ഇത്തവണ രണ്ടും കൽപ്പിച്ചാണ്! കാത്തിരുന്നത് മതി, നത്തിങ് ഫോൺ 2എ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ അവസരം എത്തി
ഏറെ നാളായി പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന ഒരുപാട് പേരുണ്ട്. പലരും ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് എത്തുന്ന ഫ്ലിപ്പ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് (Flipkart Big Billion Days 2024), ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേയ്സ് (Amazon Great Indian Festival Sale 2024) എന്നീ ഓഫർ സെയിലുകൾക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു. കാരണം പല സ്മാർട്ട്ഫോണുകളും ലോഞ്ചിന് ശേഷം ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിലക്കുറവിൽ വാങ്ങാൻ ഈ രണ്ട് ഓഫർ സെയിലുകളും അവസരം ഒരുക്കുന്നുണ്ട്. ഈ മാസം (സെപ്റ്റംബർ) 27 മുതലാണ് ഈ ഓഫർ സെയിലുകൾ ആരംഭിക്കുക.
ഈ രണ്ട് ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെയും പ്ലസ്, പ്രൈം അംഗങ്ങൾക്ക് 26 മുതൽ തന്നെ ഓഫറുകളിലേക്ക് ആക്സസ് ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെയെല്ലാം മികച്ച നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാകും. അക്കൂട്ടത്തിൽ നത്തിങ് ഫോൺ 2എയും (Nothing Phone 2a) ഏറ്റവും വിലക്കുറവിൽ എത്തുന്നുണ്ട് എന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഓഫർ സെയിലിൽ വില കുറയുമ്പോൾ നത്തിങ് ഫോൺ 2എ വാങ്ങാൻ കാത്തിരുന്ന നിരവധി ആളുകളുണ്ട്. നത്തിങ് ഫോൺ 2എയുടെ 8ജിബി+ 128 ജിബി പ്രാരംഭ മോഡലിന് 23,999 രൂപയും 8ജിബി+ 256 ജിബി മോഡലിന് 25,999 രൂപയും ടോപ്പ് എൻഡ് 12ജിബി+ 256ജിബി മോഡലിന് 27,999 രൂപയും ആണ് ലോഞ്ച് വില.
എന്നാൽ മുൻ ഓഫർ സെയിലുകളിൽ നത്തിങ് ഫോൺ 2എയുടെ വില പലപ്പോഴും 19,999 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഈ വരാൻ പോകുന്ന ഓഫർ സെയിലിലും നത്തിങ് ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ കാത്തിരുന്നവർക്ക് പ്രതീക്ഷിച്ചതിലും വിലക്കുറവാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ടീസർ നൽകുന്ന വിവരങ്ങൾ പ്രകാരം നത്തിങ് ഫോൺ 2എയ്ക്ക് ഏറ്റവും വലിയ വിലക്കുറവ് ഇത്തവണ ലഭിക്കും. നത്തിങ് ഫോൺ 8GB+128GB അടിസ്ഥാന വേരിയന്റ് 18,999 രൂപയ്ക്കും സ്പെഷൽ എഡിഷൻ (8GB+256GB) 20,999 രൂപയ്ക്കും വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം.
നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ: മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ 4nm പ്രോസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. പ്രോസസറിന്റെ പ്രവർത്തനങ്ങൾക്ക് ശക്തിപകരും വിധത്തിൽ 8GB/ 12GB LPDDR5 റാം, 128GB/256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ നൽകിയിരിക്കുന്നു.
6.7-ഇഞ്ച് (2412×1084 പിക്സലുകൾ) FHD+ OLED ഫ്ലെക്സിബിൾ HDR10+ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് നത്തിങ് ഫോൺ 2എയുടെ പ്രധാന ഫീച്ചറുകൾ.

ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പ്രധാന ക്യാമറയും അൾട്രാ വൈഡ് ക്യാമറയും 50MP സെൻസറുകൾ സഹിതം എത്തുന്നു. 4K, ആക്ഷൻ മോഡ് എന്നിവ ഇതിലെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു. സെൽഫിക്കും മറ്റുമായി മികവുറ്റ 32MP ഫ്രണ്ട് ക്യാമറയും f/2.4 അപ്പേർച്ചർ സഹിതം ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP54 റേറ്റിങ്, 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








