Home
Mobile

നഷ്ടപ്പെട്ട അ‌വസരം പൂർവാധികം ലാഭവുമായി തിരിച്ചെത്തി; നത്തിങ് 2ന് ഫ്ലിപ്പ്കാർട്ടിൽ 15,500 രൂപ ഡിസ്കൗണ്ട്

വ്യത്യസ്തമായ ഡി​സൈനും മികച്ച പെർഫോമൻസും ക്യാമറയും മറ്റ് ഫീച്ചറുകളും ഉള്ള ഒരു സ്മാർട്ട്ഫോൺ തേടുന്നവരുടെ ആദ്യ ഓപ്ഷനുകളിലൊന്നാണ് നത്തിങ് ഫോണുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് നത്തിങ് തങ്ങളുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ നത്തിങ് ഫോൺ 2 പുറത്തിറക്കിയത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 15,000 രൂപവരെ ഡിസ്കൗണ്ടിൽ വാങ്ങാം.

സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചുകഴിഞ്ഞു. നത്തിങ് ഫോൺ 2വിന് വൻ ഡിസ്കൗണ്ടാണ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അ‌ടുത്തിടെ നടന്ന ബിഗ് ബില്യൺ ഡേ സെയിൽ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയാതിരുന്നവർക്ക് ഒരു അ‌വസരം കൂടി ദീപാവലി സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നു.

നത്തിങ് 2ന് ഫ്ലിപ്പ്കാർട്ടിൽ 15,500 രൂപ ഡിസ്കൗണ്ട്

8ജിബി റാം + 128ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ നത്തിങ് ഫോൺ 2 എത്തുന്നു. ഈ മൂന്ന് വേരിയന്റുകൾക്കും കമ്പനി ഇപ്പോൾ 5000 രൂപ ഡിസ്കൗണ്ട് നൽകുന്നു.

ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും കാർഡ് ഡിസ്കൗണ്ടും ലഭ്യമാകും. ഇത് ഓരോ വേരിയന്റിനും വ്യത്യസ്തമാണ്. എങ്കിലും ഈ അ‌ധിക ഡിസ്കൗണ്ടുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ വൻ വിലക്കുറവിൽ നത്തിങ് ഫോൺ 2 സ്വന്തമാക്കാൻ സാധിക്കും. ഇതിലൂടെ ഇത്തവണത്തെ ദീപാവലി കൂടുതൽ സന്തോഷം നിറഞ്ഞതാക്കി മാറ്റാം.

നത്തിങ് 2ന് ഫ്ലിപ്പ്കാർട്ടിൽ 15,500 രൂപ ഡിസ്കൗണ്ട്

നത്തിങ് ഫോൺ 2വിന്റെ 8ജിബി വേരിയന്റിന് 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ എസ്ബിഐ ഡിസ്കൗണ്ടായി 2000 രൂപ ഇളവ് ലഭിക്കും. ആകെ ഡിസ്കൗണ്ട് 7000 രൂപ. 44,999 രൂപ വിലയുള്ള ഈ പ്രാരംഭ വേരിയന്റ് 39,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എസ്ബിഐ ഓഫർ കൂടി പ്രയോജനപ്പെടുത്തി 37,999 രൂപയ്ക്ക് വാങ്ങാം.

12ജിബി റാം + 256ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ യഥാർഥ വില 49,999 രൂപയാണ്. 5000 രൂപ ഡിസ്കൗണ്ടിൽ ഇത് 44,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനു പുറമേ, 4000 രൂപ കാർഡ് ഡിസ്കൗണ്ടും 2,500 രൂപ എസ്ബിഐ ഡിസ്കൗണ്ടും ലഭിക്കും. ആകെ 11,500 രൂപ ഡിസ്കൗണ്ടിൽ 38,499 രൂപയ്ക്ക് ഇത് കിട്ടും.

അ‌തേപോലെ തന്നെ 12ജിബി റാം + 512ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 54,999 രൂപയാണ്. 5000 രൂപ ഡിസ്കൗണ്ടിൽ 49,999 രൂപയ്ക്കിത് ലിസ്റ്റ് ചെയ്തിരിക്കുന്നു. കാർഡ് ഡിസ്കൗണ്ടായി 7,000 രൂപയും എസ്ബിഐ ഡിസ്കൗണ്ടായി 3,500 രൂപയും ലഭിക്കും. ആകെ 15,500 രൂപ വിലക്കുറവിൽ 39,499 രൂപയ്ക്ക് ഈ ​നത്തിങ് 2 വേരിയന്റ് വാങ്ങാം.

നത്തിങ് 2ന് ഫ്ലിപ്പ്കാർട്ടിൽ 15,500 രൂപ ഡിസ്കൗണ്ട്

ഈ മൂന്ന് ഓഫറുകളും പരിഗണിക്കുമ്പോൾ ഏറ്റവും ലാഭകരം 512 ജിബി വേരിയന്റ് വാങ്ങുന്നതാണ്, അ‌ല്ലെങ്കിൽ 256 ജിബി വേരിയന്റ് വാങ്ങണം. കാരണം 512ജിബിയുടെയും 256 ജിബിയുടെയും വേരിയന്റുകൾ തമ്മിൽ ഇവിടെ 1000 രൂപ വ്യത്യാസം മാത്രമാണുള്ളത്. 256ജിബി വേരിയന്റും 128 ജിബി അ‌ടിസ്ഥാന വേരിയന്റും തമ്മിൽ വിലയിൽ വെറും 500 രൂപയുടെ വ്യത്യാസവും.

ക്വാൽക്കോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ AMOLED ഡിസ്‌പ്ലേ, 50MP സോണി IMX890 ക്യാമറ, 45W ഫാസ്റ്റ് ചാർജിങ് 4,700 mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ തന്നെ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

വയർലെസ്, റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയും നത്തിങ് ഫോൺ 2 വാഗ്ദാനം ചെയ്യുന്നുണ്ട്. വൈഫൈ 6, 5G, 4G LTE, ബ്ലൂടൂത്ത് 5.3, NFC, GPS/A-GPS, NavIC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. മറ്റ് ഫോണുകളിൽനിന്ന് നത്തിങ് ഫോൺ 2 വിനെയും വ്യത്യസ്തമാക്കുന്നത് തനതായ ഡിസൈനും GLYPH ഇന്റർഫേസും ആണ്.

More from GizBot

Best Mobiles in India

English summary
Huge discount on Nothing Phone 2 in Flipkart Diwali sale. The 8GB variant of the Nothing Phone 2 can be bought for Rs 37,999 at a discount of Rs 7,000. The 256GB variant will be available for Rs 38,499 at a discount of Rs 11,500. The biggest discount is on the 512GB variant. It can be bought for Rs 39,499, a discount of Rs 15,500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X