ഓഫറുകൾ തീരും മുമ്പ് ഡീൽ ഉറപ്പിക്കാം; വൻ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ

|

ദീപാവലി സീസൺ രാജ്യത്തെ ഗാഡ്ജറ്റ് പ്രേമികളുടെ ഉത്സവ കാലമാണ്. പുതിയ സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും ആക്സസറികളും ഒക്കെ ഏറ്റവും വില കുറച്ച് കിട്ടുന്ന സമയം. ദീപാവലി സീസണിലെ വിൽപ്പനയിൽ കണ്ണും നട്ട് ഫ്ലിപ്പ്കാർട്ട് പോലെയുള്ള ഡിജിറ്റൽ റീട്ടെയിൽ പ്ലാറ്റ്ഫോമുകൾ എണ്ണമില്ലാത്തത്രയും ഓഫറുകളും ഡിസ്കൌണ്ടുകളും ഡീലുകളും ഓഫർ ചെയ്യുന്നുണ്ട്. Flipkart Big Diwali Sale ഡിസ്കൌണ്ടും ഡീലുകളും നൽകുന്ന ചില മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം.

 

സ്മാർട്ട്ഫോണുകൾ

Flipkart Big Diwali Sale ഒക്ടോബർ 23ന് അവസാനിക്കും. അതിന് മുമ്പ് പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീലുകൾ പരിശോധിക്കാം. ഫോണുകളുടെ വിലയിലും ഡീലുകളിലും ഓരോ മണിക്കൂറിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പെട്ടെന്ന് ഡീലുകൾ മനസിലാക്കി ഡിവൈസുകൾ സ്വന്തമാക്കുന്നതാണ് നല്ലത്.

Poco X4 Pro 5G: പോക്കോ എക്സ്4 പ്രോ 5ജി

Poco X4 Pro 5G: പോക്കോ എക്സ്4 പ്രോ 5ജി

Poco X4 Pro 5G സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 18,999 രൂപ റീട്ടെയിൽ പ്രൈസിനാണ് സാധാരണ വിൽപ്പനയ്ക്ക് എത്തുന്നത്. അത്പ്പോക്ഷ 15,499 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 18,499 രൂപയ്ക്കും ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് 1,250 രൂപ ഡിസ്കൌണ്ട് കൂടി ലഭിക്കും. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ, സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസി, 5000 mAh ബാറ്ററി, 67W ഫാസ്റ്റ് ചാർജിങ്, 64 എംപി ട്രിപ്പിൾ ക്യാമറ എന്നിവയെല്ലാം ഡിവൈസിന്റെ സവിശേഷതകളാണ്.

സ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

Realme 9 5G SE: റിയൽമി 9 5ജി എസ്ഇ
 

Realme 9 5G SE: റിയൽമി 9 5ജി എസ്ഇ

ഗെയിമിങ് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും നല്ല ചോയ്സുകളിൽ ഒന്നാണ് Realme 9 5G SE. സ്മാർട്ട്ഫോൺ. ഓഫറുകൾ എല്ലാം പരിഗണിച്ചാൽ 14,999 രൂപ വരെയായി റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണിന്റെ വില കുറയും. ബാങ്ക് ഓഫറുകൾ ഇല്ലാതെ 16,999 രൂപയ്ക്കും റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെ, സ്നാപ്പ്ഡ്രാഗൺ 778 ജി എസ്ഒസി, 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 5000 എംഎഎച്ച് ബാറ്റി, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാം റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്.

Motorola Edge 30: മോട്ടറോള എഡ്ജ് 30

Motorola Edge 30: മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ 24,999 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് Motorola Edge 30 സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിന് 1,250 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. ഇത് ഡിവൈസിന്റെ വില 23,749 രൂപയായി കുറയ്ക്കുന്നു. 6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. സ്നാപ്പ്ഡ്രാഗൺ 778ജി എസ്ഒസി, 4,020 എംഎഎച്ച് ബാറ്ററി, 50 എംപി ട്രിപ്പിൾ ക്യാമറ സംവിധാനം, 32 എംപി സെൽഫി ഷൂട്ടർ എന്നിവയെല്ലാം മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾ

Samsung Galaxy S21 FE 5G: സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

Samsung Galaxy S21 FE 5G: സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ( എല്ലാ ഓഫറുകളും പരിഗണിച്ചാൽ ) 32,999 രൂപയ്ക്ക് യൂസേഴ്സിന് ലഭ്യമാകും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഡിവെസിൽ നൽകിയിരിക്കുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും Samsung Galaxy S21 FE 5G സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്.

ഗാലക്സി എസ്21 എഫ്ഇ

12 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. എക്സിനോസ് 21000 എസ്ഒസി സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. 4,500 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

വിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺവിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

Motorola Edge 30 Pro: മോട്ടറോള എഡ്ജ് 30 പ്രോ

Motorola Edge 30 Pro: മോട്ടറോള എഡ്ജ് 30 പ്രോ

40,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ വാങ്ങാൻ കിട്ടുന്ന ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ. എല്ലാ ഓഫറുകളും പരിഗണിച്ച് കഴിഞ്ഞാൽ ഡിവൈസ് 39,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. Motorola Edge 30 Pro സ്മാർട്ട്ഫോണിന്റെ പ്രധാന സ്പെക്സും ഫീച്ചറുകളും അറിയാൻ തുട‍ർന്ന് വായിക്കുക.

സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി

സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി, 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ, 144 ഹെർട്സിറെ ഉയർന്ന റിഫ്രഷ് റേറ്, 60 എംപി സെൽഫി ക്യാമറ, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 4,500 എംഎഎച്ച് ബാറ്ററി, 68W ഫാസ്റ്റ് ചാർജിങ് എന്നീ ഫീച്ചറുകളും പാക്ക് ചെയ്താണ് മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്ഫോൺ വരുന്നത്.

ഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾഈ റിയൽമി ഫോണുകൾ നല്ലതാണോ? വാങ്ങണമെന്നുള്ളവർക്ക് ആമസോണിൽ ഡീലുകൾ

Best Mobiles in India

English summary
The Diwali season is more than just a festive season for gadget lovers in the country. This is the time to get new smartphones, gadgets, and accessories at the lowest prices. Digital retail platforms like Flipkart are offering countless offers, discounts, and deals during the Diwali season sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X