Home
Mobile

OPPO Reno13 5G -യെ സെഗ്മെന്റിലെ പെർഫോമൻസിന്റെയും പ്രൊഡക്ടിവിറ്റിയുടെയും രാജാവാക്കുന്ന 5 ഫീച്ചറുകൾ

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

40000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്‌മെന്റിലെ മിക്ക സ്മാർട്ട്‌ഫോണുകളും പ്രധാനമായും ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ OPPO Reno13 5G ലക്ഷ്യമിടുന്നു. അടുത്തിടെ പുറത്തിറങ്ങിയ Reno13 5G ഉപയോഗിച്ച് മികച്ച ഓൾറൗണ്ടർ എക്സ്പീരീയൻസ് നൽകാൻ OPPO ശ്രദ്ധിച്ചിരിക്കുന്നു.

സെഗ്‌മെന്റിലേക്കും വച്ച് ഏറ്റവും മികച്ച ഹാർഡ്‌വെയർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, Reno13 5G യുടെ ശ്രദ്ധ യൂസർ എക്സ്പീരിയൻസിൽ കേന്ദ്രീകരിക്കുകയും ഹാർഡ്‌വെയറിനെ അതിന്റെ പൂർണ്ണ ശേഷിയിൽ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി, യൂസർ ഇന്ററാക്ഷൻ പുനർനിർവചിക്കുകയും പെർഫോമൻസ് മെച്ചപ്പെടുത്തുകയും ദൈനംദിന ജീവിതവുമായി ചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന അഞ്ച് മികച്ച ഫീച്ചറുകൾ Reno13 5G-യിലുണ്ട്, ഇത് ഈ ഫോണിനെ സെഗ്മെന്റിലെ റോൾമോഡൽ ഡി​വൈസാക്കി മാറ്റുന്നു.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

1. AI കരുത്തോടെ എത്തുന്ന മികച്ച ക്യാമറകൾ

എക്കാലത്തും Reno സീരീസിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് മികച്ച ക്യാമറ എക്സ്പീരിയൻസ്, Reno13 5G-യിലും ഇക്കാര്യത്തിൽ OPPO ഒരു കുറവും വരുത്തിയിട്ടില്ല. f/1.8 aperture, OIS, AF എന്നിവയുള്ള 50MP Sony LYT-600 പ്രൈമറി സെൻസർ, 115° FOV, AF എന്നിവയുള്ള 8MP OV08D അൾട്രാവൈഡ് ലെൻസ്, 2MP monochrome sensor എന്നിവ അ‌ടങ്ങുന്ന OPPO Reno13 5G യുടെ ക്യാമറ സജ്ജീകരണം ഉപയോക്താവിന് ​ഒരുപാട് മികവുകൾ വാഗ്ദാനം ചെയ്യുന്നു. AF-നെ പിന്തുണയ്ക്കുന്ന 50MP Samsung JN5 സെൽഫി ക്യാമറയും ​brighter f/2.0 aperture ഉള്ളതിനാൽ ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലും ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല.

എല്ലാ ലെൻസുകളും ഊർജ്ജസ്വലവും സ്ഥിരതയുള്ളതുമായ ഫോട്ടോകൾ പകർത്തുന്നു. Tri-microphone സിസ്റ്റത്തിൽ നിന്നും Audio Zoom നിന്നുമുള്ള immersive soundtracking നൊപ്പം റിയർ പാനലിലെയും ഫ്രണ്ടിലെയും ക്യാമറകളിൽ 60fps-ൽ 4K വീഡിയോ റെക്കോർഡിംഗും Reno13 5G പിന്തുണയ്ക്കുന്നു. OPPO യുടെ AI Soft Light Portraits കഠിനമായ നിഴലുകളും ഹൈലൈറ്റുകളും കുറയ്ക്കുകയും ഫേഷ്യൽ ഫീച്ചറുകൾ മെച്ചപ്പെടുത്തുകയും ഊഷ്മളവും സ്വാഭാവികവുമായ ഒരു ലുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

