ഫ്ലിപ്പ്കാർട്ടിൽ നിശബ്ദ വിപ്ലവം! ബിഗ് ബചത് ധമാൽ സെയിൽ തുടങ്ങി; 35000 രൂപ ഡിസ്കൗണ്ടിൽ പോലും ഫോൺ
സ്മാർട്ട്ഫോൺ അടക്കമുള്ള പ്രോഡക്ടുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബചത് ധമാൽ സെയിൽ എന്ന പ്രത്യേക ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നു. വെറും മൂന്ന് ദിവസം മാത്രമാണ് ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ലഭിക്കുക. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളാണ് ഈ ഓഫർ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 5ന് ആരംഭിച്ച ഫ്ലിപ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ 7ന് അവസാനിക്കും. എന്നാൽ ഇങ്ങനെ ഒരു ഓഫർ സെയിൽ നടക്കുന്ന കാര്യം പലരും അറിഞ്ഞിട്ടില്ല എന്നതാണ് അതിശയകരം. പുതുവർഷത്തിൽ നല്ലൊരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നിരവധി മികച്ച ഓഫറുകൾ ഈ സെയിൽ മുന്നോട്ട് വയ്ക്കുന്നു.

ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ്, പോക്കോ M6 പ്രോ, സാംസങ് ഗാലക്സി F13, ഐഫോൺ 15 പ്ലസ്, റിയൽമി സി53, സാംസങ് ഗാലക്സി എസ്21 എഫ്ഇ, ഐഫോൺ 15, ഐഫോൺ 14 എന്നിവയൊക്കെ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ വൻ ഡിസ്കൗണ്ടുള്ള ഫോണുകളിൽ ചിലത് മാത്രമാണ്. ഇവയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പോക്കോ എം6 പ്രോ 5ജി (POCO M6 Pro 5G): ഈ പോക്കോ സ്മാർട്ട്‌ഫോണിന്റെ 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 5,000 രൂപ ഡിസ്കൗണ്ടോടെ 11,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്.ഇതിന്റെ യഥാർഥ വില 16,999 രൂപയാണ്.

സാംസങ് ഗാലക്സി എഫ്13 (SAMSUNG Galaxy F13): ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിൽ സാംസങ് ഗാലക്സി എഫ്13യുടെ 4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ 4000 രൂപ ഡിസ്കൗണ്ടോടെ 10,999 രൂപയ്ക്ക് വാങ്ങാം. ഈ ഫോണിന്റെ യഥാർഥ വില 14,999 രൂപയാണ്.
റിയൽമി സി53 (Realme C53): ഈ റിയൽമി സ്മാർട്ട്‌ഫോണിന്റെ 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ ഇപ്പോൾ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിൽ 2,000 രൂപ കിഴിവോടെ 9,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഇതിന്റെ യഥാർഥ വില 11,999 രൂപയാണ്.
സാംസങ് ഗാലക്സി എസ്21 എഫ്ഇ (SAMSUNG Galaxy S21 FE 5G): ഈ സാംസങ് 5ജി ഫോണിന്റെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ 35,000 രൂപ ഡിസ്കൗണ്ടോടെ 39,999 രൂപയ്ക്ക് വാങ്ങാം. ഈ ഫോണിന്റെ യഥാർഥ വില 74,999 രൂപയാണ് എന്നാണ് ഫ്ലിപ്പ്കാർട്ട് പേജ് പറയുന്നത്.

ഐഫോൺ 14 (iPhone 14): ജനുവരി 7 വരെ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിൽ ഐഫോൺ 14 മോഡലിന്റെ 128GB സ്റ്റോറേജ് ഓപ്ഷൻ 10,901 രൂപ ഡിസ്കൗണ്ടോടെ 58,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഈ ഫോണിന്റെ ഡിസ്കൗണ്ട് ഇല്ലാതെയുള്ള വില 69,999 രൂപ ആണ്.
ഐഫോൺ 15 (iPhone 15): ഓഫർ സെയിലുകളിൽ ഐഫോണുകൾ എന്നും താരങ്ങളാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലും അതിന് മാറ്റമില്ല. ഏറ്റവും പുതിയ ഐഫോൺ 15 ന്റെ 128GB സ്റ്റോറേജ് വേരിയന്റിന് 4091 രൂപയുടെ ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത്. 79,900 രൂപ പ്രാരംഭവിലയിലെത്തുന്ന ഈ ഫോൺ ഇപ്പോൾ 72,999 രൂപയ്ക്ക് വാങ്ങാം.
ഐഫോൺ 15 പ്ലസ് (iPhone 15 Plus): താരതമ്യേന വില കുറഞ്ഞ ഐഫോൺ 15 ന് മാത്രമല്ല അൽപ്പം വില കൂടിയ ഐഫോൺ 15 പ്ലസ് മോഡലിനും ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഡിസ്കൗണ്ട് ഉണ്ട്. ഐഫോൺ 15 പ്ലസിന്റെ 512GB സ്റ്റോറേജ് ഓപ്ഷൻ ഫ്ലിപ്പ്കാർട്ട് 1,12,999 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ യഥാർഥ വില 1,19,900 രൂപയാണ്.
ഐഫോൺ 15 പ്രോ മാക്സ് ( iPhone 15 Pro Max): പുതിയ ഐഫോൺ സീരീസിലെ ഈ മികച്ച മോഡലിന്റെ 1TB സ്റ്റോറേജ് ഓപ്ഷണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ സെയിലിൽ 3000 രൂപ ഡിസ്കൗണ്ട് ഉണ്ട്. 1,99,900 രൂപ പ്രാരംഭവിലയുള്ള ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ 1,96,900ന് ലഭ്യമാണ്.


Click it and Unblock the Notifications








