ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്

|

ആപ്പിളിന്റെ ഐഫോൺ (iPhone) വേണമെന്ന ആഗ്രഹം മനസിൽ കൊണ്ടുനടക്കുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ, കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഐഫോൺ 14 വാങ്ങാൻ ​തൽക്കാലം ബജറ്റ് ഇല്ല. അ‌തുകൊണ്ട് നമുക്ക് ഒരു 13 നോക്കാം, അ‌തിനുള്ള കാശ് ഒപ്പിച്ചാൽ മതിയല്ലോ എന്ന ആലോചനയിൽ ആഗ്രഹവുമായി മുന്നോട്ടു നീങ്ങുന്നവർ നിരവധിയാണ്. ഇത്തരം ആളുകളുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ഇപ്പോൾ വീണ്ടും ആപ്പിൾ ഐഫോണുകൾക്ക് വിവിധ ഓഫറുകളും ഡീലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ- കൊമേഴ്സ് രംഗത്തെ വമ്പനായ ഫ്ലിപ്കാർട്ട്.

 

ആപ്പിൾ ഡേയ്‌സ് സെയിൽ'

ഏറ്റവും പുതിയ ഐഫോണുകൾക്ക് മികച്ച ഡീലുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്ന 'ആപ്പിൾ ഡേയ്‌സ് സെയിൽ' ആണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഓഫറുകൾക്ക് പുറമേ, ഐഫോൺ 13, ഐഫോൺ 12 എന്നീ മോഡലുകൾക്ക് വിലക്കുറവും ഈ ഓഫർ സെയിലിന്റെ ഭാഗമായി ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാം ഈ'സി'യാക്കിക്കളയാം; സ്മാർട്ട് ഡി​വൈസുകൾക്കെല്ലാം സി ​ടൈപ്പ് ചാർജർ നയം രാജ്യത്തും നടപ്പാക്കുംഎല്ലാം ഈ'സി'യാക്കിക്കളയാം; സ്മാർട്ട് ഡി​വൈസുകൾക്കെല്ലാം സി ​ടൈപ്പ് ചാർജർ നയം രാജ്യത്തും നടപ്പാക്കും

എച്ച്ഡിഎഫ്സി ബാങ്ക്

ഐഫോൺ 14 മോഡലിന് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഓഫറുകൾ ആണ് ഫ്ലിപ്കാർട്ട് ഓഫർ സെയിലിന്റെ പ്രധാന ആകർഷണം. ഐഫോൺ 14 പ്രാരംഭ മോഡലിന് ഇന്ത്യയിൽ വില 79,900 രൂപയാണ്. എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ഉപയോഗപ്പെടുത്തി ഈ മോഡലിന്റെ വില 74,900 രൂപയായി കുറയ്ക്കാൻ സാധിക്കും. ഫ്ലിപ്കാർട്ടിന് പുറമെ ഔദ്യോഗിക ആപ്പിൾ ഇ-സ്റ്റോറിലും സമാനമായ ഡീൽ ലഭ്യമാണ്.

നവംബർ 20 വരെ
 

ഫ്ലിപ്കാർട്ട് ഇതിനോടകം ആരംഭിച്ച ഇന്ത്യയിലെ ആപ്പിൾ ഡേയ്‌സ് സെയിൽ നവംബർ 20 വരെ തുടരുമെന്നാണ് ഔദ്യോഗിക പോസ്റ്റർ വെളിപ്പെടുത്തുന്നത്. നിലവിൽ, ആപ്പിൾ ഡേയ്‌സ് സെയിൽ ഓഫറുകൾ പ്രകാരം 69,900 രൂപ വിലയുള്ള ഐഫോൺ 13 ന്റെ128ജിബി സ്റ്റോറേജ് വേരിയന്റ് 64,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന്റെ 256 ജിബി സ്റ്റോറേജ് ഓപ്ഷനും വിലക്കുറവോടെ 74,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്

എക്സ്ചേഞ്ച് ഓഫറുകളും

ബാങ്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫറുകളും ഈ ​ആപ്പിൾ സെയിലിന്റെ ഭാഗമായി ലഭ്യമാണ്. പരമാവധി 17,500 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഇളവ് ലഭിക്കുക. ഫെഡറൽ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 1,500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ഉണ്ട്. അ‌തേസമയം ഐഫോൺ 13 മോഡലുകൾക്ക് എച്ച്ഡിഎഫ്സിയുടെ ബാങ്കിങ് ഓഫറുകൾ ലഭ്യമാകില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഐഫോൺ 14 ന്റെ 128ജിബി സ്റ്റോറേജ് വേരിയന്റിന്

ഐഫോൺ 14 മോഡലുകളുടെ ഓഫറുകളിലേക്ക് വന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കൾക്ക് ഐഫോൺ 14 ന്റെ 128ജിബി സ്റ്റോറേജ് വേരിയന്റിന് 5,000 രൂപയുടെ ഇളവ് ലഭിക്കും. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 20,500 രൂപയുടെ ഇളവ് വരെ നേടാൻ കഴിയും എന്നാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നൽകുന്ന ഫോണുകളുടെ പഴക്കവും പ്രവർത്തനശേഷിയുമൊക്കെ കണക്കാക്കിയാണ് എക്സ്ചേഞ്ച് വില നിർണയിക്കുക എന്നത് പ്രത്യേകം ഓർക്കണം.