കൂടാതെ, Reno13 5G അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെയും പിന്തുണയ്ക്കുന്നു, ഇത് പരമാവധി 1.5 മീറ്റർ ആഴത്തിൽ 30 മിനിറ്റ് വരെ ഷൂട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി Reno13 5G യിൽ ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് IP66, IP68, IP69 റേറ്റിംഗുകൾ ഉറപ്പാക്കിയിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. മൊത്തത്തിലുള്ള എക്സ്പീരിയൻസ് കൂടുതൽ മികച്ചതും ആകർഷകവുമാക്കുന്നതിന് Reno13 5G യിലെ ക്യാമറ സിസ്റ്റം AI ഉപയോഗിച്ച് നവീകരിച്ചിരിക്കുന്നു.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

• AI Livephoto: 2K അൾട്രാ-ക്ലിയർ ലൈവ് സന്ദർഭങ്ങൾ പകർത്തുന്നതിനായി, ഷട്ടറിന് മുമ്പും ശേഷവും 1.5 സെക്കൻഡ് റെക്കോർഡ് ചെയ്‌ത്, ഫ്ലാഗ്ഷിപ്പ് ലെവൽ എക്സ്പീരിയൻസ് നൽകുന്നു.
• AI Night Portrait: കുറഞ്ഞ വെളിച്ചത്തിൽ പോലും അതിശയകരവും സ്വാഭാവികവുമായ പോർട്രെയ്റ്റുകൾക്കായി മുഖത്ത് പ്രകാശം നൽകുകയും നോയിസ് കുറയ്ക്കുകയും ചെയ്യും.
• AI Clarity Enhancer: ക്രിസ്റ്റൽ-ക്ലിയർ ഡീറ്റെയിൽസും പ്രൊഫഷണൽ-ലെവൽ കൃത്യതയും സഹിതം 10X വരെ സൂം ഇൻ നൽകുന്നു.
• AI Reflection Remover: വൃത്തിയുള്ളതും കുറ്റമറ്റതുമായ ചിത്രങ്ങൾക്കായി ഫോട്ടോകളിലെ അ‌നാവശ്യ ഘടകങ്ങൾ ഇത് മായ്ക്കുന്നു.
• AI Eraser 2.0: ഒറ്റ ടാപ്പിലൂടെ ചിത്രങ്ങളിൽ നിന്ന് അനാവശ്യ വസ്തുക്കളെയോ ആളുകളെയോ ഈസിയായി ​ഒഴിവാക്കാൻ സഹായിക്കുന്നു.
• AI Reimage: ചിത്രങ്ങൾ കലാപരമായി മികച്ചതാക്കാൻ കാർട്ടൂൺ, ക്ലാസിക്, പെയിന്റിങ് പോലുള്ള ആർട്ടിസ്റ്റിക് ഫിൽട്ടറുകൾ വാഗ്ദാനം ചെയ്യുന്നു. ഇതുപയോഗിച്ച് ചിത്രങ്ങൾ മാറ്റിയെടുക്കാം.
• AI Portrait: ഒന്നിലധികം ഗ്രൂപ്പ് ഫോട്ടോകൾ 20 പേരെ വരെ ഉൾക്കൊള്ളുന്ന രസകരവും കുറ്റങ്ങളില്ലാത്തതുമായ ഒറ്റ ഷോട്ടാക്കി മാറ്റാൻ സഹായിക്കും.
• AI Motion: ഡൈനാമിക് ലൈവ് ഇമേജുകളാക്കി മാറ്റിക്കൊണ്ട് സ്റ്റാറ്റിക് ഫോട്ടോകളിലേക്ക് ജീവൻ പകരുന്നു.
• AI Unblur: ബ്ലററായ ചിത്രങ്ങൾ ഷാർപ് ഡീറ്റെയിൽസോടെ പരുവപ്പെടുത്തിയെടുക്കുന്നു, ആക്ഷൻ ഷോട്ടുകൾക്കോ ​​ വളർത്തുമൃഗങ്ങൾളുടെ ചലനങ്ങൾ പകർത്തുന്നതിനോ ​​അനുയോജ്യം.
• AI Clear Face: കൃത്യവും ഹൈ-ഡെഫനിഷൻ പോർട്രെയ്‌റ്റുകൾക്കുമായി ചർമ്മ ഘടന, മുടി, പുരികങ്ങൾ എന്നിവ വൃത്തിയാക്കിയെടുക്കുന്നു.
• AI Best Face: ഗ്രൂപ്പ് ഫോട്ടോകളിൽ കണ്ണുകൾ അടച്ച് പോസ് ചെയ്തവരുടെ ചിത്രങ്ങൾ ശരിയാക്കി എല്ലാ ഫ്രെയിമും മികച്ചതാക്കുന്നു.
• AI Studio: ഫാന്റസി, സയൻസ് ഫിക്ഷൻ, വിന്റേജ്, ക്ലേമേഷൻ തീമുകൾ ഉപയോഗിച്ച് സാധാരണ പോർട്രെയ്‌റ്റുകളെ എക്സ്ട്രാ ഓർഡിനറി ആക്കി മാറ്റുന്നു.

