സത്യമോ കള്ളമോ? ബിഗ് ബില്യൺ ഡേയ്സിൽ 20000 രൂപയിൽ താഴെ വിലയിൽ കിട്ടുമെന്ന് പറയുന്ന മോട്ടറോള ഡീലുകൾ
ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ച് ഫ്ലിപ്പ്കാർട്ട് നടത്തുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 ന് ഔദ്യോഗികമായി നാളെ തുടക്കമാകുകയാണ്. ഈ ഓഫർ സെയിലിൽ വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും എന്ന് ഇതിനകം വന്ന ടീസറുകൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ ടീസറുകളിൽ പറയുന്ന വിലകൾ യാഥാർഥ്യമാണോ എന്നത് പലർക്കും സംശയം ഉണ്ട്. അതായത് ടീസർ കണ്ടാൽ ശരിക്കും വൻ ലാഭമാണ് എന്നൊക്കെ തോന്നും. പക്ഷേ യഥാർഥത്തിൽ ഈ പറയുന്നത്ര കുറഞ്ഞ വിലയിലാണോ ഈ ഫോണുകൾ വിൽക്കുന്നത് എന്ന് അറിയാൻ പലരും ആഗ്രഹിക്കുന്നു.
ഫ്ലിപ്പ്കാർട്ട് ഫെസ്റ്റിവൽ സെയിലിലെ വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഡീലുകൾ ഇതിനകം നാം പരിചയപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ മോട്ടറോളയും തങ്ങളുടെ വിവിധ മോഡലുകളുടെ ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 20000 രൂപയിൽ താഴെ വിലയിൽ വരുന്ന മൂന്ന് മോഡലുകളുടെ ഡിസ്കൗണ്ട് വിലയും അവയുടെ യഥാർഥ വിലയും എത്രയാണ് എന്നും ഡിസ്കൗണ്ടുകൾ എത്രമാത്രം സത്യമാണ് എന്നും ഇവിടെ പരിചയപ്പെടാം.

മോട്ടോ ജി86 പവർ 5ജി
മോട്ടോ ജി86 പവർ 5ജി (moto g86 Power 5G) ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട പുതിയ 5ജി ഫോൺ ആണ്. ഇതിന്റെ സിംഗിൾ 8GB + 128GB മോഡലിന് 17,999 രൂപയാണ് വില. ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി ഇത് 16999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ പറയുന്നു (ലോഞ്ച് ഓഫർ ഉണ്ടായിരുന്നപ്പോൾ ഇതേ വിലയിൽ ഈ ഫോൺ മുൻപ് വാങ്ങാൻ ലഭ്യമായിരുന്നു).
6.67 ഇഞ്ച് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ, മാലി-G615 MC2 ജിപിയു, 50MP മെയിൻ ക്യാമറ, 8MP 118° അൾട്രാ-വൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, IP68/IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, 5G SA/NSA, 33W ടർബോചാർജിംഗോടുകൂടിയ 6720mAh ബാറ്ററി എന്നിവയാണിതിലെ പ്രധാന ഫീച്ചറുകൾ.

മോട്ടോ ജി96 5ജി
ഈ വർഷം ജൂലൈയിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു മോട്ടറോള 5ജി ഫോൺ ആണ് മോട്ടോ ജി96 5ജി (moto g96 5G). ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB+ 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ഇപ്പോൾ ഇത് ഓഫർ വിലയായി 14999 രൂപയ്ക്ക് ലഭ്യമാകുമെന്ന് ടീസർ പറയുന്നു. ഇവിടെ 2000 രൂപയുടെ നേട്ടം ഉപയോക്താവിന് ശരിക്കും ലഭിക്കുന്നുണ്ട്.
6.67 ഇഞ്ച് OLED ഡിസ്പ്ലേ,144Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, സ്നാപ്ഡ്രാഗൺ 7s ജെൻ 2 4nm പ്രോസസർ, അഡ്രിനോ 710 ജിപിയു, 8GB LPDDR4X റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് മോട്ടോ ജി96 5ജിയിലെ പ്രധാന ഫീച്ചറുകൾ.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ
2025 ഏപ്രിലിൽ എത്തിയ മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ (motorola edge 60 fusion) 8GB+256GB മോഡലിന് 22,999 രൂപയും 12GB+256GB മോഡലിന് 24,999 രൂപയുമാണ് വില. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 19999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭിച്ചതിനെക്കാൾ 1000 രൂപ കൂടുതൽ ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്. അതിനാൽത്തന്നെ ഈ ഡീലും യഥാർഥത്തിൽ നേട്ടമാണ്.

6.7 ഇഞ്ച് OLED എൻഡ്ലെസ് എഡ്ജ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ, മാലി-G615 MC2 GPU, 8GB/12GB LPDDR4X റാം, 256GB (UFS 2.2) സ്റ്റോറേജ്, 50MP മെയിൻ ക്യാമ, 13MP അൾട്രാവൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, 68W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