ആപ്പിൾ സ്വപ്നം ഉടൻ നിറവേറ്റും, പക്ഷേ ഒരു കൂട്ടുവേണം; 'പരിചയ'ക്കാരാരെങ്കിലും ഉണ്ടോ!ആപ്പിൾ സ്വപ്നം ഉടൻ നിറവേറ്റും, പക്ഷേ ഒരു കൂട്ടുവേണം; 'പരിചയ'ക്കാരാരെങ്കിലും ഉണ്ടോ!

ഐഫോൺ 14 മോഡലും 13 മോഡലും

ഐഫോൺ 14 മോഡലും 13 മോഡലും സ്വന്തമാക്കാൻ സാധിക്കാത്തവരുടെ അ‌ടുത്ത ലക്ഷ്യം ഐഫോൺ 12 മോഡലുകളാണ്. ഐഫോണിന്റെ മൊഞ്ചൊന്നും അ‌ത്ര പെട്ടെന്ന് പൊയ്പ്പോകൂല്ല എന്ന് ഉപയോക്താക്കൾ വിശ്വസിക്കുന്നു. അ‌തിനാൽത്തന്നെ അ‌ടുത്ത തലമുറയിലെ ഐഫോണുകൾ പുറത്തിറങ്ങുമ്പോഴും പഴയ മോഡലുകളുടെ ഡിമാൻഡിൽ കാര്യമായ ഇടിവ് ഉണ്ടാകുന്നില്ല എന്നുമാത്രമല്ല, വിലയും അ‌ത്രകണ്ട് കുറയാറില്ല.

സ്വീകാര്യത കണക്കിലെടുത്ത്

ആളുകൾക്കിടയിലുള്ള ഐഫോൺ ബ്രാൻഡിന്റെ ഈ സ്വീകാര്യത കണക്കിലെടുത്ത് ഐഫോൺ 12 മോഡലുകൾക്കും ഫ്ലിപ്കാർട്ട് ആപ്പിൾ ഡേയ്സ് സെയിലിൽ കിടിലൻ ഓഫറുകൾ ലഭ്യമാണ്. നിലവിൽ 64,900 രൂപ വിലയുള്ള ഐഫോൺ 12 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് 55,999 രൂപയ്ക്ക് ഓഫർ സെയിലിൽ വാങ്ങാൻ സാധിക്കും. ഫെഡറൽ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി 1,500 രൂപ വരെ ലഭിക്കും.

എന്താ ഒരു ഭംഗി, ആദ്യകാഴ്ചയിൽ തന്നെ ആരും കൊതിച്ചുപോകും! 2022 ലെ ഗ്ലാമർ സ്മാർട്ട്ഫോണുകൾ പരിചയപ്പെടൂ...എന്താ ഒരു ഭംഗി, ആദ്യകാഴ്ചയിൽ തന്നെ ആരും കൊതിച്ചുപോകും! 2022 ലെ ഗ്ലാമർ സ്മാർട്ട്ഫോണുകൾ പരിചയപ്പെടൂ...

ഏതാണ്ട് ഒരേ ഫീച്ചറുകൾ

പുതിയ മോഡൽ എന്ന നിലയിൽ ഐഫോൺ 14 വാങ്ങാനാകും പലരും താൽപര്യപ്പെടുക. എന്നാൽ അ‌തിന് വൻ ചെലവു വരുന്നത് ആളുകളെ അ‌ൽപ്പം പിന്നോട്ട് വലിക്കും. എന്നാൽ അ‌ടിസ്ഥാന പരമായി രണ്ട് ഫോണുകളും ഏതാണ്ട് ഒരേ ഫീച്ചറുകൾ തന്നെയാണ് നൽകുന്നത് എന്നുള്ളതാണ് യാഥാർഥ്യം. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഐഫോൺ 13 ന് കരുത്തുണ്ട് എന്ന് സാരം.

ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?

Best Mobiles in India

English summary
With the increasing demand for iPhones, Flipkart has returned with a variety of offers and deals for Apple iPhones. As part of this sale, called the "Apple Days Sale," Flipkart is offering discounts on the iPhone 14, iPhone 13, and iPhone 12 models, bank offers, and an exchange facility.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X