നൂതന ഹാർഡ്‌വെയറും കട്ടിംഗ്-എഡ്ജ് AI യും ഉപയോഗിച്ച്, OPPO Reno13 5G ഓരോ ഷോട്ടും ഒരു മാസ്റ്റർപീസ് ആണെന്ന് ഉറപ്പാക്കുന്നു.

2. സ്ലിം, സ്ട്രോങ്, സ്റ്റണ്ണിങ്: ആരിലും മതിപ്പുണ്ടാക്കാൻ നിർമിച്ചിരിക്കുന്നു

Reno13 5G, ഒരു ​വൈബ്രന്റ് ഡി​സൈൻ സഹിതം എത്തുന്നു. ഐവറി ​വൈറ്റ്, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ലുമിനസ് ബ്ലൂ കളർ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. OPPO Reno13 5G യുടെ ലുമിനസ് ബ്ലൂ വേരിയന്റിൽ ക്യാമറ സജ്ജീകരണത്തിന് ചുറ്റും ഒരു തിളക്കമുള്ള ഇഫക്റ്റ് ഉണ്ട്, അതേസമയം ഐവറി വൈറ്റ് വേരിയന്റ് ഒരു സവിശേഷമായ ബട്ടർഫ്ലൈ ഇഫക്റ്റ് അ‌വതരിപ്പിക്കുന്നു. ആകർഷകമായ ഷേഡുകൾ മാറ്റിനിർത്തിയാൽ, വാനില Reno13 5G അതിശയകരമാംവിധം സ്ലിമ്മും ലൈറ്റുമാണ്, ലുമിനസ് ബ്ലൂ വേരിയന്റിന് 7.29mm വരെ കനവും ഐവറി വൈറ്റിന് 7.24mm വരെ കനവും വെറും 181 ഗ്രാം ഭാരവുമാണ് ഉള്ളത്.

മുൻവശത്തേക്ക് വന്നാൽ, Reno13 5G യിൽ ഇരുവശത്തും അൾട്രാ-സ്ലിം ബെസലുകളുള്ള ഒരു ​വൈബ്രന്റ് ഡിസ്പ്ലേയുണ്ട്, ഇത് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നു. 1.5K റെസല്യൂഷനും 460 PPI യുടെ അൾട്രാ-ഷാർപ്പ് പിക്സൽ സാന്ദ്രതയുമുള്ള 6.59 ഇഞ്ച് 120Hz Smart Adaptive Screen ഈ ഫോണിന്റെ സവിശേഷതയാണ്. HDR10+, Amazon HD & HDR, Netflix HD & HDR തുടങ്ങിയ സർട്ടിഫിക്കേഷനുകളോടെ 1.07 ബില്യൺ കളറുകൾ പ്രദർശിപ്പിക്കുന്ന Pro-XDR സാങ്കേതികവിദ്യ മൊത്തത്തിലുള്ള കാഴ്ചാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

BOE SGS സാക്ഷ്യപ്പെടുത്തിയ ഹാർഡ്‌വെയർ അധിഷ്ഠിത ലോ-ബ്ലൂ-ലൈറ്റ് സൊല്യൂഷൻ, സീംലെസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കറ്റ്, ഇരുട്ടിൽ കണ്ടന്റ് നോക്കുമ്പോൾ ലോ ​ബ്രൈറ്റ്നസിനായി 3,840Hz-ൽ PWM ഡിമ്മിംഗ് എന്നിവയുൾപ്പെടെ നിരവധി നേത്ര സംരക്ഷണ ഫീച്ചറുകളും ഇതിലെ ഡിസ്‌പ്ലേയിൽ ഉണ്ട്.

