15,000 രൂപയ്ക്ക് താഴെയുളള 5 മികച്ച ക്യാമറ ഫോണുകള്‍

സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോക്താവ് പ്രതീക്ഷിക്കുന്ന ഏറ്റവും മികച്ച സവിശേഷത അതിന് ഒരു മികച്ച ക്യാമറ ഉണ്ടായിരിക്കുക എന്നതാണ്. ആളുകള്‍ ഇപ്പോള്‍ ഡിജിറ്റല്‍ ക്യാമറകളെ ഉപേക്ഷിച്ച് മൊബൈല്‍ ക്യാമറകളെ ആശ്രയിക്കുന്ന പ്രവണത കൂടി വരുന്നു. ചിത്രങ്ങള്‍ പങ്കിടുന്ന ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമും വീഡിയോ പങ്കിടുന്ന പ്ലാറ്റ്‌ഫോമായ വൈനും സ്മാര്‍ട്ട് ഫോണുകളില്‍ മികച്ച ക്യാമറ ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിളിച്ചു പറയുന്നു.

15,000 രൂപയ്ക്ക് താഴെയുളള അഞ്ച് മികച്ച ക്യാമറാ ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. പകല്‍ വെളിച്ചത്തില്‍ ഈ ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ എങ്ങനെയാണെന്ന് വിലയിരുത്തിയ ശേഷമാണ് ഇവയെ തിരഞ്ഞെടുത്തത്. കൃത്യമായി നിറങ്ങള്‍ പകര്‍ത്താനുളള ശേഷിയും, കുറഞ്ഞ നോയിസും (വിശദാംശങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനുളള ശേഷി), ക്രോമാറ്റിക്ക് വിപഥനം കുറഞ്ഞതും, മികച്ച ഫോക്കസിംഗ് വേഗതയുമുളള സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

8 മെഗാപിക്‌സല്‍ റിയര്‍ ഷൂട്ടര്‍ (അടുത്തുളള ചിത്രങ്ങള്‍ പിടിക്കാന്‍ സഹായിക്കുന്ന) ആണിത്. സാധാരണ പകല്‍ വെളിച്ചത്തില്‍ മികച്ച ഗുണനിലവാരമുളള ചിത്രങ്ങള്‍ ഇത് പകര്‍ത്തുന്നു. ഇതില്‍ എടുത്ത വീഡിയോയും വിശദാംശങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ മികച്ച ഫലമാണ് നല്‍കിയത്. ഈ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയ ഒരു ഉദാഹരണ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.

ഈ 8 മെഗാപിക്‌സല്‍ റിയല്‍ ക്യാമറ ഉപയോക്താവിന് അത്യാനന്ദം പകരുന്നതാണ്. വിശദാംശങ്ങള്‍ വളരെയധികം വ്യക്തമാക്കുന്നതാണ് പകല്‍ വെളിച്ചത്തില്‍ എടുത്ത ചിത്രങ്ങള്‍. പ്രകാശം കുറഞ്ഞ അവസ്ഥകളിലും ഇതിന്റെ പ്രകടനം മികച്ചതാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഒരു സാമ്പിള്‍ ചിത്രമാണ് കൂടെ.

ലോ ബഡ്ജറ്റ് ഫോണുകളില്‍ മികച്ച ഫലങ്ങള്‍ തരുന്ന ക്യാമറകള്‍ നോക്കിയയുടെ ലുമിയ സീരീസുകളുടെ പ്രത്യേകതയാണ്. എന്‍ട്രി ലെവല്‍ ഫോണുകളായിട്ട് പോലും വിശദാംശങ്ങള്‍ പകര്‍ത്താനുളള ഈ ക്യാമറയുടെ ശേഷി ആരെയും വിസ്മയിപ്പിക്കും. കൂടെ ഇതില്‍ പകര്‍ത്തിയ ഒരു ചിത്രം.

5 മെഗാപിക്‌സല്‍ ക്യാമറയായ ഇത് ലുമിയ 525 പോലെ തന്നെപകല്‍ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു. എല്ലാ വിശദാംശങ്ങളും കൃത്യമായി ഒപ്പിയെടുക്കാനുളള ഇതിന്റെ ശേഷി വിസ്മയിപ്പിക്കുന്നതാണ്. ലുമിയ 620-ല്‍ എടുത്ത ചിത്രം ഒപ്പം.

 

Sony Exmor R സെന്‍സര്‍ 8 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയ സോളോ ക്യു1010ഐ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഇതില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിറങ്ങള്‍ ചെറുതായി ഏറിയിരിക്കുന്നതായി കാണാം, ഭൂരിഭാഗം ആളുകളും ഇത് ഇഷ്ടപ്പെടുമെങ്കിലും ചിത്രങ്ങളില്‍ പകരുന്നത് സ്വാഭാവികമായ നിറങ്ങളല്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. കൂടെ ഒരു സാമ്പിള്‍ ചിത്രം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting