ഇതിലും മികച്ചത് സ്വപ്നത്തിൽ പോലും കിട്ടില്ല! 4000 രൂപ ഡിസ്കൗണ്ടുമായി പുത്തൻ ഓപ്പോ റെനോ 12 5G വിൽപ്പനയ്ക്ക്
ഇന്ത്യയിൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസിനെ അടുത്ത ലെവലിലക്ക് ഉയർത്തും എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളാണ് ഓപ്പോ റെനോ സീരീസിലെ റെനോ 12 5ജി, റെനോ 12 പ്രോ 5ജി എന്നിവ. ഇതിൽ പ്രോ മോഡൽ ഇതിനകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇപ്പോൾ ഓപ്പോ റെനോ 12 പ്രോയും ഇന്ന് മുതൽ (ജൂലൈ 25) ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ആദ്യമായി വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മികച്ച ലോഞ്ച് ഓഫറുകളുമായാണ് റെനോ 12 5ജി (OPPO Reno 12 5G) എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
പ്രീമിയം ലെവൽ ഫീച്ചറുകൾ ഉള്ള ഒരു ഗംഭീര ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് താരതമ്യേന കുറഞ്ഞ വിലയിൽ അത് സാധ്യമാക്കി നൽകുന്ന മോഡലാണ് ഓപ്പോ റെനോ 12 5ജി എന്ന് പറയാം. കഴിഞ്ഞ ആഴ്ച വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ ഓപ്പോ റെനോ 12 പ്രോ 5ജിയിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഈ സ്മാർട്ട്ഫോണിന് ഉള്ളത്.

ഇന്ന് മുതൽ ഫ്ലിപ്പ്കാർട്ട്, ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈനായി സ്റ്റോറുകൾ വഴിയും ഓപ്പോ റെനോ 12 5ജി വാങ്ങാൻ ലഭ്യമാണ്. തുടക്കത്തിൽ 4000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് ഈ ഫോൺ ഇപ്പോൾ വാങ്ങുന്നതുകൊണ്ടുള്ള പ്രധാന ഗുണം.
ഓപ്പോ റെനോ 12ൻ്റെ സിംഗിൾ 8GB + 256GB മോഡലിന് 32,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഡിബിഎസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, വൺകാർഡ് ക്രെഡിറ്റ് കാർഡ് നോൺ-ഇഎംഐ ഇടപാടുകൾക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 28,999 രൂപ വിലയിൽ ഇത് വാങ്ങാനാകും.
ഇഎംഐയായാണ് എടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഈ പറഞ്ഞ ബാങ്ക് കാർഡുകളിൽ 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്. സൺസെറ്റ് പീച്ച്, മാറ്റ് ബ്രൗൺ, ആസ്ട്രോ സിൽവർ നിറങ്ങളിൽ ആണ് ഓപ്പോ റെനോ 12 5ജി വിൽപ്പനയ്ക്ക് എത്തുന്നത്. ലോഞ്ച് ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാൽ താൽപര്യമുണ്ടെങ്കിൽ എത്രയും വേഗം വാങ്ങുന്നതാണ് നല്ലത്.
ലോഞ്ച് ഓഫർ കാലയളവ് പിന്നിട്ടാൽ ഇതിലും മികച്ച ഡിസ്കൗണ്ട് പിന്നീട് സ്വപ്നത്തിൽ മാത്രമേ ലഭ്യമായേക്കൂ. അതല്ലെങ്കിൽ ഏതെങ്കിലും ഓഫർ സെയിൽ ഇ-കൊമേഴ്സ് സൈറ്റുകളിൽ ആരംഭിക്കണം. നിലവിൽ 30000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഓപ്പോ റെനോ 12.
ഓപ്പോ റെനോ 12 5ജിയുടെ പ്രധാന ഫീച്ചറുകൾ: എഐ ഫീച്ചറുകളാണ് റെനോ 12 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. മീഡിയടെക് ഡൈമെൻസിറ്റി 7300-എനർജി പ്രോസസറാണ് ഈ ഫോണിന്റെ ശക്തി കേന്ദ്രം. 8ജിബി റാം ആണ് ഇതിലുള്ളത് എങ്കിലും 8 ജിബി വെർച്വൽ റാമും ഇതോടൊപ്പം എത്തുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. ഇതിനൊപ്പം 256GB UFS 3.1 സ്റ്റോറേജ് കൂടി എത്തുന്നതിനാൽ സുശക്തമായ പെർഫോമൻസ് പ്രതീക്ഷിക്കാം.

120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 6.7 ഇഞ്ച് FHD+ (2412 × 1080 പിക്സൽസ്) FHD+ OLED ഡ്യുവൽ കർവ്ഡ് ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമായാണ് ഡിസ്പ്ലേ എത്തുന്നത്.
ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുളളത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറയും സോണി IMX355 സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ വൈഡ് ക്യാമറയും ƒ/2.2 അപ്പേർച്ചർ, ഓമ്നിവിഷൻ OVO2B10 സെൻസർ, 4K 30 വീഡിയോ റെക്കോഡിങ് പിന്തുണകളുള്ള 2MP മാക്രോ ക്യാമറയും അടങ്ങുന്നു.

f/2.0 അപ്പേർച്ചർ, GC32E2 സെൻസർ എന്നിവയുള്ള 32MP ഫ്രണ്ട് ക്യാമറയും റെനോ 12 5ജിയിലുണ്ട്. കൂടാതെ 4K 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14.1ൽ ആണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഓപ്പോ റെനോ 12 5ജിയുടെ എഐ ഫീച്ചറുകളും ശ്രദ്ധേയമാണ്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസർ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂൾബോക്സ് എന്നിങ്ങനെ വിവിധ എഐ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, IP65 റേറ്റിങ്, 5G SA/ NSA, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയ മറ്റ് പ്രധാന ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








