Home
Mobile

സത്യത്തിൽ ഇത് 4000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ആണ്, കൂടെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്! CMF ഫോൺ 2 പ്രോ ഡീൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന് പിന്നാലെ തന്നെ ആരംഭിച്ച ബിഗ് ബാങ് ദീപാവലി സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് മികച്ച നിരവധി ഡിസ്കൗണ്ടുകൾ ലഭ്യമാണ്. എന്നാൽ ടീസറിൽ കാണിച്ചിരിക്കുന്ന വില കണ്ട് അ‌ത്ര വലിയ ഡിസ്കൗണ്ടുകൾ സ്മാർട്ട്ഫോണുകൾക്ക് ഉണ്ട് എന്ന് വിശ്വസിക്കാൻ നിൽക്കേണ്ട. എങ്കിലും പല സ്മാർട്ട്ഫോണുകൾക്കും ഡിസ്കൗണ്ട് ഉണ്ട് എന്നത് സത്യമാണ്. ഇപ്പോൾ 15000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു മികച്ച പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ടിലെ സിഎംഎഫ് ഫോൺ 2 പ്രോയുടെ ഡീൽ ഇവിടെ പരിചയപ്പെടാം.

വളരെപ്പെട്ടെന്ന് ഉപയോക്താക്കളുടെ മനസിൽ ഇടംപിടിച്ച നത്തിങ് ബ്രാൻഡിന്റെ സബ് ബ്രാൻഡാണ് സിഎംഎഫ്. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും മേയ് മുതൽ വിൽപ്പന ആരംഭിക്കുകയും ചെയ്ത സിഎംഎഫ് സ്മാർട്ട്ഫോൺ ആണ് സിഎംഎഫ് ഫോൺ 2 പ്രോ (CMF Phone 2 Pro).

സത്യത്തിൽ ഇത് 4000 രൂപയുടെ ഡിസ്കൗണ്ട് ആണ്! CMF ഫോൺ 2 പ്രോ ഡീൽ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സിഎംഎഫ് ഫോൺ 2 പ്രോയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 18,999 രൂപയും 8GB+256GB മോഡലിന് 20,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബാങ് ദീപാവലി ഓഫർ സെയിലിന്റെ ടീസറിൽ പറഞ്ഞിരിക്കുന്നത് ഇത് 14999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ ലഭ്യമാകും എന്നാണ്.

ടീസറിൽ 14999 രൂപ പറയുന്നുണ്ട് എങ്കിലും ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 16999 രൂപ വിലയിലാണ്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്ന വില ആയിരിക്കാം 14999 രൂപ എന്നത്. എന്നാൽ ശ്രദ്ധേയമായ കാര്യം ഇതല്ല. അ‌ത് ഇതിന്റെ 256ജിബി വേരിയന്റിന്റെ വിലയാണ്.

സത്യത്തിൽ ഇത് 4000 രൂപയുടെ ഡിസ്കൗണ്ട് ആണ്! CMF ഫോൺ 2 പ്രോ ഡീൽ

സിഎംഎഫ് ഫോൺ 2 പ്രോയുടെ 256ജിബി വേരിയന്റും 16999 രൂപ വിലയിൽ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ 128ജിബി വേരിയന്റിന്റെ വില സാങ്കേതിക കാരണങ്ങളാൽ തെറ്റായി രേഖപ്പെടുത്തിയതാകാം. അ‌തല്ലെങ്കിൽ 256ജിബി വേരിയന്റിന് പ്രത്യേക ഡിസ്കൗണ്ട് നൽകിയിരിക്കുന്നതും ആകാം. എന്തായാലും ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 256ജിബി വേരിയന്റ് തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം.

ഇവിടെ സിഎംഎഫ് ഫോൺ 2 പ്രോയ്ക്ക് യഥാർഥത്തിൽ ലഭിച്ചിരിക്കുന്ന ഡയറക്ട് ഡിസ്കൗണ്ട് 4000 രൂപയാണ്. എന്നാൽ ടീസർ കണ്ടാൽ അ‌തിൽ കൂടുതൽ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാകുന്നുണ്ട് എന്ന് തോന്നുമെങ്കിലും അ‌ത് അ‌ത്ര കറക്ട് അ‌ല്ല. 15000 രൂപയോട് അ‌ടുത്ത വിലയിൽ പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

6.77 ഇഞ്ച് ഫുൾ HD+ (1,080×2,392 പിക്‌സലുകൾ) AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഫ്രീക്വൻസി, 387ppi പിക്‌സൽ ഡെൻസിറ്റി, 480Hz ടച്ച് സാമ്പിൾ റേറ്റ്, 3,000nits പീക്ക് ബ്രൈറ്റ്‌നസ്, HDR10+ പിന്തുണ, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5GHz ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റ്.

സത്യത്തിൽ ഇത് 4000 രൂപയുടെ ഡിസ്കൗണ്ട് ആണ്! CMF ഫോൺ 2 പ്രോ ഡീൽ

8GB റാം, 8GB വെർച്വൽ റാം, 256GB വരെ സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, ട്രൂലെൻസ് എൻജിൻ 3.0 ടെക്നോളജി, നത്തിങ് OS 3.2 (മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും).

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് 150% അൾട്രാ വോളിയം സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Flipkart Big Bang Diwali Sale is offering a great discount on the CMF Phone 2 Pro 256GB variant. At the time of its launch in India, the CMF Phone 2 Pro was priced at Rs 18,999 for the 8GB+128GB base variant and Rs 20,999 for the 8GB+256GB model. Now, the 256GB variant is listed on Flipkart at Rs 16,999. There is also a bank discount available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X