Home
Mobile

സാംസങ് മുതൽ ഓപ്പോ വരെ, സ്മാർട്ട്ഫോൺ 40% ഡിസ്കൗണ്ടിൽ! ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഓഫർ വിലകൾ

ഇന്ത്യ കാത്തിരിക്കുന്ന 'ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2023' ( Flipkart Big Billion Days Sale 2023) ഷോപ്പിങ് മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓഫർ സെയിൽ ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തയാറെടുപ്പുകളെല്ലാം ഫ്ലിപ്പ്കാർട്ട് ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.

ഓൺ​ലൈൻ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ പ്രകാരം ഒക്ടോബർ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കും. സ്മാർട്ട്‌ഫോൺ, സ്‌മാർട്ട് ടിവി, വാഷിംഗ് മെഷീൻ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, സ്പീക്കറുകൾ, ഇയർഫോൺ തുടങ്ങി വിവിധ ഉപകരണങ്ങൾക്ക് വൻ ഡിസ്‌കൗണ്ടാണ് സെയിലിൽ ഒരുക്കിയിരിക്കുന്നത്.

സാംസങ് മുതൽ ഓപ്പോ വരെ, സ്മാർട്ട്ഫോൺ 40% ഡിസ്കൗണ്ടിൽ!

സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ അ‌വ സ്വന്തമാക്കാനുള്ള അ‌വസരം ഫ്ലിപ്പ്കാർട്ട് ഈ ഓഫർ സെയിലിൽ വാഗ്ദാനം ചെയ്യുന്നു. വിലയിൽ ഡിസ്കൗണ്ട് നൽകുന്നതിന് പുറമേ, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും ലഭ്യമാകുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അ‌വസരമൊരുക്കുന്നു.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുമ്പോൾ ചില സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്ന വില ഇതിനകം തന്നെ പ്രത്യേക പേജിലൂടെ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. നത്തിങ് ഫോൺ 1, സാംസങ് ഗാലക്‌സി എഫ് 13, പോക്കോ എം 5, ഗൂഗിളിന്റെ പിക്‌സൽ 7 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കെല്ലാം ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 27 ന് ബിഗ് ബില്യൺ ഡേയ്‌സ് സെയിലുമായി ബന്ധപ്പെട്ട "സെയിൽ പ്രൈസ് ലൈവ്" വിഭാഗം ഫ്ലിപ്പ്കാർട്ട് അപ്‌ഡേറ്റ് ചെയ്തു. ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം വിവിധ സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്ന വിലയും അ‌വയുടെ യഥാർഥ വിലയും എന്താണ് എന്ന് ഇവിടെ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി എഫ്13 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് 11,999 രൂപയ്ക്കാണ്. എന്നാൽ ഈ ഫോൺ 9,199 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് പറയുന്നു. ഇതേ പോലെ, വിവോ വി29ഇ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം 26,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ വിവോ ഫോൺ ഇപ്പോൾ ഓഫറിനൊപ്പം 24,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള സ്മാർട്ട്ഫോണാണ് നത്തിങ് ഫോൺ-1. ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ 32,999 രൂപയായിരുന്നു ഈ ഫോണിന്റെ വില. എന്നാലിപ്പോൾ ഓഫറുകൾ സഹിതം 23,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. ഓപ്പോ എ17കെ ആണ് ഓഫർ ലഭ്യമാകുന്ന മറ്റൊരു ഫോൺ. 10,499 രൂപയുണ്ടായിരുന്ന ഇത് 7,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

റിയൽമി C55 സ്മാർട്ട്‌ഫോണിന് മുമ്പ് 10,999 രൂപയായിരുന്നു വില. എന്നാൽ ഈ ഫോൺ ഓഫറിനൊപ്പം 9,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം. അ‌തേപോലെ, ഇൻഫിനിക്‌സ് സ്‌മാർട്ട് 7ന് 7,999 രൂപയായിരുന്നു വില. എന്നാൽ ഫ്ലിപ്പ്കാർട്ട് സൈറ്റിലെ നിലവിലെ ഓഫർ വഴി ഈ ഫോൺ 5939 രൂപയ്ക്ക് വാങ്ങാം.

കഴിഞ്ഞ വർഷം 12,499 രൂപയ്ക്ക് അവതരിപ്പിച്ച പോക്കോ എം5നും ഫ്ലിപ്പ്കാർട്ടിൽ ഓഫറുണ്ട്. അ‌തിനാൽ 6,999 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ വാങ്ങാം. ഓപ്പോയുടെ റെനോ 10 പ്രോ 5ജിയും ഓഫർ ലഭ്യമാകുന്ന ഫോണുകളുടെ കൂട്ടത്തിലുണ്ട്. 39,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച ഈ ഫോൺ ഓഫറിനൊപ്പം 35,999 രൂപയ്ക്ക് വാങ്ങാം.

സാംസങ് മുതൽ ഓപ്പോ വരെ, സ്മാർട്ട്ഫോൺ 40% ഡിസ്കൗണ്ടിൽ!

അ‌തേപോലെ റെഡ്മി നോട്ട് 12 സ്മാർട്ട്‌ഫോൺ 17,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ പേജ് ഡീറ്റെയിൽസ് പ്രകാരം 10,799 രൂപയ്ക്ക് ഈ ഫോൺ ലഭിക്കും. ഇത് കൂടാതെ മോട്ടോ ജി14 സ്മാർട്ട്ഫോൺ 8,099 രൂപയ്ക്കും മോട്ടോ G32 ഫോൺ 8,999 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും.

ഫ്ലിപ്പ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിലുമായി ബന്ധപ്പെട്ട് സ്മാർട്ട്ഫോണുകൾക്കായുള്ള പേജിൽ ഈ ഡിസ്കൗണ്ടുകളെക്കുറിച്ചും എങ്ങനെയാണ് ഈ ഫോണുകൾ ഈ വിലയിൽ നൽകുന്നത് എന്നതിനെക്കുറിച്ചും കമ്പനി വിശദീകരിക്കുന്നുണ്ട്. അ‌തിനാൽ ലഭ്യമാകുന്ന ഓഫറുകളുടെ കൂടുതൽ വിശദ വിവരങ്ങൾ അ‌റിയാൻ താൽപര്യമുള്ള ഉപയോക്താക്കൾ ഈ ഫ്ലിപ്പ്കാർട്ട് പേജ് സന്ദർശിക്കുക.

Best Mobiles in India

English summary
Flipkart Big Billion Days 2023 Offer Sale will start soon. Flipkart has updated the "Sale Price Live" section. The prices available with various smartphones on offer are available on this page. The information on this page states that the discount will be available on smartphones like Nothing Phone 1, Samsung Galaxy F13, Poco M5 and Google's Pixel 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X