്യാമറ അനുഭവം അൾട്രാ ക്ലിയർ ക്യാമറ സിസ്റ്റം നൽകുന്നു.

112-ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ഇതിനായി 5P ലെൻസ് മൊഡ്യൂളും 1.12um-വലിപ്പമുള്ള പിക്‌സലുകളും ആണ് ഉപയോ​ഗിച്ചിരിക്കുന്നത്. മികച്ച നിലവാരത്തിൽ തന്നെ സൂപ്പർ വൈഡ് വ്യൂ ഫീൽഡിൽ ചിത്രങ്ങൾ ക്യാപ്ചർ ചെയ്യാൻ സാധിക്കും. ക്രിയേറ്റീവ്, ആക്ഷൻ-പാക്ക്ഡ് അൾട്രാ-വൈഡ് പോർട്രെയ്റ്റുകൾ അൺലോക്ക് ചെയ്യുന്ന ഒരു ആന്റി-ഫേഷ്യൽ ഡിസ്റ്റോർഷൻ അൽഗോരിതം ആ ക്യാമറയിലുണ്ട്.

32 എംപിയിലാണ് റെനോ 10 പ്രോ+ 5ജിയുടെ മുൻ ക്യാമറ ഒരുക്കിയിരിക്കുന്നത്. സോണി IMX709 സെൻസറും RGBW പിക്സൽ അറേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെളിച്ചമില്ലാത്തിടത്ത് നിന്ന് മികച്ച രീതിയിൽ തെളിച്ചമുള്ള ചിത്രങ്ങൾ എടുക്കാൻ ഈ ഫീച്ചർ നിങ്ങളെ സഹായിക്കും. ഇതിന്റെ ക്യാമറ സെൻസർ ഓപ്പോയും സോണിയും ചേർന്നാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻ ക്യാമറയിൽ കുറഞ്ഞത് 15cm ഫോക്കസിംഗ് ദൂരമുള്ള ഓട്ടോ-ഫോക്കസ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധിപേരെ ഉൾക്കൊള്ളിച്ച് അൾട്രാ ക്ലിയർ സെൽഫികൾ എടുക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

എക്യുസിറ്റിലി 3D കർവഡ് OLED ഡിസ്പ്ലേ

ഡിസ്പ്ലേയുടെ ഡിപ്പാർട്ട്മെന്റിൽ ഓപ്പോ എന്നും മികച്ച് നിന്നിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച ഡിസ്പ്ലേ റെനോ 10 പ്രോ+ 5ജിയ്ക്ക് വേണ്ടി കരുതിവെച്ചിരിക്കുകയായിരുന്നു. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള കസ്റ്റം 10-ബിറ്റ് OLED ഡിസ്‌പ്ലേയും HDR10+ പിന്തുണയുള്ള 2772x1240 റെസല്യൂഷനുമായാണ് ഈ ഫോൺ ജനങ്ങളിലെത്തുന്നത്. മികച്ച സൗണ്ട് ക്ലാരിറ്റി ലഭിക്കുന്നതിനായി നവീകരിച്ച ഡ്യുവൽ ട്രാക്ക് സ്റ്റീരിയോ സ്പീക്കറും ചേർത്തിരിക്കുന്നു.

ഹൈ-ബ്രൈറ്റ്‌നസ് മോഡിൽ ഡിസ്‌പ്ലേ തെളിച്ച് 1100 നിറ്റ് വരെ പോകാൻ സാധിക്കും. എച്ച്ഡിആർ കണ്ടന്റ് കൂടി ചേർത്താൽ ഇത് 1400 നിറ്റ്‌സ് വരെ ഉയർത്താം. മൊബൈലുകളുടെ ലോകത്തെ തിളക്കമുള്ള ഒരു പാനലായി ഇത് മാറിയിരിക്കുകയാണ്.

