Home
Mobile

ഫ്ലിപ്പ്കാർട്ടിൽ മാത്രം 13999 രൂപയ്ക്ക് കിട്ടും; ഇതാണ് 3,500 രൂപ ഡയറക്ട് ഡിസ്കൗണ്ടുള്ള സാംസങ് 5G ഫോൺ

ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബാങ് ദീപാവലി (Flipkart Big Bang Diwali sale) പുരോഗമിക്കുകയാണ്. ബജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ പ്രീമിയം സ്മാർട്ട്ഫോണുകൾ വരെ കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം ഒരുക്കുന്ന ഒരുപാട് ഡിസ്കൗണ്ട് ഡീലുകൾ ഈ ഓഫർ സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുണ്ട്. അ‌തിൽ മറ്റെങ്ങും ലഭ്യമല്ലാത്തത്ര കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളും ഉണ്ട്. അ‌തിൽ ഒന്ന് ഒരു സാംസങ് 5ജി ഫോൺ ആണ്. 3500 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 13999 രൂപ വിലയിൽ ഇപ്പോൾ ഈ സാംസങ് 5ജി ഫോൺ വാങ്ങാനാകും.

സാംസങ് ഈ വർഷം ജൂ​ലൈയിൽ തങ്ങളുടെ F സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് അ‌വതരിപ്പിച്ച മോഡലാണ് സാംസങ് ഗാലക്സി F36 5ജി (Samsung Galaxy F36 5G). പതിവ് പോലെ ഫോണിനൊപ്പം ചാർജർ ലഭ്യമാകില്ല എന്ന പോരായ്മ മാറ്റി നിർത്തിയാൽ 15000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ് ഇത്.

ഇതാണ് 3,500 രൂപ ഡയറക്ട് ഡിസ്കൗണ്ടുള്ള സാംസങ് 5G ഫോൺ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി F36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 15999 രൂപ വിലയിൽ ഇത് വാങ്ങാൻ അ‌വസരം ഉണ്ടായിരുന്നു. ഇപ്പോൾ ഇതിനെക്കാളൊക്കെ വളരെ കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ വിൽക്കുന്നത്.

ബിഗ് ബാങ് ദീപാവലി ഓഫർ സെയിലിൽ 13999 രൂപ പ്രാരംഭ വിലയിലാണ് സാംസങ് ഗാലക്സി F36 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് യഥാർഥ വിലയെക്കാൾ 3500 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ ഇത് വാങ്ങാനാകും. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകൾ വേറെയുമുണ്ട് എന്നതും ശ്രദ്ധേയം.

ഇതാണ് 3,500 രൂപ ഡയറക്ട് ഡിസ്കൗണ്ടുള്ള സാംസങ് 5G ഫോൺ

ഔദ്യോഗിക വെബ്​സൈറ്റിൽ 17499 രൂപ വില

സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഗാലക്സി എഫ്36 5ജി അ‌ടിസ്ഥാന മോഡൽ 17499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ കുറച്ചുകൂടി ലാഭമുണ്ട്, അ‌തായത് 15,990 രൂപ വിലയിലാണ് ആമസോൺ ഈ സാംസങ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 14,740 രൂപ വിലയിൽ ഇത് ആമസോണിൽ നിന്ന് വാങ്ങാനാകും.

എന്നാൽ ആമസോണിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്നതിനെക്കാൾ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ എഫ്36 5ജി ഡയറക്ടായി ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അ‌തായത് നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഗാലക്സി എഫ്36 5ജി വിൽക്കുന്നത് ഫ്ലിപ്പ്കാർട്ട് ആണ്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) Exynos 1380 പ്രൊസസർ, മാലി G68 MP5 ജിപിയു, 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്.

ഇതാണ് 3,500 രൂപ ഡയറക്ട് ഡിസ്കൗണ്ടുള്ള സാംസങ് 5G ഫോൺ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ( OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ്) f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമ (4K വീഡിയോ റെക്കോർഡിംഗ്).

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 (6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം), 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, USB ടൈപ്പ്-C എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy F36 5G phone can be purchased at a price of Rs 13,999 during the Flipkart Big Bang Diwali Sale 2025. This Samsung 5G phone is listed on Flipkart after a direct discount of Rs 3,500. At the time of launch in India, the Samsung Galaxy F36 5G was priced at Rs 17,499 for the 6GB+ 128GB model and Rs 18,999 for the 8GB+ 128GB model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X