ദീപാവലി കളറാക്കാൻ കുറഞ്ഞ വിലയിൽ ഒരു ഉശിരൻ സ്മാർട്ട്ഫോണുമായി ഫ്ലിപ്പ്കാർട്ട്; ഇൻഫിനിക്സ് നോട്ട് 50s 5G+ ഡീൽ
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബാങ് ദിവാലി സെയിലുകൾ പുരോഗമിക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ ഡിസ്കൗണ്ട് ലഭ്യമായ നിരവധി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതിൽ 13999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ഉശിരൻ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 50s 5G+ (Infinix Note 50s 5G+). ഈ വർഷം ഏപ്രിലിൽ ഇൻഫിനിക്സ് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. ഇതിന്റെ ബാങ്ക് ഡിസ്കൗണ്ട് സഹിതമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് 13999 രൂപ. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി ഈ ഡീൽ പരിചയപ്പെടാം.
പഴയ വില
ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് ഇൻഫിനിക്സ് നോട്ട് 50s 5G+ ന്റെ 8GB + 128GB മോഡലിന് 15,999 രൂപയും 8GB + 256GB മോഡലിന് 17,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 14999 രൂപ വിലയിൽ ഇത് മുൻപ് ലഭ്യമായിട്ടുണ്ട്.

പുതിയ വില
ഇപ്പോൾ ബിഗ് ബാങ് ദിവാലി സെയിലിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14999 രൂപ വിലയിലാണ് ഈ ഇൻഫിനിക്സ് 5ജി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ ഡയറക്ടായി ഈ വിലയിൽ വാങ്ങാനാകും. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുമ്പോൾ 13999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകുന്നു. ഈ വിലയ്ക്ക് ലഭ്യമാകുന്ന മാന്യമായ ഫീച്ചറുകൾ തന്നെ ഈ ഇൻഫിനിക്സ് ഫോണിൽ ഉണ്ട്. മറൈൻ ഡ്രിഫ്റ്റ് ബ്ലൂ, ടൈറ്റാനിയം ഗ്രേ, റൂബി റെഡ് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
6.78 ഇഞ്ച് FHD+ 3D കർവ്ഡ് AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ സഹിതമാണ് ഇൻഫിനിക്സ് നോട്ട് 50s 5G+ ഡിസ്പ്ലേ എത്തുന്നത്.
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 ജിപിയു, 8GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സോണി IMX682 സെൻസറുള്ള 64MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്.
സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15 ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി, IP54 റേറ്റിങ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, JBL, DTS ഓഡിയോ, ഡ്യുവൽ എന്നിവ ഉപയോഗിച്ച് സൗണ്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകൾ മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