റെനോ 10 പ്രോ+ 5ജിയുടെ മറ്റൊരു പ്രത്യേകത എന്നത് പ്രോഎക്‌സ്‌ഡിആർ എക്‌സ്‌പോഷർ കൺട്രോൾ ആണ്. ഇതുമൂലം എച്ച്‌ഡിആറിൽ സ്‌ക്രീൻ തെളിച്ചം സാധാരണ എസ്‌ഡിആറിനേക്കാൾ 8 മടങ്ങ് വരെ ഉയർത്താം.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

മനോഹരമായ ഡിസൈൻ

മനോഹരമായ മികച്ച ഡിസൈനിൽ തന്നെയാണ് റെനോ 10 പ്രോ+ 5ജി രൂപകൽപന ചെയ്തിരിക്കുന്നത്. വളഞ്ഞ ഫ്രെയിം തന്നെയാണ് ഇതിൽ എടുത്തുപറയേണ്ട സവിശേഷത. പിന്നിലെ 3D ​ഗ്ലാസ് പാനലിലേക്ക് ആണ് വളഞ്ഞ മുന്നിലെ ഫ്രെയിം വന്നുചേരുന്നത്. മികച്ച ​ഗ്രിപ്പ് നൽകാനും ഈ വളഞ്ഞ ഡിസൈൻ സഹായിക്കുന്നുണ്ട്. വളരെ ഭാരം കുറഞ്ഞ പ്രീമിയം ഡിസൈനിലുള്ള ഈ ഫോണിന് വെറും 195 ഗ്രാം മാത്രമാണ് ഭാരം. പെരിസ്‌കോപ്പ് ക്യാമറ ഫോൺ വിഭാ​ഗത്തിൽ ഏറ്റവും ഭാരം കുറഞ്ഞ ഫോൺ ആണിത്.

രണ്ട്-ടോൺ കളർവേയിലാണ് ഫോൺ ഇറങ്ങുന്നത് ​ഗ്ലാസും അലുമിനിയവും സ്‌പ്ലിസിംഗ് ടെക്‌നിക് ഉപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിനെയും തുരുമ്പിനെയും ഇവയ്ക്ക് പ്രതിരോധിക്കാൻ സാധിക്കുമെന്നും ഓപ്പോ അവകാശപ്പെടുന്നുണ്ട്. ക്യാമറയുടെ സംരക്ഷണത്തിനായി പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.

ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ എന്നീ നിറങ്ങളിലാണ് റെനോ 10 പ്രോ+ 5ജി ലഭ്യമാകുക. ഗ്ലോസി പർപ്പിളിന് സിൽക്കൺ സുതാര്യമായ ഗ്ലാസിന്റെ ഒരു ഫിനിഷുണ്ട്. സിൽവറി ഗ്രേയ്ക്ക് ആകട്ടെ സൂക്ഷ്മമായ മെറ്റാലിക് ടെക്സ്ചറും സ്മഡ്ജ്-റെസിസ്റ്റന്റ് ഫിനിഷും നൽകാൻ ഓപ്പോ ശ്രമിച്ചിട്ടുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഉപയോ​ഗിച്ചാണ് പിന്നിലെ പാനലിനെ ഫോൺ സംരക്ഷിക്കുന്നത്.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

