പിക്സൽ 10 ലോഞ്ചിന് ശേഷമുള്ള ആദ്യ ബിഗ് ബില്യൺ ഡേയ്സ്; ഡിസ്കൗണ്ടുകൾ പുറത്ത്, 34999 രൂപയ്ക്ക് പിക്സൽ 9!
ഫെസ്റ്റിവൽ സീസൺ അടുത്തതോടുകൂടി ഇനി ഓൺലൈൻ ഓഫർ സെയിലുകളുടെ ഘോഷയാത്രയാണ് നടക്കാൻ പോകുന്നത്. അതിൽ ഏറ്റവും പ്രധാനം ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയാണ്. സെപ്റ്റംബർ 23 മുതലാണ് ഈ ഫെസ്റ്റിവൽ സെയിലുകൾ ആരംഭിക്കുക. സ്മാർട്ട്ഫോണുകളും മറ്റ് സാധനങ്ങളും വൻ വിലക്കുറവിൽ വാങ്ങാൻ ഇന്ത്യക്കാർക്ക് ലഭിക്കുന്ന സുവർണ്ണാവസരമായാണ് ഈ ഫെസ്റ്റിവൽ സെയിലുകൾ വിലയിരുത്തപ്പെടാറുള്ളത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഈ വർഷത്തെ അവരുടെ ഏറ്റവും വലിയ ഓഫർ സെയിൽ ആണ്.
വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വൻ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭ്യമാകും. ഇതിന്റെ കൃത്യമായ വിവരങ്ങൾ നിലവിൽ ഫ്ലിപ്പ്കാർട്ട് പുറത്തുവിട്ടിട്ടില്ല. പക്ഷേ ചില സൂചനകൾ നൽകിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്സൽ 10 സീരീസ് ഇറങ്ങിയതിന് ശേഷമുള്ള ആദ്യത്തെ ബിഗ് ബില്യൺ സെയിൽ ആണ് വരാൻ പോകുന്നത്.

പ്രതീക്ഷ തെറ്റില്ല
പുതിയ മോഡൽ എത്തിയതിനാൽ തന്നെ പിക്സൽ 10 ന്റെ മുൻഗാമിയായ പിക്സൽ 9ന് വൻ വിലക്കുറവ് ഇത്തവണ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ ശരിവയ്ക്കും വിധത്തിലുള്ള സൂചന ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകിയിട്ടുണ്ട്. അതായത് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 34999 രൂപ വിലയിൽ പിക്സൽ 9 ലഭ്യമാകും എന്ന് ടീസർ പറയുന്നു.
ഏറ്റവും വിലക്കുറവിൽ വാങ്ങാം
എന്നാൽ എക്സ്ചേഞ്ച് ഓഫർ അടക്കമുള്ള ഡീലുകൾ പ്രയോജനപ്പെടുത്തുമ്പോഴാകും 34999 രൂപ വിലയിൽ പിക്സൽ 9 ലഭ്യമാകുക എന്നാണ് അനുമാനിക്കാനാകുന്നത്. ഇതേപ്പറ്റി വിശദമായി ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പുതിയ മോഡൽ എത്തിയതിനാൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വിലക്കുറവിൽ പിക്സൽ 9 ലിസ്റ്റ് ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.

ഔദ്യോഗിക വില
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ വില 79,999 രൂപ ആയിരുന്നു. എന്നാൽ പുതിയ മോഡൽ വന്നതോടെ മുൻ മോഡലിന് വില കുറഞ്ഞിട്ടുണ്ട്. 64,999 രൂപയാണ് ഇപ്പോൾ ഇതിന്റെ ഔദ്യോഗിക വില. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും പ്രയോജനപ്പെടുത്തിയാൽ വില കുറയ്ക്കാം.
ഗൂഗിൾ സ്റ്റോറിൽ പിക്സൽ 9ന് 15000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 9 ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനാൽ പുതിയ പിക്സൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ അതുവരെ കാത്തിരിക്കുന്നത് നന്നായിരിക്കും.
പിക്സൽ 10 വാങ്ങാനും ഡിസ്കൗണ്ട്
ഏറ്റവും പുതിയ പിക്സൽ 10 സ്മാർട്ട്ഫോൺ സ്വന്തമാക്കേണ്ടവർക്കും ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കിടിലൻ ഡിസ്കൗണ്ട് ഓഫറുകൾ പ്രതീക്ഷിക്കാം. ഗൂഗിൾ പിക്സൽ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 79,999 രൂപയാണ് വില. എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 67,999 രൂപ വിലയിൽ പിക്സൽ 10 വാങ്ങാനാകും എന്നാണ് ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

പുതിയ മോഡൽ വന്നിട്ടുണ്ട് എങ്കിലും ബജറ്റ് കൂടി കണക്കിലെടുത്ത് പിക്സൽ ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് അനുയോജ്യമായ ഓപ്ഷൻ പിക്സൽ 9 ആയിരിക്കും. കാരണം പാതിയിൽ താഴെ വിലയിൽ ഈ മോഡൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഒരുക്കിയിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. ഡിസ്കൗണ്ടിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിക്കും.


Click it and Unblock the Notifications








