പാവപ്പെട്ട ഐഫോൺ ആരാധകർക്ക് 15 പ്രോയും 15 പ്രോ മാക്സും ഇപ്പോൾ ഈ ഒറ്റ മോഡലാണ്! വാങ്ങാൻ റെഡിയായിക്കോ
ഐഫോൺ 15 ഇറക്കിയതുമുതൽ ആപ്പിളിന് സ്വസ്ഥത നഷ്ടപ്പെട്ടുകാണും. കാരണം നൽകാവുന്ന മികച്ച ഫീച്ചറുകൾ എല്ലാം ഉൾപ്പെടുത്തി അവതരിപ്പിച്ചിട്ടും കുറ്റങ്ങളുടെ പെരുവെള്ളപ്പാച്ചിലാണ് ആപ്പിളിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. വലിയ പുതുമയൊന്നും പുതിയ ഐഫോണുകളിൽ ഇല്ല എന്നാണ് പലരും പുച്ഛിക്കുന്നത്. ദിവസവും പുതിയ പരാതികൾ പുതിയ സീരീസിലെ ഫോണുകൾക്കെതിരേ ഉയരുന്നുണ്ട്.
ഫോൺ അമിതമായി ചൂടാകുന്നു, നിറം മാറുന്നു എന്നിങ്ങനെ പോകുന്നു പരാതികൾ. അതേസമയം ആൻഡ്രോയിഡ് ഫാൻസ് ആണ് ആപ്പിളിന് എതിരേ ഇത്തരം വിമർശനങ്ങൾ ഉയർത്തിവിടുന്നത് എന്നുള്ള വാദമാണ് ഇതിനെ പ്രതിരോധിക്കാൻ ആപ്പിൾ ഐഫോൺ ആരാധകർ ഉയർത്തുന്നത്. മികവിന്റെ കാര്യത്തിൽ പുതിയ ഐഫോൺ അത്ര മോശമൊന്നുമല്ല.

എന്തൊക്കെ കുറ്റം ആരൊക്കെ പറഞ്ഞാലും പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ വാങ്ങാൻ ലക്ഷക്കണക്കിന് പേർ കൊതിക്കുന്നുണ്ട്. 15 സീരീസ് ഫോണുകൾ സ്വന്തമാക്കാൻ പലയിടത്തും കൂട്ടയിടിപോലും നടന്നത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. എന്നാൽ കുറ്റങ്ങൾക്കും കുറവുകൾക്കുമപ്പുറം ഐഫോണിനെ ആളുകളിൽനിന്ന് അകറ്റുന്ന ഒരു ഘടകമുണ്ടെങ്കിൽ അത് അതിന്റെ വിലയാണ്.
പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾ വാങ്ങണമെങ്കിൽ ഇന്ത്യയിൽ കുറഞ്ഞത് 80000 രൂപയെങ്കിലും മുടക്കണം. ഇത്രയും ഉയർന്ന തുക മുടക്കാൻ നിവൃത്തിയില്ലാത്ത നിരവധി പേരുണ്ട്. എന്നാൽ പണം ഇല്ല എന്നുകരുതി ഐഫോൺ എന്ന മോഹം ഉപേക്ഷിക്കാൻ സാധിക്കില്ലല്ലോ. ഫ്ലിപ്പ്കാർട്ട് കിടിലൻ ഓഫർ നൽകുന്ന സ്ഥിതിക്ക് അത് അങ്ങനെ ഉപേക്ഷിക്കുകയും വേണ്ട.
ഒക്ടോബർ 8 മുതൽ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുകയാണ്. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും അടക്കം ഒരു സ്മാർട്ട്ഫോൺ ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഇന്ത്യക്കാർക്ക് തുറന്നു നൽകാറുള്ളത്.
ഫ്ലിപ്പ്കാർട്ടിലെ എല്ലാ ഓഫർ സെയിലുകളുടെയും മുഖ്യ ആകർഷണം ഐഫോണുകൾക്ക് ലഭിക്കുന്ന കിടിലൻ ഓഫറുകളാണ്. ഇത്തവണത്തെ ബിഗ് ബില്യൺ ഡേയസ് സെയിലിലും ഐഫോണുകൾക്ക് മികച്ച ഡീലുകൾ ലഭ്യമാകുമെന്നതിന്റെ സൂചനകൾ ഫ്ലിപ്പ്കാർട്ട് ഇതിനകം നൽകിക്കഴിഞ്ഞു. ഐഫോൺ മോഹം മനസിൽകൊണ്ടുനടക്കുന്നവർക്ക് അതിനായി തയാറെടുക്കാനുള്ള സമയമാണിത്. കുറഞ്ഞത് ഒരു 40000 രൂപയുണ്ടെങ്കിൽ ഐഫോൺ സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്പ്കാർട്ട് നൽകാൻ പോകുകയാണ്.