മിന്നൽ വേഗത്തിൽ ചാർജിങ്

റെനോ 10 പ്രോ+ 5ജി 100W SUPERVOOCTM ഉപയോഗിച്ച് മിന്നൽ വേഗത്തിൽ ചാർജിങ് ​നടത്തുന്നു. ഈ സ്മാർട്ട്ഫോണിലെ 4700mAh ഡ്യുവൽ-സെൽ ബാറ്ററി 9 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1-50% ചാർജ് ചെയ്യാം. വെറും 27 മിനിറ്റിനുള്ളിൽ 100% ചാർജാകും. ഇക്കാര്യം വിശ്വാസമാകുന്നില്ല എങ്കിൽ അ‌റിയൂ, 5 മിനിറ്റ് ചാർജ് ചെയ്ത് രണ്ട് മണിക്കൂർ ഗെയിം കളിച്ച്, TÜV റൈൻലാൻഡ് ടെസ്റ്റിൽ ഈ സ്മാർട്ട്ഫോൺ കരുത്ത് തെളിയിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ 2023 സീൽ ബിസിനസ് സസ്റ്റെയ്നബിലിറ്റി അവാർഡ് നേടിയ ബാറ്ററി ഹെൽത്ത് എഞ്ചിൻ (BHE) ആണ് ഈ സ്മാർട്ട്ഫോണിലെ ചാർജിംഗ് സംവിധാനത്തെ സഹായിക്കുന്നത്. ഓപ്പോ തന്നെ സ്വന്തമായി വികസിപ്പിച്ചതാണ് ഈ BHE ടെക്നോളജി. സാങ്കേതിക നവീകരണത്തിലൂടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്പോയുടെ ശ്രമങ്ങൾക്ക് ഇത് അന്താരാഷ്ട്ര അംഗീകാരം നൽകുന്നു. നാലുവർഷത്തിലധികം മികച്ച പ്രകടനം നടത്താൻ ഈ ബാറ്ററിക്ക് സാധിക്കും. 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി 80% വരെ ഹെൽത്ത് നിലനിർത്തുന്നുവെന്ന് BHE ഉറപ്പാക്കുന്നു.

ഇതിലെ കരുത്തിന്റെ അ‌ടിസ്ഥാന രഹസ്യകേന്ദ്രം കസ്റ്റം സൂപ്പർവൂക് പവർമാനേജ്മെന്റ് ചിപ്പ് ആണ്. ഓപ്പോയുടെ ആദ്യത്തെ സ്വതന്ത്രമായി വികസിപ്പിച്ച പവർ മാനേജ്‌മെന്റ് ചിപ്പ് ആണ് ഇത്. യഥാർത്ഥത്തിൽ 3 ചിപ്പുകൾ നിർവഹിക്കുന്ന 6 ഫങ്ഷനുകൾ ഇവിടെ ഒരു ചിപ്പിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഫോണിനുള്ളിലെ സ്‌പെയ്‌സ് 45% ലാഭിക്കുന്നതിലൂടെ ഡിസ്ചാർജ് എഫിഷ്യൻസി 99.5% വരെ ​കൈവരിക്കുന്നു. ഇത് നിലവിലുള്ളതിൽ ഏറ്റവും മികച്ച നിരക്കാണ്.

മൊത്തെം 40 ടെസ്റ്റുകൾ അ‌ടങ്ങുന്ന TÜV റൈൻലാൻഡ് സേഫ് ഫാസ്റ്റ്- ചാർജ് സിസ്റ്റം സർട്ടിഫിക്കേഷനും ഓപ്പോ നേടിയിട്ടുണ്ട്. വയർഡ് ചാർജർ, കേബിൾ, മൊബൈൽ ഫോൺ, മൊബൈൽ മാനുഫാക്ചറിംഗ് സിസ്റ്റം എന്നിവയുടെ വിശ്വാസ്യത ഈ ടെസ്റ്റിൽ പരിശോധിക്കുന്നു, കൂടാതെ വിശ്വസനീയമായ ഫ്ലാഷ് ചാർജിങ് എക്സ്പീരിയൻസ് ഉറപ്പാക്കാൻ കൂടുതൽ കഠിനമായ പാരിസ്ഥിതിക പരിശോധനകളും ഈ സ്മാർട്ട്ഫോൺ നടത്തിയിട്ടുണ്ട്.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

ഇതുവരെയുള്ള ഏറ്റവും വേഗതയേറിയതും മികച്ചതുമായ റെനോ ഫോൺ

ഓപ്പോ റെനോ 10 പ്രോ+ 5ജി റെനോ ലൈനപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സ്‌മാർട്ട്‌ഫോണായാണ് കരുതപ്പെടുന്നത്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്ലാറ്റ്‌ഫോം ആണ് ഇതിന്റെ കരുത്ത്. 4nm TSMC പ്രക്രിയയിൽ നിർമ്മിച്ച ചിപ്സെറ്റ്, ഊർജ്ജ കാര്യക്ഷമതയിൽ 30% വരെ മികവ് നേടിയിട്ടുണ്ട്. ഡൈനാമിക് കംപ്യൂട്ടിംഗ് എഞ്ചിനും 12ജിബി വരെ റാമും ചേർന്ന്, മികച്ച പ്രകടനം സാധ്യമാക്കുന്നു. ഓവർലോഡിംഗിന്റെ കാലതാമസമോ ഡാറ്റാ നഷ്‌ടമോ കൂടാതെ ഉപയോക്താക്കൾക്ക് റെനോ 10 പ്രോ+ 5ജിയിൽ ഒരേ സമയം 44 ആപ്പുകളോളം പ്രവർത്തിപ്പിക്കാൻ സാധിക്കും.