ആരെയും ആകർഷിക്കുന്ന സ്റ്റൈലിഷ് രൂപഭാവത്തിൽ എത്തുമ്പോൾത്തന്നെ, Reno13 5G മികച്ച ഈട് ലഭ്യമാകുന്ന വിധത്തിലുള്ള രൂപകൽപ്പനയോടെ എത്തിയിരിക്കുന്നു. പ്രീമിയം മെറ്റീരിയലുകൾ ഇതിൽ അത്യാധുനിക പ്രൊട്ടക്ഷനുമായി സംയോജിപ്പിക്കുന്നു. ഇതിലെ Corning Gorilla Glass 7i ഫ്രണ്ട്, ബാക്ക് പാനലുകൾ പോറലുകളിൽ നിന്നും ആകസ്മികമായ വീഴ്ചകളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നു, ഇത് ദീർഘകാല പ്രതിരോധശേഷി ഉറപ്പാക്കുന്നു. സെഗ്‌മെന്റിൽ ഒരു പുതിയ നിലവാര മാനദണ്ഡം സൃഷ്ടിക്കുന്ന ഈ ഫോണിൽ അസാധാരണമായ കരുത്തിനായി എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ഉണ്ട്.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

ഇതിലെ കരുത്തുറ്റ ഓൾ-റൗണ്ട് ആർമർ ബോഡിക്ക് ജോഡിയായി Sponge Bionic Cushioning നൽകിയിട്ടുണ്ട്. ഇത് ഇന്റേണൽ പാർട്സുകളെ സംരക്ഷിക്കുന്നതിനായി ഷോക്കുകൾ വലിച്ചെടുക്കുന്നു. IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണിന് പൊടി, വീഴ്ച, 30 മിനിറ്റ് വരെ 2 മീറ്റർ വെള്ളത്തിൽ മുങ്ങൽ എന്നിവയിൽ നിന്ന് സമഗ്രമായ സംരക്ഷണം നൽകുന്നു. 80°C വരെ ഉയർന്ന മർദ്ദവും ഉയർന്ന താപനിലയുമുള്ള വാട്ടർ ജെറ്റുകളെ പോലും ഇതിന് നേരിടാൻ കഴിയും, ഇത് ഏറ്റവും കഠിനമായ ചുറ്റുപാടുകളിലും ഉപയോഗിക്കാൻ ഈ ഫോണിനെ അനുയോജ്യമാക്കുന്നു. ഒരു ടാങ്ക് പോലെ നിർമ്മിച്ച ഈ ഉപകരണം, ഈടും ഭംഗിയും സംയോജിപ്പിച്ച്, എവിടെ കൊണ്ടുപോയാലും മനസ്സമാധാനം ഉറപ്പാക്കുന്നു.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

3. ലാഗ് ഫ്രീ ഗെയിമിങ്ങിന് പരിധിയില്ലാത്ത പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു

4nm MediaTek Dimensity 8350 SoC , മിന്നുന്ന വേഗതയുള്ള പ്രകടനവും അവിശ്വസനീയമായ കാര്യക്ഷമതയും നൽകി Reno13 5G-യെ ശക്തിപ്പെടുത്തുന്നു. 4 Cortex-A715 പെർഫോമൻസ് കോറുകളും 4 Cortex-A510 എഫിഷ്യൻസി കോറുകളും അടങ്ങുന്ന ഇതിന്റെ octa-core CPU 3.35GHz ന്റെ ഉയർന്ന ക്ലോക്ക് സ്പീഡ് നൽകുന്നു, അതേസമയം Mali-G615 GPU സുഗമവും ഉയർന്ന നിലവാരമുള്ളതുമായ ഗ്രാഫിക്സ് ഉറപ്പാക്കുന്നു. പ്രീമിയം-ഗ്രേഡ് പെർഫോമൻസ് കൈവരിക്കുന്നതിനായി OPPO, MediaTek എന്നിവ ചിപ്‌സെറ്റ് കൂടുതൽ ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു, ഗെയിമിംഗിൽ 15% വരെയും 4K വീഡിയോ റെക്കോർഡിംഗിൽ 10% വരെയും വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു.

