മോനേ... മനസിൽ ലഡു കുറേ പൊട്ടുമല്ലോ! ഫ്‌ളിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിലെ കലക്കൻ മോട്ടറോള ഡീലുകൾ
ഇന്ത്യയിൽ ഫെസ്റ്റിവൽ സെയിൽ അതിന്റെ കലാശക്കൊട്ടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദസറ സെയിൽ പിന്നിട്ടുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദീപാവലി ഓഫർ സെയിൽ ആണ്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് ദീപാവലി സെയിൽ (Flipkart Big Diwali sale) ഒക്ടോബർ 21ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. വിവിധ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇത് ഒരു സുവർണാവസരമാണ്. ഈ ഓഫർ സെയിലിൽ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ സംബന്ധിച്ച ഡീറ്റെയിൽസ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയതിൽ മികച്ച ജനപ്രീതി നേടിയ മോട്ടറോള എഡ്ജ് 50 സീരീസ് ഫോണുകളടക്കം വൻ ഡിസ്കൗണ്ടിൽ ഈസമയത്ത് വാങ്ങാം.
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിലിൽ ഡിസ്കൗണ്ടിൽ വാങ്ങാവുന്ന മികച്ച മോട്ടറോള സ്മാർട്ട്ഫോണുകൾ- മോട്ടറോള എഡ്ജ് 50 സീരീസ്- മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro): 12ജിബി + 256 ജിബി വേരിയൻ്റ്- 35,999 രൂപയാണ് ഇതിന്റെ ലോഞ്ച് വില. എന്നാൽ ഓഫർ സെയിലിൽ ഇത് 29,999 രൂപയ്ക്ക് ഓഫർ വിലയിൽ ലഭിക്കും. 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് സഹിതമാണ് ഇത്.

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (Motorola Edge 50 Fusion): ഈ ഫോണിന്റെ 8GB + 128GB വേരിയന്റിന്റെ യഥാർഥ വില 22,999 രൂപയാണ്. എന്നാലിത് ദീപാവലി ഓഫർ സെയിലിൽ 19,999 രൂപയ്ക്ക് വാങ്ങാനാകും. അതേപോലെ 24,999 രൂപ വിലയുള്ള 12GB + 256GB വേരിയന്റ് ഡിസ്കൗണ്ടിൽ 21,999 രൂപയ്ക്ക് ലഭിക്കും.
മോട്ടറോള എഡ്ജ് 50 അൾട്ര (Motorola Edge 50 Ultra): ഈ പ്രീമിയം മോഡൽ 59,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്പ്കാർട്ട് ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി ഇത് 53,499 രൂപയ്ക്ക് വാങ്ങാം. കൂടാതെ 3,500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉപയോഗിച്ച് വില വീണ്ടും കുറയ്ക്കാം.

മോട്ടറോള എഡ്ജ് 50 നിയോ (Motorola Edge 50 Neo): മോട്ടറോള എഡ്ജ് 50 സീരീസിൽ 23,999 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ ഫോൺ ഫ്ലിപ്പ്കാർട്ട് ദീപാവലി ഓഫർ സെയിലിൽ 22,999 രൂപ വിലയിൽ ലഭ്യമാകും. 1,000 രൂപ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്.
മോട്ടറോള എഡ്ജ് 50 (Motorola Edge 50): എഡ്ജ് 50 സീരീസിലെ ഈ 5ജി മോഡലിനും ഡിസ്കൗണ്ട് ഉണ്ട്. ഇത് 27,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഓഫർ സെയിൽ സമയത്ത് വില 26,999 രൂപയായി കുറയും. കൂടാതെ 2,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.
ഡിസ്കൗണ്ടിൽ ലഭിക്കുന്ന മോട്ടോ G സീരീസ് ഫോണുകൾ- മോട്ടോ G85 5ജി (moto G85 5G): ഇതിന്റെ 8GB+ 128GB വേരിയന്റിന്റെ വില 17,999 രൂപയാണ്, എന്നാൽ ഇത് ഓഫർ സെയിലിൽ 16,999 രൂപയ്ക്ക് ലഭിക്കും. അതേപോലെ 19,999 രൂപ വിലയുള്ള 12GB + 256GB വേരിയന്റിലെ വില സെയിൽ സമയത്ത് 18,999 രൂപയായി കുറയും.

മോട്ടോ G45 5G (Moto G45 5G): ഇതിന്റെ 4GB + 128GB വേരിയന്റിന്റെ വില 10,999 രൂപയാണ്. ഓഫർ സമയത്ത് ഇത് 9,999 രൂപയ്ക്ക് ലഭിക്കും. അതേപോലെ 8GB + 128GB വേരിയന്റിന്റെ വില 12,999 രൂപയാണ് ദീപാവലി സെയിലിൽ ഇത് 11,999 രൂപയ്ക്ക് ലഭിക്കും. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.
മോട്ടോ G64 5G (Moto G64 5G): താങ്ങാനാകുന്ന വിലയിൽ ലഭിക്കുന്ന മറ്റൊരു ജി സീരീസ് 5ജി ഫോണാണിത്. ഇതിന്റെ യഥാർഥ വില 16,999 രൂപയാണ്. എന്നാലിത് ഓഫർ സെയിൽ സമയത്ത് 14,999 രൂപ വിലയിൽ ലഭിക്കും. കൂടാതെ 1,000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.


Click it and Unblock the Notifications