അ‌തിന്റെ ഈ കരുത്തു തെളിയിക്കാൻ ഓപ്പോ TÜV SÜD 48-മാസത്തെ ഫ്ലൂവൻസി റേറ്റിംഗ് A നേടി- ഈ എ ഗ്രേഡ് ഈ സ്മാർട്ട്ഫോണിന്റെ ഉയർന്ന ഫ്ലൂവൻസി തെളിയിക്കുന്നു. സ്‌മാർട്ട്‌ഫോൺ സ്ലോ ആകില്ലെന്നും കുറഞ്ഞത് നാല് വർഷമെങ്കിലും പുതിയത് പോലെ പ്രവർത്തിക്കുമെന്നും ഈ റേറ്റിങ് ഉറപ്പാക്കുന്നു.

റെനോ 10 പ്രോ+ 5ജിയിൽ നവീകരിച്ച അൾട്രാ-കണ്ടക്റ്റീവ് കൂളിംഗ് സിസ്റ്റവും വരുന്നു, അത് 1,800W/mk വരെ തെർമൽ കണ്ടക്ടിവിറ്റി നൽകുന്നു. ഇത് ഒരു വലിയ VC ലിക്വിഡ് കൂളിംഗ് സർഫസ് ഏരിയയുമായി സംയോജിപ്പിച്ച്, ഗെയിമിംഗ് അല്ലെങ്കിൽ വലിയ വീഡിയോ ഷൂട്ടിംഗ് സന്ദർഭങ്ങളിൽ ഫോൺ ചൂടാകാതെ കൂളിങ്ങോടെ ഇരിക്കുമെന്ന് ഉറപ്പാക്കുന്നു.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

കളർഒഎസ് 13.1 തടസങ്ങളില്ലാത്ത മികച്ച അ‌നുഭവം സമ്മാനിക്കുന്നു

ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സ്ഥിരവും സുഗമവുമായ കളർഒഎസ് 13.1 യുഐയിലാണ് റെനോ 10 സീരീസ് പ്രവർത്തിക്കുന്നത്, കൂടാതെ മൾട്ടി-സ്‌ക്രീൻ കണക്ഷൻ പോലെയുള്ള ഒരുപിടി സ്‌മാർട്ട് ഫീച്ചറുൾ ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ തടസ്സമില്ലാതെ മറ്റ് ഉപകരണങ്ങളുമായി കണക്ട് ചെയ്യാനും അനുവദിക്കുന്നു.

ചാറ്റ് സ്‌ക്രീൻഷോട്ടുകളിലെ പ്രൊഫൈൽ ഫോട്ടോകളും പേരുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ സ്വയമേവ തിരിച്ചറിയാനും പിക്‌സലേറ്റ് ചെയ്യാനും ഈ സ്‌മാർട്ട് ഒഎസിന് കഴിയും. ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ മ്യൂസിക് കണ്ട്രോൾ ചെയ്യാനും സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ പരിശോധിക്കാനും കഴിയുന്ന ഒരു സ്‌മാർട്ട് ഓൺ ഡിസ്‌പ്ലേയും ഇതിലുണ്ട്.

കൂടാതെ റെനോ 10 പ്രോ+ 5ജിയിൽ ഒരു പുതിയ സൂപ്പർ ഹാൻഡി ഇൻഫ്രാറെഡ് റിമോട്ട് കൺട്രോളുണ്ട്. ഇതുപ​യോഗിച്ച് ഉപയോക്താക്കളുടെ എയർകണ്ടീഷണർ, ടിവി, എന്നിവ ഉൾപ്പെടെ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എല്ലാ വീട്ടുപകരണങ്ങളും നിയന്ത്രിക്കാൻ സാധിക്കും.

