Home
Mobile

ഇരുചെവിയറിയാതെ തൂക്കിക്കോ, ആളൊരു കൊമ്പനാ! നത്തിങ്ങിന്റെ CMF ഫോൺ-1 5G വൻ ഡിസ്കൗണ്ടിൽ

ഡിസ്കൗണ്ടുകളുടെ പൂരവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വരാൻ പോകുകയാണ്. സെപ്റ്റംബർ 27 മുതലാണ് ഈ ഓഫർ സെയിൽ ആരംഭിക്കുന്നത് എങ്കിലും ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 26-ന് തന്നെ വിവിധ ഡിസ്കൗണ്ടുകളിലേക്കും ഓഫറുകളിലേക്കും ആക്സസ് ലഭിക്കും. നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിന്റെ ഭാഗമായി വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തും എന്ന് ഉറപ്പായിട്ടുണ്ട്. അ‌വ ഏതൊക്കെ മോഡലുകളാണ് എന്നുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാൽ ഈ ഓഫർ സെയിലിൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർ ഉറപ്പായും പരിഗണിക്കേണ്ട ഫോൺ ഏത് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായിട്ടുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് സ്മാർട്ട്ഫോൺ വിപണിയിൽ ശ്രദ്ധ നേടിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് നത്തിങ്. ഈ വർഷം നത്തിങ് തങ്ങളുടെ സബ് ബ്രാൻഡായി സിഎംഎഫ് എന്നൊരു ബ്രാൻഡ് പരിചയപ്പെടുത്തുകയും അ‌വരുടെ ആദ്യ സ്മാർട്ട്ഫോൺ എന്ന നിലയിൽ സിഎംഎഫ് ഫോൺ 1 (CMF Phone 1) എന്ന 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇരുചെവിയറിയാതെ തൂക്കിക്കോ! നത്തിങ്ങിന്റെ CMF ഫോൺ-1 ആളൊരു കൊമ്പനാ

നത്തിങ്ങിന്റെ ഫോണുകളുടെ കാര്യത്തിൽ സംഭവിച്ചത് തന്നെ സിഎംഎഫ് ഫോൺ 1ന്റെ കാര്യത്തിലും സംഭവിച്ചു- അ‌തായത് ലോഞ്ചിന് പിന്നാലെ ഈ ഫോണുകൾ വളരെപ്പെട്ടെന്ന് പ്രശസ്തി നേടി. അ‌തിന് കാരണങ്ങൾ പലതാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ബാക്ക് കവർ, സ്ക്രൂകൾ നീക്കം ചെയ്യുന്നതിലൂടെയോ കസ്റ്റം ആക്‌സസറികൾ ചേർത്തോ ബാക്ക് കേസ് സ്വാപ്പ് ചെയ്യാനുള്ള സൗകര്യം എന്നിവ ഈ ഫോണിന്റെ ഡി​സൈന്റെ പ്രത്യേകതയായിരുന്നു.

കൂടാതെ, ആക്സസറി പോയിൻ്റിൻ്റെ കവർ അഴിച്ച് ഫോൾഡ് ഔട്ട് സ്റ്റാൻഡ്, കാർഡ് ഹോൾഡർ അല്ലെങ്കിൽ ലാനിയാർഡ് എന്നിവ അറ്റാച്ചുചെയ്യാനുള്ള സൗകര്യവും സിഎംഎഫ് ഫോൺ 1ന്റെ പ്രത്യേകതയായിരുന്നു. ഈ പുറം മോഡിക്കെല്ലാമപ്പുറം മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം ഉറപ്പുനൽകുന്ന ഫീച്ചറുകൾ സഹിതമാണ് എത്തിയത് എന്നതും നത്തിങ് ഫോൺ 1ന്റെ ജനപ്രീതിയുടെ കാരണങ്ങളിലൊന്നാണ്.

ഇരുചെവിയറിയാതെ തൂക്കിക്കോ! നത്തിങ്ങിന്റെ CMF ഫോൺ-1 ആളൊരു കൊമ്പനാ

അ‌കത്തും പുറത്തും മികച്ച ഫീച്ചറുകളുമായി എത്തിയ സിഎംഎഫ് ഫോൺ 1ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 15,999 രൂപ വിലയിലും 8GB + 128GB വേരിയൻ്റ് 17,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്നുതന്നെ ഈ വിലയ്ക്ക് ഇത്രയും മികച്ച ഫീച്ചറുകൾ ഉള്ള ഫോണോ എന്ന നിലയിൽ സിഎംഎഫ് ഫോൺ 1 ആരാധകരെ അ‌മ്പരപ്പിച്ചിരുന്നു.

ഇപ്പോൾ അ‌തിനെക്കാൾ വിലയിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്താൻ പോകുന്നു. അ‌തായത്, ഫ്ലിപ്പ്കാർട്ട് ബിഗ്ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി സിഎംഎഫ് ഫോൺ 1 വെറും 12999 രൂപ വിലയിൽ ലഭ്യമാകും. ഒറിജിനൽ വിലയ്ക്ക് ഈ ഫോൺ വാങ്ങുന്നതു തന്നെ ലാഭകരമായാണ് പലരും കാണുന്നത്. ആ നിലയ്ക്ക് 3000 രൂപ വിലക്കുറവിൽ ഇത് വാങ്ങാൻ അ‌വസരം ഒരുങ്ങുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല എന്നാണ വിലയിരുത്തപ്പെടുന്നത്.

CMF ഫോൺ 1ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസും ഉള്ള 6.67-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഡിമെൻസിറ്റി 7300 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. 6GB/ 8GB LPDD4X റാം, 128GB UFS 2.2 സ്റ്റോറേജ്, 8GB വെർച്വൽ റാം 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഇരുചെവിയറിയാതെ തൂക്കിക്കോ! നത്തിങ്ങിന്റെ CMF ഫോൺ-1 ആളൊരു കൊമ്പനാ

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് സിഎംഎഫ് ഫോൺ 1ൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ 1/1.95 ഇഞ്ച് സോണി IMX882 സെൻസറോട് കൂടിയ 50MP പ്രധാന ക്യാമറ (f/1.8 അപ്പേർച്ചർ), 2MP പോർട്രെയ്റ്റ് സെൻസർ (f/2.4 അപ്പേർച്ചർ), 30 fps വരെ 4K റെക്കോഡിങ് എന്നിവ ഉൾപ്പെടുന്നു.

സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും സിഎംഎഫ് ഫോൺ 1ൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ) 5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സിഎംഎഫ് ഫോൺ 1ൽ നൽകിയിരിക്കുന്നത്. ഈ ഫോണിന്റെ ആക്സസറികളിൽ ഒരു ലാനിയാർഡ് കേബിൾ, സ്റ്റാൻഡ്, ബാക്ക് വാലറ്റ് എന്നിവ ഉൾപ്പെടുന്നു, ഓരോന്നിനും 799 രൂപ വിലവരും. 33W ചാർജറും വിലകൊടുത്ത് വാങ്ങണം, ഫോണിനൊപ്പം ബണ്ടിൽ വാങ്ങിയാൽ 799 രൂപയ്ക്ക് ലഭിക്കും.

Best Mobiles in India

English summary
CMF Phone-1 can be bought for Rs 12999 in Flipkart Big Billion Days Sale 2024. The CMF Phone 1 was launched in India at a price of Rs 15,999 for the 6GB + 128GB base variant and Rs 17,999 for the 8GB + 128GB variant. It can be bought at a discount of Rs 3000 during the Flipkart Big Billion Days sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X