Home
Mobile

കേട്ടാൽ വാപൊളിക്കുന്ന വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന സ്മാർട്ട്ഫോണുകൾ

ഇന്ത്യ കാത്തിരുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിരിക്കുകയാണ്. സാധാരണക്കാർക്ക് നാളെ മുതൽ(ഒക്ടോബർ 8) ആണ് ഓഫറുകൾ ലഭ്യമായിത്തുടങ്ങുകയെങ്കിലും ​പ്ലസ് അ‌ംഗങ്ങൾക്ക് ഒരുദിവസം മുൻപ് മുതൽതന്നെ ഓഫറുകൾ ലഭ്യമായിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാം എന്നതാണീ ഫെസ്റ്റിവൽ സെയിലിന്റെ പ്ര​ത്യേകത.

വിവിധ വിലവിഭാഗങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ നിരവധി ഡീലുകൾ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. കേട്ടാൻ വിലക്കുറവ് കണ്ട് അ‌മ്പരന്ന് വാപൊളിക്കുന്ന വിധത്തിലുള്ള മികച്ച ഡീലുകൾ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തട്ടിക്കളയാൻ കഴിയാത്ത വിധം ആകർഷകമാണ് ഈ ഡീലുകൾ.

കേട്ടാൽ വാപൊളിക്കുന്ന വിലയിൽ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണുകൾ

ഫ്ലിപ്കാർട്ട് പേ ലേറ്റർ, നോ-കോസ്റ്റ് ഇഎംഐ, ആകർഷകമായ എക്‌സ്‌ചേഞ്ച് വില എന്നിവ ഫ്ലിപ്പ്കാർട്ട് ഈ സെയിലിന്റെ ഭാഗമായി നൽകുന്നുണ്ട്. വിവിധ സ്മാർട്ട്ഫോണുകൾക്ക് 'വൗ'("WOW") വിലകളും ഫ്ലിപ്പ്കാർട്ടിൽ കാണാൻ സാധിക്കും. ഫോണിന്റെ ശരാശരി വില, ബാങ്ക് ഓഫറുകൾ എന്നിവ ഡിസ്കൗണ്ട് ചെയ്തശേഷം ഫോണിന് അടയ്‌ക്കേണ്ട അവസാന വിലയാണിത്.

ഉദാഹരണത്തിന്, ഫോണിന്റെ വില 15,000 രൂപയാണെങ്കിൽ, അസ്ലി വൗ ഡീൽ 11,000 രൂപയാകാം. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. വിവിധ വില വിഭാഗങ്ങളിലുള്ള സ്മാർട്ട്ഫോണുകൾക്ക് ഈ മികച്ച ഡീൽ ലഭ്യമാണ്. അ‌തിൽ 15,000 രൂപ മുതൽ 20,000 രൂപ വരെയുള്ള സ്‌മാർട്ട്‌ഫോണുകൾക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ലഭ്യമാകുന്ന ഡീലുകൾ പരിചയപ്പെടാം.

20000 രൂപയ്ക്കുള്ളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ പരിചയപ്പെട്ടിരിക്കേണ്ട നിരവധി ഡീലുകൾ ഫ്ലിപ്പ്കാർട്ടിലുണ്ട്. ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ചില മികച്ച ഡീലുകളും അ‌വ എന്തുകൊണ്ട് വാങ്ങാം എന്നും നോക്കാം. റിയൽമി 11 പ്രോ 5ജി: എംആർപി- 25,999 രൂപ. ഓഫർ വില-19,999 രൂപ. 20,000 രൂപയ്ക്കുള്ളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കർവ്ഡ് ഡിസ്‌പ്ലേ ഫോണാണിത്.

വിവോ ടി2 5ജി: എംആർപി- 23,999 രൂപ, ഓഫർ വില- 15,999 രൂപ. ഏറ്റവും പുതിയ എല്ലാ ഫീച്ചറുകളും ഉള്ള ഒരു പവർഹൗസ് ആണിത്. സാംസങ് ഗാലക്സി എഫ്34 5ജി: എംആർപി- 24,999 രൂപ, ഓഫർ വില- 14,999 രൂപ. മികച്ച സാംസങ് എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ നൽകുന്നു.

റിയൽമി 11 5ജി: എംആർപി- 20,999 രൂപ, ഓഫർ വില- 15,999 രൂപ, 108-മെഗാപിക്സൽ ക്യാമറയും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും മികച്ച വിലയിൽ ഈ ഫോൺ നൽകുന്നു. പോക്കോ എക്സ്5 പ്രോ: എംആർപി- 25,999 രൂപ, ഓഫർ വില- 16,499 രൂപ, ഇഷ്ടാനുസൃതമാക്കാവുന്ന LED ലൈറ്റിംഗ് ഇഫക്‌റ്റുകളുള്ള ഏറ്റവും രസകരമായ ഡിസൈനുള്ള ഫോൺ.

കേട്ടാൽ വാപൊളിക്കുന്ന വിലയിൽ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 12: എംആർപി- 27,999 രൂപ, ഓഫർ വില- 17,999 രൂപ, 20000 രൂപയ്ക്കുള്ളിൽ വാങ്ങാൻ സാധിക്കുന്ന മികച്ച പവർ-പാക്ക്ഡ് 5G ഓൾ റൗണ്ടർ ഫോൺ ആണിത്. ഒക്ടോബർ 8 ന് തുടങ്ങുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഒക്ടോബർ 15 ന് ആണ് അ‌വസാനിക്കുക.

പുതിയതായി ലോഞ്ച് ചെയ്ത ഫോണുകളും പ്രീമിയം സ്മാർട്ട്ഫോണുകളുമെല്ലാം ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ വർഷത്തെ സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ. അ‌തിനാൽത്തന്നെ ഒരു 5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും പ്രീമിയം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഓഫർ സെയിൽ ഒരേപോലെ പ്രയോജനപ്രദമാണ്.

More from GizBot

Best Mobiles in India

English summary
The Flipkart Big Billion Days Sale has tons of great smartphones available for purchase in the price range of 15000-20000. Vivo T2 5G, Samsung Galaxy F34 5G, Realme 11 5G, Poco X5 Pro and Redmi Note 12 are just a few of them. Realme 11 5G has an MRP of Rs 20,999 but is available at an offer price of Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X