12GB LPDDR5X RAM, നൂതന AI HyperBoost technology, ultra-conductive graphite ഉപയോഗിച്ചുള്ള റവല്യൂഷനറി കൂളിംഗ് സിസ്റ്റം എന്നിവയുമായി ജോടിയാക്കിയ Reno13 5G തടസ്സമില്ലാത്ത ഗെയിമിംഗും മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. ഇതിന്റെ AI frame stabilization ഫ്രെയിം റേറ്റുകൾ ഉയർന്നതും താഴ്ന്നതുമായി നിലനിർത്തുന്നു, ഇത് Mobile Legends: Bang Bang മാരത്തൺ സെഷനുകൾ സൂപ്പർ 60 FPS-ൽ 8 മണിക്കൂർ ആസ്വദിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു - ഈ ഘട്ടങ്ങളിലെല്ലാം ഫോൺ സ്പർശിക്കുമ്പോൾ കൂളായി തുടരുന്നു.

OPPO യുടെ കസ്റ്റം SignalBoost Chip X1 ഉപയോഗിച്ചിരിക്കുന്നതിനാൽ ഇതിലെ കണക്റ്റിവിറ്റി അ‌തിശക്തമാണ്. ഇത് സിഗ്നൽ ശക്തിപ്പെടുത്തുകയും കവറേജ് മെച്ചപ്പെടുത്തുകയും ഡെഡ് സോണുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. MediaTek chip ഗെയിമിംഗിനുള്ള പ്രധാന ചാലകശക്തിയായതിനാൽ ഇത് dual-chip പെർഫോമൻസിനും ഗെയിമിംഗ് നേട്ടങ്ങൾക്കും പ്രാധാന്യം നൽകുന്നു, അതേസമയം X1 chip നെറ്റ്‌വർക്ക് സ്ഥിരത വർദ്ധിപ്പിക്കുകയും ഓൺലൈൻ ഗെയിമിംഗിന് സുഗമമായ എക്സ്പീരിയൻസ് ഉറപ്പാക്കുകയും ചെയ്യുന്നു, ഇത് ഈ ഫോണിനെ "A True Lag Killer" ആക്കുന്നു. ഉപയോക്താവ് ബേസ്‌മെന്റുകളിലോ വിദൂര സ്ഥലങ്ങളിലോ ഗെയിമിംഗ് നടത്തുകയാണെങ്കിൽ, AI LinkBoost 2.0 ടെക്നോളജിയും TÜV Rheinland-സർട്ടിഫൈഡ് പെർഫോമൻസും സുഗമവും കാലതാമസമില്ലാത്തതുമായ കണക്ഷനുകൾ ഉറപ്പാക്കുന്നു. Reno13 5G വെറുമൊരു സ്മാർട്ട്‌ഫോൺ അല്ല-ഇത് ഉപയോക്താക്കളുടെ ആത്യന്തിക ഗെയിമിംഗ്, എന്റർടെയ്ൻമെന്റ് പവർഹൗസാണ്. ഒരു വിട്ടുവീഴ്ചയും നടത്താതെ ഇഷ്ടമുള്ള പ്രവൃത്തികളിൽ തുടരാൻ കഴിയും വിധം ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

