Home
Mobile

കുപ്പയിലെ മാണിക്യം! ബജറ്റ് 5G ഫോണുകളിൽ വച്ച് പ്രീമിയം ലുക്കുള്ള ഈ ടെക്നോ ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാം

കുപ്പയിലെ മാണിക്യം എന്ന് കേട്ടിട്ടില്ലേ, അ‌ത് തിരിച്ചറിഞ്ഞ് ക​ണ്ടെത്തുമ്പോൾ ആണ് അ‌തിന്റെ യഥാർഥ മൂല്യം മനസിലാകുക. അ‌തേപോലെയാണ് ചില സ്മാർട്ട്ഫോണുകളും. വിപണിയിൽ ഒരുപാട് സ്മാർട്ട്ഫോണുകൾ ദിവസവും ചവറ് പോലെ ഇറങ്ങുന്നുണ്ട്. ഇതിനിടയിൽ നിന്ന് മികച്ച സ്മാർട്ട്ഫോണുകൾ കണ്ടെത്തുക എന്നത് അ‌ൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ബജറ്റ് 5ജി ഫോണുകളുടെ കാര്യമെടുത്താൽ അ‌വിടെ കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ ഒരു ഓപ്ഷനാണ് ടെക്നോ അ‌ടുത്തിടെ പുറത്തിറക്കിയ ടെക്നോ സ്പാർക്ക് ഗോ 5ജി (TECNO Spark Go 5G).

ബജറ്റ് വിലയിൽ ലഭ്യമാകുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ട്. അ‌തിൽ പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില മോഡലുകൾ മാത്രമേയുള്ളൂ. അ‌ത്തരത്തിലൊരു മോഡലാണ് ടെക്​നോ സ്പാർട്ട് ഗോ 5ജി. ഈ വർഷം ഓഗസ്റ്റിലാണ് ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ബജറ്റ് 5G ഫോണുകളിൽ പ്രീമിയം ലുക്കുള്ള ഈ ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാം

മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയ പ്രവർത്തനങ്ങൾ പ്രവർത്തിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ഫീച്ചർ അ‌ടക്കമുള്ളവ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബാങ് ദീപാവലി സെയിലിൽ ഇത് ചെറിയ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്.

വില

ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ 4GB + 128GB മോഡലിന് 9,999 രൂപയാണ് യഥാർഥ വില. ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി 500 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. അ‌തിനാൽ 9499 രൂപ എന്ന വിലയിൽ ഇത് ഇപ്പോൾ വാങ്ങാനാകും.

ബജറ്റ് 5G ഫോണുകളിൽ പ്രീമിയം ലുക്കുള്ള ഈ ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാം

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് സ്പാർക്ക് ഗോ 5ജിയുടെ കരുത്ത്. 6.74 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഫ്ലാറ്റ് LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 670 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ടെക്നോ ഫോൺ വാഗ്ദാനം ചെയ്യുന്നു. 50MP പിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും സ്പാർക്ക് ഗോ 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 5 വർഷം വരെ ലാഗ്-ഫ്രീ പെർ​ഫോമൻസ് ടെക്നോ വാഗ്ദാനം ചെയ്യുന്നുണ്ട്. മൾട്ടിലിംഗ്വൽ സപ്പോർട്ട്, AI കോൾ അസിസ്റ്റന്റ്, AI ഓട്ടോ ആൻസർ, AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് സപ്രഷൻ എന്നിവയുൾപ്പെടെ നിരവധി AI ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എല്ല AI പിന്തുണയും ഇതിലുണ്ട്.

ബജറ്റ് 5G ഫോണുകളിൽ പ്രീമിയം ലുക്കുള്ള ഈ ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാം

18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്കൈ ബ്ലൂ, ഇങ്ക് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ഹെറിറ്റേജ്-ഇൻസ്പൈർഡ് ബിക്കാനീർ റെഡ് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

More from GizBot

Best Mobiles in India

English summary
Flipkart Big Bang Diwali Sale TECNO Spark Go 5G can be purchased at a discounted price. The original price of the 4GB + 128GB model of Tecno Spark Go 5G is Rs 9,999. This phone is listed on Flipkart at the same price. A discount of Rs 500 has been made available as part of the Diwali Offer Sale. Therefore, it can now be purchased at a price of Rs 9499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X