5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം

|

ഗാഡ്ജറ്റ് പ്രേമികളുടെ ഉത്സവ കാലത്തിന് തിരികൊളുത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 23 മുതൽ 30 വരെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമുകളായ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും മെഗാ സെയിലുകൾ ആരംഭിക്കുകയാണ്. ഉത്സവകാല കച്ചവടത്തിന് അരയും തലയും മുറുക്കി ബ്രാൻഡുകൾ രംഗത്ത് വരുമ്പോൾ കുറഞ്ഞ വിലയിലും ലാഭത്തിലും പ്രിയപ്പെട്ട ഗാഡ്ജറ്റുകളും മറ്റ് പ്രോഡക്ട്സും സ്വന്തമാക്കാൻ ഉപയോക്താക്കൾക്കും അവസരം ലഭിക്കുന്നു.

 

മെഗാ സെയിൽ

ഫ്ലിപ്പ്കാർട്ടിന്റെ മെഗാ സെയിൽ ഇവന്റായ ബിഗ് ബില്യൺ ഡേയ്സ് 2022ൽ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മറ്റ് ഗാഡ്ജറ്റുകൾക്കും എന്ന് വേണ്ട, എല്ലാ ലൊട്ടുലൊടുക്ക് സാധനങ്ങൾക്കും വലിയ ഓഫറുകൾ ലഭ്യമാണ്. എണ്ണമില്ലാത്തത്രയും ഡീലുകളും ഡിസ്കൌണ്ടുകളുമൊക്കെ പ്ലാറ്റ്ഫോമിൽ ഒരേ സമയം ലഭ്യമാണ്. കടലിൽ സ്പൂണിട്ട് കോരിയ പോലെയായിരിക്കും ഓഫർ നോക്കാൻ ഫ്ലിപ്പ്കാർട്ടിൽ പോയവർക്ക് ഫീൽ ചെയ്യുക.

ബിഗ് ബില്യൺ

ബിഗ് ബില്യൺ ഡേയ്സ് 2022 ന്റെ ഭാഗമായി, 5ജി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്ന ചില മികച്ച ഡീലുകൾ വിശദീകരിക്കാൻ വേണ്ടിയാണ് ഈ ലേഖനം. ഡിവൈസുകൾ യഥാർഥ വിലയേക്കാളും ഏറെ താഴ്ന്ന നിരക്കുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അവയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

നീലപ്പട്ടണിഞ്ഞ സുന്ദരൻ; വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനെക്കുറിച്ചറിയേണ്ടതെല്ലാംനീലപ്പട്ടണിഞ്ഞ സുന്ദരൻ; വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനെക്കുറിച്ചറിയേണ്ടതെല്ലാം

പോക്കോ എം4 5ജി
 

പോക്കോ എം4 5ജി

പോക്കോ എം4 5ജി സ്മാർട്ട്ഫോൺ ഇത് വരെ വിറ്റതിൽ ഏറ്റവും കുറഞ്ഞ വിലയിലാണ് ബിഗ് ബില്യൺ ഡേയ്സ് സെയിലിന് വരുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നായി ഫലത്തിൽ ( സെയിൽ സമയത്ത് ) പോക്കോ എം4 5ജി സ്മാർട്ട്ഫോൺ മാറും. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറാണ് ഡിവൈസിൽ ഉള്ളത്. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 90 ഹെർട്സ് ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട് ( സെയിൽ പ്രൈസ്: 9,749 രൂപ ).

റിയൽമി 9ഐ 5ജി

റിയൽമി 9ഐ 5ജി

നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വേഗതയേറിയ ( എൻട്രി ലെവൽ ) സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി 9ഐ 5ജി. സെയിൽ ആരംഭിക്കുന്നതോടെ മീഡിയടെക് ഡൈമൻസിറ്റി 810 5ജി ഡിവൈസുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ കൂടിയായി റിയൽമി 9ഐ 5ജി മാറും ( സെയിൽ പ്രൈസ്: 10,999 രൂപ ).