4. ColorOS 15 ഉപയോഗിച്ച് കസ്റ്റ​മൈസേഷനും സ്മാർട്ട് AI പ്രൊഡ്ക്ടിവിറ്റിയും പുനർനിർവചിക്കുന്നു

Android 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15ൽ പ്രവർത്തിക്കുന്ന OPPO Reno13 5G, സുഗമവും വ്യക്തിഗതമാക്കിയതും ഈടുനിൽക്കുന്നതുമായ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. അനന്തമായ കസ്റ്റമൈസേഷനും സ്മാർട്ട് പ്രൊഡ്ക്ടിവിറ്റി ഫീച്ചറുകളും ഉപയോഗിച്ച്, ഈ ഫോൺ ഉപയോക്താവിന്റെ ജീവിതശൈലിക്ക് അനുയോജ്യമായി മാറുന്നു. OPPO മൂന്ന് വർഷത്തെ OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് ഈ ഫോണിനെ പുതിയതും സുരക്ഷിതവുമായി നിലനിർത്തുന്നു.

ഐഫോൺ ഉപയോക്താക്കളുമായി AI LivePhoto sharing നായി Tap-to-Share , തടസ്സമില്ലാത്ത ബഹുഭാഷാ ആശയവിനിമയത്തിനുള്ള സ്‌ക്രീൻ ട്രാൻസ്ലേറ്റർ, നിരവധി AI പ്രൊഡ്ക്ടിവിറ്റി ഡി​വൈസുകൾ എന്നിവ ColorOS 15 ന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. നോട്ട്‌സ് ആൻഡ് ഡോക്യുമെന്റ്സ് ആപ്പുകളിലെ AI Summary, AI Reply, AI Writer, AI Speak, AI എൻഹാൻസ്മെന്റ്സ് എന്നിവ ഈ ഫോണിന്റെ കാര്യക്ഷമതയും കമ്യൂണിക്കേഷൻ കരുത്തും വർദ്ധിപ്പിക്കുന്നു.

Google Gemini ഈ ഫോണിൽ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കുകയും അ‌ഭ്യർഥനകൾ നിറവേറ്റപ്പെടുകയും, അ‌റിവ് പകരുന്ന പ്രതികരണങ്ങൾ ലഭ്യമാകുകയും ചെയ്യും. സ്‌ക്രീനിലെ കണ്ടന്റിൽ വട്ടമിട്ടുകൊണ്ടോ ഹൈലൈറ്റ് ചെയ്‌തോ ടെക്‌സ്‌റ്റിലോ ചിത്രങ്ങളിലോ ഇന്ററാക്ടീവ് സെർച്ചുകൾ നടത്താൻ Circle-to-Search ഫീച്ചർ അനുവദിക്കുന്നു. ഉപയോക്താക്കളുടെ നിത്യജീവിതശൈലിക്ക് അ‌നുയോജ്യമായ വിധത്തിലാണ് Reno13 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

5. അൾട്രാ-ഫാസ്റ്റ് ചാർജിങ് സഹിതം ദിവസം മുഴുവൻ പവർ

5,600mAh സെല്ലിൽ സജ്ജീകരിച്ചിരിക്കുന്ന OPPO Reno13 5G ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഉറപ്പ് നൽകുന്നു. മാത്രമല്ല, അതിന്റെ 80W SUPERVOOCTM ഫാസ്റ്റ് ചാർജിംഗിന് വെറും 20 മിനിറ്റിനുള്ളിൽ 49% ചാർജും വെറും 47 മിനിറ്റിനുള്ളിൽ ഫുൾ ചാർജും നൽകാൻ കഴിയും.