ഫസ്റ്റ് ഇംപ്രഷൻ

അ‌ൽപ്പനേരം റെനോ 10 പ്രോ+ 5ജി ഉപയോഗിക്കുമ്പോൾ തന്നെ മുൻനിര സംവിധാനങ്ങളോടെ എത്തുന്ന ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകൾ നമ്മെ ആകർഷിക്കും. ഈ രംഗത്തെ ആദ്യത്തെ ടെലിഫോട്ടോ-പോർട്രെയിറ്റ് ക്യാമറകൾ, 100W SUPERVOOCTM ഫാസ്റ്റ് ചാർജിംഗ് മുതൽ അത്യാധുനിക കൂളിംഗ് സൊല്യൂഷനുകൾക്കൊപ്പം കരുത്തുറ്റ-വേഗതയേറിയ പ്രകടനം വരെ, ​റെനോ 10 പ്രോ+ 5ജി ഒരു ഓൾറൗണ്ടറാണെന്ന് തെളിയിക്കുകയും അ‌തിശയിപ്പിക്കുകയും ചെയ്യുന്നു.

ഇതിലെ ക്യാമറ ഉപയോഗിച്ച് ഞങ്ങൾ മണിക്കൂറുകളോളം പരീക്ഷണങ്ങൾ നടത്തി. പോർട്രെയ്‌റ്റുകളും ലാൻഡ്‌സ്‌കേപ്പുകളും പാനച്ചെ ഉപയോഗിച്ച് ഷൂട്ട് ചെയ്തു, വീണ്ടും ഉപയോഗിക്കും മുമ്പ് ചാർജിങ്ങിനായി കുറച്ച് മിനിറ്റ് ചെലവഴിച്ചു. ഇതിനിടയിൽ ഒന്നിലധികം ആപ്പുകൾ പ്രവർത്തിപ്പിച്ചപ്പോഴും ഫോണിന്റെ വേഗത കുറയുകയോ തടസങ്ങൾ നേരിടുകയോ ചെയ്തില്ല. വളരെ സുഗമമായ പ്രകടനമാണ് ഫോൺ കാഴ്ചവച്ചത്.

വില, ലഭ്യത, ഓഫറുകൾ

ഓപ്പോ റെനോ 10 പ്രോ+ 5ജി ഈ ആഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന്റെ 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 54,999 രൂപയാണ് വില. ഈ ഫ്ലാഗ്ഷിപ്പ് ജൂലൈ 13 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മറ്റ് മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിലും ഇത് ലഭ്യമാകും. ഓപ്പോ റെനോ 10 പ്രോ+ 5ജിയുടെ ആദ്യ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ ലഭിക്കും.

ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി
ഫസ്റ്റ് ഇംപ്രഷൻ: ഓപ്പോ റെനോ 10 പ്രോ+ 5ജി

• ജൂലൈ 13-നും 19-നും ഇടയിൽ ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് MyOPPO നറുക്കെടുപ്പിൽ പങ്കെടുക്കുകയും വിജയിച്ചാൽ, ദുബായിലേക്കുള്ള ഒരു യാത്രയും മറ്റ് ആകർഷകമായ സമ്മാനങ്ങളും നേടുകയും ചെയ്യാം. കൂടാതെ ജൂലൈ 13 മുതൽ ജൂലൈ 31 വരെ റെനോ 10 പ്രോ+ 5ജി, റെനോ 10 പ്രോ 5ജി എന്നിവ വാങ്ങുന്നവർക്ക് ഓപ്പോ പാഡ് എയർ (4+128GB) 1500 രൂപ ഡിസ്കൗണ്ടിൽ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Oppo, the leader in the Indian smartphone market, has now launched its new Oppo Reno 10 series of phones. The highlight feature of the phone is the telephoto portrait camera. Oppo is introducing a telephoto portrait camera for the first time. The Reno 10 Pro+ is the top variant of this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X