7000mAh ബാറ്ററിയുള്ള പുതിയ റിയൽമി 5G ഫോൺ 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം; ഡീൽ വെളിപ്പെടുത്തി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ട് തങ്ങളുടെ വരാൻ പോകുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീലുകളിൽ ചിലത് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ കഴിഞ്ഞ മാസം, അതായത് 2025 ഓഗസ്റ്റിൽ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച ഒരു പുതിയ 5ജി ഫോണിന്റെ ഡിസ്കൗണ്ട് ഡീറ്റെയിൽസ് ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. 7000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളുമായി വിപണിയിലെത്തി ശ്രദ്ധനേടിയ റിയൽമി പി4 പ്രോ 5ജിയുടെ (realme P4 Pro 5G) ഡിസ്കൗണ്ട് ടീസർ ആണ് ഇപ്പോൾ ബിഗ് ബില്യൺ ഡേ സ്പെഷൽ പേജിൽ ദൃശ്യമായിരിക്കുന്നത്.
റിയൽമി പി4 പ്രോ 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാൽ ഈ മാസം 23 മുതൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട ബിഗ് ബില്യൺ ഡേയ്സ് 2025 സെയിലിൽ ഈ പുതിയ 5ജി ഫോൺ 19999 രൂപയ്ക്ക് വാങ്ങാനാകും എന്ന് ടീസർ വ്യക്തമാക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഇങ്ങനെ പലവിധ ഡിസ്കൗണ്ടുകളിലൂടെയാണ് ബിഗ് ബില്യൺ ഡേയ്സിൽ സ്മാർട്ട്ഫോണുകളുടെ വില കുറയുക. 19999 രൂപയിൽ ലഭ്യമാകും എന്നതിനപ്പുറം, റിയൽമി പി4 പ്രോ 5ജിക്ക് ലഭിക്കുന്ന ഡിസ്കൗണ്ടിന്റെ ഡീറ്റെയിൽസ് നിലവിൽ ലഭ്യമായിട്ടില്ല. ഇപ്പോൾ യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 23 മുതലാണ് ഡീൽ ഡിസ്കൗണ്ട് ലഭ്യമാകുക.
25000 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ട ഒരു പുതിയ 5ജി ഫോൺ ഏതാണ്ട് 5000 രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാനുള്ള ഒരു ഡീൽ ആണ് റിയൽമി പി4 പ്രോ 5ജിയിലൂടെ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിരിക്കുന്നത്. 20000 രൂപ വിലയിൽ ഒരു പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാനാകുക.

റിയൽമി P4 പ്രോ 5ജി ഫീച്ചറുകൾ
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് റിയൽമി പി4 പ്രോ 5ജിയുടെ കരുത്ത്. 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് പി4 പ്രോ 5ജി ഡിസ്പ്ലേ അവതരിപ്പിച്ചിട്ടുള്ളത്. അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും പി4 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.
1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 1/2.88″ OV50D സെൻസറുള്ള 50MP സെൽഫി ക്യാമറയും (f/2.4 അപ്പർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, 10W റിവേഴ്‌സ് ചാർജിങ് പിന്തുണ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.27×76.16×7.68mm വലിപ്പവും 189 ഗ്രാം ഭാരവും ഇതിനുണ്ട്.


Click it and Unblock the Notifications








