Home
Mobile

5ജി കിട്ടാൻ ബെസ്റ്റ് ആണ്, ഇപ്പോൾ വിലക്കുറവും ഉണ്ട്! ടെക്നോ പോവ 7 5G ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട്

ഫെസ്റ്റിവൽ സീസന്റെ ഭാഗമായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ ഡിസ്കൗണ്ട് സെയിൽ നടക്കുകയാണ്. ഈ സമയത്ത് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ മാത്രം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ചില സ്മാർട്ട്ഫോണുകൾ ഉണ്ട്. അ‌ത്തരത്തിൽ ഒരു ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഓപ്ഷനാണ് ടെക്നോ പോവ 7 5ജി (TECNO POVA 7 5G). ഈ വർഷം ജൂ​ലൈയിൽ ടെക്നോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. ഇതോടൊപ്പം തന്നെ ടെക്നോ പോവ 7 പ്രോ 5ജിയും അ‌ന്ന് ലോഞ്ച് ചെയ്യപ്പെട്ടിരുന്നു.

ടെക്നോ പോവ 7 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന മോഡലാണ് ​ടെക്നോ പോവ 7 5ജി. ബജറ്റ് വിലയിൽ ​ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ സാധിക്കും വിധത്തിൽ ഈ സ്മാർട്ട്ഫോണിന്റെ വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

5ജി കിട്ടാൻ ബെസ്റ്റ് ആണ്, ടെക്നോ പോവ 7 5G ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ടെക്നോ പോവ 7 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB + 256GB വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അ‌ടിസ്ഥാന വേരിയന്റ് 12999 രൂപ വിലയിലും 256ജിബി വേരിയന്റ് 15999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തിന്റെ അ‌ർഥം അ‌ടിസ്ഥാന മോഡൽ ഇപ്പോൾ യഥാർഥ വിലയെക്കാൾ 2000 രൂപ കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 11999 രൂപ വിലയിൽ വാങ്ങാനാകും.

5ജി കിട്ടാൻ ബെസ്റ്റ് ആണ്, ടെക്നോ പോവ 7 5G ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട്

കുറഞ്ഞ വിലയിൽ മികച്ചൊരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫ്ലിപ്പ്കാർട്ട് ഡീൽ പരിഗണിക്കാവുന്നതാണ്. കണക്ടിവിറ്റിക്കായി 5G++, VoWiFi ഡ്യുവൽ പാസ്, ഇന്റലിജന്റ് സിഗ്നൽ ഹബ് സിസ്റ്റം എന്നിങ്ങനെയുള്ള ചില ഫീച്ചറുകൾ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ടെക്നോ പോവ 7 5Gയുടെ പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.78-ഇഞ്ച് (2460×1080 പിക്സലുകൾ) FHD+ ഫ്ലാറ്റ് LCD സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 900 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോവ 7 5ജിയിൽ ഉള്ളത്. അ‌തിൽ f/1.6 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട്- ഫേസിംഗ് ക്യാമറയും 4K 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

5ജി കിട്ടാൻ ബെസ്റ്റ് ആണ്, ടെക്നോ പോവ 7 5G ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട്

മാലി-G615 MC2 GPU, 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഡോൾബി അറ്റ്‌മോസ്, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ /മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്.

45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ൽ ആണ് പ്രവർത്തനം. ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. മാജിക് സിൽവർ, ഒയാസിസ് ഗ്രീൻ, ഗീക്ക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാം. 67.25×75.61×8.8mm വലിപ്പവും 207 ഗ്രാം ഭാരവും ടെക്നോ പോവ 7 5ജിക്ക് ഉണ്ട്.

More from GizBot

Best Mobiles in India

English summary
You can buy the Tecno Pova 7 5G at a huge discount during the Flipkart Big Billion Days 2025 sale. At the time of its launch in India, the Tecno Pova 7 5G was priced at Rs 14,999 for the 8GB + 128GB base variant and Rs 15,999 for the 8GB + 256GB variant. However, now the base variant is listed on Flipkart at a price of Rs 12,999. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X