റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തനായ സാന്നിധ്യവുമായി റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്ന് വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. 10,000 - 25,000 രൂപ ബജറ്റിൽ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.
ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൻ്റെ മൊബൈൽ വിഭാഗം പരിശോധിച്ചാൽ അഞ്ച് റെഡ്മി ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നതായി കാണാം. ഈ റെഡ്മി ഫോണുകൾ ഏതൊക്കെയാണ്, എത്രയാണ് അവയുടെ യഥാർഥ വില, ഇപ്പോൾ എന്ത് വിലയിൽ അവ വാങ്ങാൻ സാധിക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഇവിടെ പരിചയപ്പെടാം.

ആമസോണിൽ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന റെഡ്മി സ്മാർട്ട്ഫോണുകൾ- റെഡ്മി നോട്ട് 13 5G (Redmi Note 13 5G): 20,999 രൂപയാണ് ഈ ഫോണിന്റെ യഥാർഥ വിലയെന്ന് ആമസോൺ പറയുന്നു. 14 ശതമാനം ഡിസ്കൗണ്ടിൽ 17,999 രൂപയ്ക്ക് ആമസോണിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 16,499 രൂപയ്ക്ക് വാങ്ങാം.
റെഡ്മി 13സി 5ജി (Redmi 13C 5G): ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5G സ്മാർട്ട്ഫോണുകളിലൊന്നാണ് ഇത്. 13,999 രൂപയാണ് ഇതിന്റെ വിലയെന്നും 25% ഡിസ്കൗണ്ടിൽ 10999 രൂപയ്ക്ക് ഈ 5ജി ഫോൺ നൽകാമെന്നും ആമസോൺ പറയുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 9,499 രൂപയ്ക്ക് ഇത് വാങ്ങാം.

റെഡ്മി 12 5ജി (Redmi 12 5G): 4nm സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിട്ടാണ് ഈ റെഡ്മി ഫോൺ വിപണിയിൽ എത്തിയത്. ഡിസ്കൗണ്ട് സഹിതം 11,999 രൂപ വിലയിൽ ഈ 5ജി ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. 4ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയിൽ ലഭിക്കുക.
റെഡ്മി നോട്ട് 13 പ്രോ 5ജി (Redmi Note 13 Pro 5G): റെഡ്മി ഈ വർഷം പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണുകളിൽപ്പെടുന്നതാണ് ഇത്. ഇതിന്റെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 25,999 രൂപയാണ് വില. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 23,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം.
റെഡ്മി 13സി 4ജി (Redmi 13C 4G): കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ റെഡ്മി ഫോൺ പരിഗണിക്കാം. സ്റ്റാർ ഷൈൻ ഡിസൈനും 16 ജിബി വരെ വെർച്വൽ റാമും ഉള്ള റെഡ്മി 13സി 4ജി മോഡൽ ഡിസ്കൗണ്ടിൽ 7699 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ അഞ്ച് റെഡ്മി ഫോണുകളിൽ 4 എണ്ണം 5ജി ഫോണുകളാണ്. അതിൽത്തന്നെ റെഡ്മി 13സി 5ജി, റെഡ്മി 12 5ജി എന്നിവ പതിനായിരം രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ സാധിക്കും. ഈ നാല് 5ജി ഫോണുകളിൽ ഏറ്റവും ഉയർന്ന മോഡൽ റെഡ്മി നോട്ട് 13 പ്രോ 5ജിയാണ്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 13 പ്രോ 5ജിയുടെ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 200MP മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5100mAh ബാറ്ററി എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications