Home
Mobile

പൊട്ട് തൊട്ട പൊന്നിൻ കുടം! ഫ്ലിപ്പ്കാർട്ടിലെ ഉത്സവത്തിന് മോട്ടോ G85 5ജി പുത്തൻ ലുക്കിൽ തകർക്കും

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഫെസ്റ്റിവൽ ഓഫർ സെയിലുകളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ ഓഫർ സെയിൽ തിയതികൾ പ്രഖ്യപിച്ചുകഴിഞ്ഞു. കിടിലൻ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ എത്തുന്ന ഈ ഓഫർ സെയിലുകൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്കും ഉപയോക്താക്കൾക്കും ഒരു ഉത്സവം തന്നെയാണ്. ഈ ഉത്സവത്തിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ വൻ ഡിസ്കൗണ്ടുകളുമായി വിൽപ്പനയ്ക്ക് നിരക്കുന്ന സ്മാർട്ട്ഫോൺ കൊമ്പന്മാരാണ്. രൂപം കൊണ്ടും, ഫീച്ചറുകൾ​കൊണ്ടും ഡിസ്കൗണ്ടുകൊണ്ടുമൊക്കെ ഉപയോക്താക്കളെ ആകർഷിക്കാൻ ഓരോ സ്മാർട്ട്ഫോൺ ബ്രാൻഡും തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നു. ഈ മാസം (സെപ്റ്റംബർ) 27 മുതലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുക.

കുറഞ്ഞ വിലയിൽ ചില പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തുകൊണ്ട് ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി85 5ജി (Moto G85). സ്ലിം ഡിസൈൻ, കർവ്-പോൾഇഡ് ഡിസ്‌പ്ലേ, ആകർഷകമായ ക്യാമറ, മികച്ച ബാറ്ററി ശേഷി എന്നിവ സഹിതം 20000 രൂപയിൽ താഴെ വിലയിലാണ് ഈ ഫോണെത്തിയത്.

ഫ്ലിപ്പ്കാർട്ടിലെ ഉത്സവത്തിന് മോട്ടോ G85 5ജി പുത്തൻ ലുക്കിൽ തകർക്കും

ഇത്രയും മികച്ച ഫീച്ചറുകൾ 20000 രൂപയിൽ താഴെയുള്ള വിലയിൽ ഒരു സ്മാർട്ട്ഫോണിൽ ലഭ്യമാകുക എന്നത് വളരെ അ‌പൂർവമാണ്. ലോഞ്ചിന് ശേഷം വിൽപ്പന ആരംഭിച്ചപ്പോൾ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ മോട്ടോ ജി85 5ജി ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി ആരാധകരുടെ മനം കവരാൻ തയാറെടുക്കുന്നു.

അ‌തായത്, വരാൻ പോകുന്ന ഫ്ലിപ്പ്കാർട്ട് ​ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി മോട്ടോ ജി85 5ജി പുത്തൻ ലുക്കിൽ വിൽപ്പനയ്ക്ക് എത്തും. ഒലിവ് ഗ്രീൻ, അർബൻ ഗ്രേ, കോബാൾട്ട് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് മോട്ടറോള ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

ഫ്ലിപ്പ്കാർട്ടിലെ ഉത്സവത്തിന് മോട്ടോ G85 5ജി പുത്തൻ ലുക്കിൽ തകർക്കും

എന്നാൽ പുതിയതായി ഡാർക്ക് ഗ്രീൻ കളറിൽ മോട്ടോ ജി85 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും ഇത് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ആകും ലോഞ്ച് ചെയ്യപ്പെടുകയെന്നും 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. അ‌തായത് വരാൻ പോകുന്ന ഓഫർ സെയിലിൽ മോട്ടോ ജി85 5ജി ഇതുവരെ കാണാത്ത ഒരു കളർ ഓപ്ഷനിൽ കൂടി വാങ്ങാൻ ലഭ്യമാകും. അ‌തും ഡിസ്കൗണ്ട് സഹിതം.

മോട്ടോ ജി85 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ​ഹൈ വേരിയൻ്റന് 19,999 രൂപയുമാണ് ഇന്ത്യയിലെ വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഈ ഫോണിന്റെ അ‌ടിസ്ഥാന ​വേരിയന്റ് 15,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. അ‌തായത് 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

മോട്ടോ ജി85 5ജിയുടെ പ്രധാന ഫീച്ചറുകൾ: പുതിയ കളർ വേരിയന്റിൽ ലഭ്യമാകും എന്നതിനപ്പുറം മോട്ടോ ജി85 5ജിയുടെ വരാൻ പോകുന്ന മോഡലും ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡലും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ഫീച്ചറുകൾ എല്ലാം ഒരുപോലെ തന്നെയായിരിക്കും. സ്നാപ്ഡ്രാഗൺ 6s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഫ്ലിപ്പ്കാർട്ടിലെ ഉത്സവത്തിന് മോട്ടോ G85 5ജി പുത്തൻ ലുക്കിൽ തകർക്കും

6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+ 120Hz), 1600nits പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ എന്നിവ ഇതിലുണ്ട്. 8GB+ 128GB, 12GB+ 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ മോട്ടോ ജി85 ലഭ്യമാണ്. ഗ്രാഫിക്‌സിനായി Adreno 619 ജിപിയുവും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ സ്ഥാപിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ക്യാമറയും ഉണ്ട്. പഞ്ച് ഹോൾ കട്ടൗട്ടിൽ ആണ് ഈ ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയെത്തുന്ന ഈ ഫോണിന് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. IP54 റേറ്റിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകളും ഉള്ള ഈ ഫോൺ ഡിസ്കൗണ്ടിൽ 15,999 രൂപയ്ക്ക് കിട്ടുന്നത് ലാഭകരമായ ഡീൽ ആണ്.

More from GizBot

Best Mobiles in India

English summary
The Moto G85 5G will reportedly be launched in a new color option as part of the Flipkart Big Billion Days sale. Motorola G85 5G has been launched in India in three color options namely Olive Green, Urban Gray and Cobalt Blue. 91Mobiles reports that this phone will be launched in a new dark green color.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X