5G ഫോൺ എന്ന മോഹം നിറവേറ്റാൻ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ! Ai+ നോവ 5G 7000 രൂപയിൽ താഴെ വിലയിൽ കിട്ടും
ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിരവധി ഓപ്ഷനുകൾ ബജറ്റ് വിലയിൽ തന്നെ ലഭ്യമാണ്. അതിൽ ചിലത് ദീപാവലി ഫെസ്റ്റിവൽ സെയിൽ തുടങ്ങിയ ശേഷം പലപ്പോഴായി നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ മാത്രമല്ല, പുതിയതായി എത്തിയ ഒരു ബ്രാൻഡിന്റെ ആദ്യ 5ജി സ്മാർട്ട്ഫോണും ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ എഐ+ സ്മാർട്ട്ഫോൺ (Ai+ Smartphone) ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് രംഗപ്രവേശം ചെയ്തിരുന്നു. ഒരു 4ജി ഫോണും ഒരു 5ജി ഫോണും അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കടന്നുവരവ്.
Ai+ നോവ 5ജി (Ai+ Nova 5G) എന്നായിരുന്നു ഈ ബ്രാൻഡിന്റെ ആദ്യ 5ജി ഫോണിന്റെ പേര്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് Ai+ നോവ 5ജിയുടെ 6GB/128GB അടിസ്ഥാന വേരിയന്റ് 7,999 രൂപ വിലയിലും 8GB/128GB വേരിയന്റ് 9,999 രൂപ വിലയിലുമാണ് അവതരിപ്പിക്കപ്പെട്ടത്.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി Ai+ നോവ 5ജിക്കും ഡിസ്കൗണ്ട് ലഭ്യമാണ്. 1,350 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 6,649 രൂപ പ്രാരംഭ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാനാകും.
Ai+ Nova 5ജിയുടെ പ്രധാന ഫീച്ചറുകൾ
Unisoc T8200 ചിപ്സെറ്റാണ് ഈ 5ജി ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (1600 × 720 px) HD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 265 ppi എന്നിവ ഇതിലുണ്ട്. 6/8GB റാം, 128GB സ്റ്റോറേജ് ഓപ്ഷനുകൾ, എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ സ്വന്തം NxtQuantum OS ൽ ആണ് Ai+ Nova 5ജിയുടെ പ്രവർത്തനം. റിയർ പാനലിൽ 50MP മെയിൻ ക്യാമറയും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്.
ഡ്യുവൽ 5G, ഡ്യുവൽ ബാൻഡ് വൈ ഫൈ, ബ്ലൂടൂത്ത് 5.0, 3.5mm ജാക്ക്, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ, FM റേഡിയോ, 10W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2mm ആണ് വലിപ്പം, ഭാരം 196 ഗ്രാം.
ബ്ലാക്ക്, ബ്ലൂ, ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് എഐ പ്ലസ് നോവ 5ജി വാങ്ങാൻ ലഭ്യമാകുക. ഇതിലെ OS പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതാണ്. കൂടാതെ ഈ NextQuantum OS, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) അംഗീകരിച്ച ഗൂഗിൾ ക്ലൗഡ് സെർവറുകളിൽ യൂസർ ഡാറ്റ സംഭരിക്കുമെന്നും പറയപ്പെടുന്നു.

കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഈ എഐ പ്ലസ് ഫോൺ പരിഗണിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഈ കമ്പനി അവതരിപ്പിച്ച Ai+ പൾസ് (Ai+ Pulse) 4ജി സ്മാർട്ട്ഫോണും ഇപ്പോൾ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാനാകും. ലോഞ്ച് ചെയ്യുന്ന സമയത്ത് Ai+ പൾസ് 4GB/ 64GB അടിസ്ഥാന വേരിയന്റിന് 4,999 രൂപയും 6GB/128GB വേരിയന്റിന് 6,999 രൂപയുമായിരുന്നു വില.


Click it and Unblock the Notifications