പോക്കോ എക്സ്4 പ്രോ 5ജി

പോക്കോ എക്സ്4 പ്രോ 5ജി

ഞെട്ടിക്കുന്ന പ്രൈസിലാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ബിഗ് ബില്യൺ ഡേയ്സ് സെയിലിന് എത്തുന്നത്. വെറും 13,999 രൂപയ്ക്ക് ഈ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസർ പവേർഡ് ആയിട്ടുള്ള ഡിവൈസ് സ്വന്തമാക്കാൻ കഴിയും. 120 ഹെർട്സ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി 67W ഫാസ്റ്റ് ചാർജിങ് ബാറ്ററി, 64 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം എന്നിങ്ങനെയാണ് പോക്കോ എക്സ്4 പ്രോ 5ജിയുടെ ഫീച്ചറുകൾ.

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

വെറും 10,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ അവതരിപ്പിക്കുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 750 5ജി, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 5000 എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ വരുന്നത്.

5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

വിവോ ടി1 5ജി

വിവോ ടി1 5ജി

വിവോയുടെ കരുത്തൻ സെയിലിനെത്തുന്നത് വെറും 13,999 രൂപയ്ക്കാണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസർ, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, ഏറ്റവും സ്ലിം ആയിട്ടുള്ള 5ജി ( 8.25 എംഎം തിക്ക്നസ്) ഡിവൈസ് കൂടിയാണ് വിവോ ടി1 5ജി.

മോട്ടോ ജി62 5ജി

മോട്ടോ ജി62 5ജി

മോട്ടോ ജി62 5ജി സ്മാർട്ട്ഫോൺ 14,499 രൂപയ്ക്ക് ലഭ്യമാകും. ഏതാണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന യുഐ, ഓൾ റൌണ്ടർ പെർഫോമൻസ് എന്നിവയെല്ലാം മോട്ടോ ജി62 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറും 120 ഹെർട്സ് ഡിസ്പ്ലെയും ഡിവൈസ് ഓഫർ ചെയ്യുന്നു.

റിയൽമി 9 പ്രോ 5ജി

റിയൽമി 9 പ്രോ 5ജി

ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 14,999 രൂപ വിലയിൽ റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം, 6.6 ഇഞ്ച്, 120 ഹെർട്സ് അൾട്ര സ്മൂത്ത് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 500 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസർ എന്നിവയെല്ലാം ഡിവൈസ് ഫീച്ചർ ചെയ്യുന്നു.

വിവോ ടി1 പ്രോ 5ജി

വിവോ ടി1 പ്രോ 5ജി

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി 5ജി പ്രോസസർ, 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള ഫീച്ചറുകളുമായാണ് വിവോ ടി1 പ്രോ 5ജി സ്മാർട്ട്ഫോൺ സെയിലിന് എത്തുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ പിരീയഡിൽ 17,999 രൂപയ്ക്ക് ഡിവൈസ് സ്വന്തമാക്കാം.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമിയുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉള്ള 11ഐ ഹൈപ്പർചാർജ് 19,999 രൂപയ്ക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിനെത്തുന്നു. മീഡിയടെക്കിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസർ ഡൈമൻസിറ്റി 920 5ജി ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഡിവൈസ് ആണെന്ന് ഓർക്കണം. 120W ഫാസ്റ്റ് ചാർജിങ്, 108 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയും ഡിവൈസിൽ ഉണ്ട്.

റിയൽമി 9 പ്രോ പ്ലസ് 5ജി

റിയൽമി 9 പ്രോ പ്ലസ് 5ജി

ഡൈമൻസിറ്റി 920 5ജി ചിപ്പ്സെറ്റിന്റെ കരുത്തിലെത്തുന്ന മറ്റൊരു ഡിവൈസാണ് റിയൽമി 9 പ്രോ പ്ലസ് 5ജി. സെയിൽ സമയത്ത് വെറും 17,999 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. 50 എംപി സോണി ഐഎംഎക്സ്766 റിയർ ക്യാമറ സിസ്റ്റവും ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Mega sales are starting from September 23 to 30 on Flipkart and Amazon, the country's largest online retail platforms. Consumers get a chance to grab their favorite gadgets at low prices as brands are gearing up for the festive season.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X