ഒരു ക്വിക്ക് ബൂസ്റ്റ് ആവശ്യമുണ്ടോ? 5 മിനിറ്റ് ചാർജ് ചെയ്താൽ 2.4 മണിക്കൂർ യൂട്യൂബ് കാണാനോ 2.3 മണിക്കൂർ ഇൻസ്റ്റാഗ്രാം ബ്രൗസിംഗോ നടത്താനോ പവർ ലഭിക്കും, അതേപോലെ 10 ​​മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ യൂട്യൂബ് അല്ലെങ്കിൽ 3.7 മണിക്കൂർ ഇൻസ്റ്റാഗ്രാം ബ്രൗസിംഗ് നടത്താം. ഈ ഫാസ്റ്റ് ചാർജിംഗ് കഴിവ് ഉപയോക്താവിനെ തടസ്സങ്ങളില്ലാതെ കണക്റ്റഡ് ആയിരിക്കാനും കണ്ടന്റുകൾ ആസ്വദിക്കാനും സഹായിക്കുന്നു. കൂടാതെ, വളരെ വേഗതയേറിയ ചാർജിംഗ് ഇതിന്റെ ബാറ്ററിയുടെ ദീർഘായുസ്സിനെ ബാധിക്കില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി OPPO 5 വർഷത്തെ ഫ്ലൂയിഡ് ബാറ്ററി പെർഫോമൻസ് ഈടുനിൽക്കുന്ന ബാറ്ററി വാഗ്ദാനം ചെയ്യുന്നു, ഇത് എതിരാളികളുടേതിനെക്കാൾ ഒരു വർഷം കൂടുതലാണ്.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

അ‌ന്തിമ വിലയിരുത്തൽ

ചുരുക്കിപ്പറഞ്ഞാൽ, OPPO Reno13 5G അതിന്റെ പ്രധാന സവിശേഷതകളിലൂടെ അനന്തമായ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ആത്യന്തിക പെർഫോമൻസ് ഡി​വൈസായി വേറിട്ടുനിൽക്കുന്നു. ശക്തമായ 12GB LPDDR5X റാമും AI Hyper Boost technology യും തടസ്സമില്ലാത്ത ഗെയിമിംഗും മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. അൾട്രാ വോളിയം മോഡും ഹോളോ ഓഡിയോയുടെ സ്പേഷ്യൽ സാങ്കേതികവിദ്യയും ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ആഴത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് സൃഷ്ടിക്കുന്നു.

OPPO യുടെ കസ്റ്റം SignalBoost Chip X1 വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിൽ പോലും മികച്ച കണക്റ്റിവിറ്റി ഉറപ്പ് നൽകുന്നു. വിപുലമായ കസ്റ്റമൈസേഷനും സ്മാർട്ട് പ്രൊഡക്ടിവിറ്റി ഉപകരണങ്ങളും ഉപയോഗിച്ച് ColorOS 15 ഉപയോക്താക്കളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നു. എല്ലാത്തിനുമൊടുവിൽ, 80W SUPERVOOCTM ഫാസ്റ്റ് ചാർജിംഗുള്ള 5,600mAh ബാറ്ററി ഉപയോക്താവിനെ ദിവസം മുഴുവൻ പവർ നൽകുകയും ചെയ്യുന്നു. യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലാതെ ഉപയോക്താക്കളെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാൻ അനുവദിക്കുന്ന വിധത്തിലാണ് Reno13 5G രൂപകൽപ്പന ചെയ്തിരിക്കുന്നത്, 2025-ൽ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണാണിത്.

OPPO Reno13 5G -യെ സെഗ്മെന്റിലെ രാജാവാക്കുന്ന 5 ഫീച്ചറുകൾ

OPPO Reno13 5G യുടെ ഇന്ത്യയിലെ വിലയും ഓഫറുകളും

Reno13 5G വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇതിന്റെ 8GB + 128GB വേരിയന്റിന് 37,999 രൂപയും 8GB + 256GB വേരിയന്റിന് 39,999 രൂപയും ആണ് വില. നിലവിൽ ലഭ്യമായിട്ടുള്ള ഡിസ്കൗണ്ടുകളും ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ Reno13 5Gയുടെ 8GB + 128GB വേരിയന്റ് 34,199 രൂപയ്ക്കും 8GB + 256GB വേരിയന്റ് 35,999 രൂപയ്ക്കും സ്വന്തമാക്കാം. Flipkart, OPPO e-Store, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
OPPO Reno13 5G is now available for sale. Its 8GB + 128GB variant is priced at Rs 37,999 and the 8GB + 256GB variant is priced at Rs 39,999. With the current discounts and offers, you can get the 8GB + 128GB variant of Reno13 5G for Rs 34,199 and the 8GB + 256GB variant for Rs 35,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X