എന്നാൽ ഇത് ഐഫോൺ 15 സീരീസ് ഫോൺ ആണെന്ന് കരുതരുത്. പറഞ്ഞത് ഐഫോൺ 13യുടെ കാര്യമാണ്. ഇത്തവണത്തെ ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ട് 15 സീരീസ് ഫോണുകൾക്ക് ഓഫർ നൽകുന്നുണ്ടെങ്കിലും സാമ്പത്തികശേഷി കുറവുള്ള ആളുകൾക്ക് പരിഗണിക്കാൻ ഏറ്റവും അനുയോജ്യമായ മോഡൽ ഐഫോൺ 13 ആണ്.
ഒരു സാധാരണ ഉപയോക്താവ് ഐഫോൺ 15 കൊണ്ട് ഏതൊക്കെ വിധത്തിലുള്ള ഉപയോഗം ലക്ഷ്യമിടുന്നോ അതൊക്കെ ഭംഗിയായി നിറവേറ്റാൻ ഐഫോൺ 13 മോഡലിന് ശേഷിയുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട്, ബോഡി തുടങ്ങിയ ചില ഘടകങ്ങൾ ഒഴിച്ച് നിർത്തിയാൽ പ്രകടനത്തിന്റെയും ക്യാമറയുടെയും കാര്യത്തിൽ ഐഫോൺ 15 സീരീസിനൊപ്പം തന്നെ ഐഫോൺ 13 നെയും കണക്കാക്കാം.
പാവങ്ങൾക്ക് ഐഫോൺ 15 പ്രോ മാക്സും പ്രോയും ഒക്കെ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഐഫോൺ 13 ൽ 'കാണാം'. പുതിയ ഐഫോൺ 15 സീരീസ് എത്തിയതോടെ നിലവിൽ ഉണ്ടായിരുന്ന ഐഫോൺ മോഡലുകളുടെ വിലയിൽ കുറഞ്ഞത് 10000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഐഫോൺ 14 ന്റെ 128 ജിബി വേരിയന്റിന് വില 69,900 രൂപയായി കുറഞ്ഞു.
അതേപോലെ ഐഫോൺ 13 ന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇപ്പോൾ ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 52,499 രൂപയ്ക്കാണ്. അടുത്ത ആഴ്ച ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുമ്പോൾ ഈ മോഡലിന് ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കും എന്ന് ഉറപ്പാണ്. 5000 രൂപ വരെ ബാങ്ക് ഓഫർ വഴിയും ലഭ്യമാക്കിയേക്കാം.

ഇതിന് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 40000 രൂപയോട് അടുത്ത നിരക്കിൽ ഐഫോൺ 13 സ്വന്തമാക്കാം. അതായത് പുതിയ ഐഫോൺ 15 സീരീസിന്റെ ഏറ്റവും കുറഞ്ഞ മോഡൽ സ്വന്തമാക്കാൻ മുടക്കേണ്ടി വരുന്നതിന്റെ പകുതി തുണയ്ക്ക് ഈ കിടിലൻ ഐഫോൺ സ്വന്തമാക്കാം.
രണ്ട് വർഷം മുൻപ് ഇറങ്ങിയതാണ് എന്നത് ഈ ഐഫോണിന്റെ ഒരു പോരായ്മയായി ഇന്ത്യക്കാർ കാണേണ്ടതില്ല. ക്യാമറയുടെ കാര്യത്തിൽ ഐഫോൺ 13യുടെ മികവ് ഈ രണ്ട് വർഷം കൊണ്ട് നമുക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഐഫോൺ-13 അവതരിപ്പിക്കുന്നത്. A15 ബയോണിക് 5nm ഹെക്സാ-കോർ പ്രോസസറാണ് ഇതിലുള്ളത്.
പെർഫോമൻസിന്റെ കാര്യത്തിൽ ഒട്ടും ഭയപ്പെടേണ്ടിവരുന്നില്ല. 12 എംപി പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിൻഭാഗത്തുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12 മെഗാപിക്സലിന്റെ മുൻ ക്യാമറയുണ്ട്. 20W വരെ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 3240mAh ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications








