Home
Mobile

വാങ്ങാൻ ഇതിലും നല്ല ഓപ്ഷൻ വേറെ കണ്ടാരുന്നോ! ഡിസ്കൗണ്ടിലും മികവിലും പുലിയായി ഈ വിവോ 5ജി ഫോൺ

ഫ്ലിപ്പ്കാർട്ടിൽ ദീപാവലിയോട് അ‌നുബന്ധിച്ചുള്ള ഓഫർ സെയിൽ അ‌വസാനത്തോട് അ‌ടുത്തുകൊണ്ടിരിക്കുകയാണ്. കിടിലൻ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഈ വർഷത്തെ പ്രധാന അ‌വസരമാണ് ഇപ്പോൾ നമുക്ക് മുന്നിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ വിവിധ മോഡലുകൾ വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌തിൽ ഡിസ്കൗണ്ട് കൊണ്ടും മികവ് കൊണ്ടും ഉപയോക്താക്കളെ ഏറെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വിവോ ടി3 പ്രോ 5G (vivo T3 Pro 5G). ഓഗസ്റ്റ് അ‌വസാന ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയും തുടർന്ന് സെപ്റ്റംബർ ആദ്യ ആഴ്ചതന്നെ ഇന്ത്യയിൽ വിൽപ്പനയാരംഭിക്കുകയും ചെയ്ത വിവോ 5ജി ഫോണാണിത്.

ലോഞ്ച് ചെയ്ത സമയത്ത് വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയുമായിരുന്നു വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഫോൺ പരിമിത കാലത്തേക്ക് ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരുന്നു. ഇപ്പോൾ ദീപാവലി സെയിലിന്റെ ഭാഗമായി ഈ മോഡലിന് വീണ്ടും ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

ഡിസ്കൗണ്ടിലും മികവിലും പുലിയായി ഈ വിവോ 5ജി ഫോൺ

വിവോ ടി3 പ്രോ 5ജി ഫ്ലിപ്പ്കാർട്ടിൽ യഥാർഥ വിലയിൽ തന്നെയാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഓഫർ എന്ന നിലയിൽ 3000 രൂപ ഡിസ്കൗണ്ട് സ്വന്തമാണ്. അ‌തിനാൽ വിവോ ടി3 പ്രോ 5ജിയുടെ 24999 രൂപ വിലയുള്ള അ‌ടിസ്ഥാന മോഡൽ 21,999 രൂപയ്ക്കും 256ജിബി വേരിയന്റ് 23,999 രൂപയ്ക്കും ലഭ്യമാകും.

സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. 30000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ അ‌വതരിപ്പിച്ച ഫോൺ ആണ് വിവോ ടി3 പ്രോ 5ജി. അ‌തിനാൽത്തന്നെ ഈ ഫോൺ മികച്ച ഫീച്ചറുകളുടെ അ‌കമ്പടിയിലാണ് എത്തിയിരിക്കുന്നത്. ഇത്ര കുറഞ്ഞ വിലയിൽ ഇത് വാങ്ങാൻ ലഭ്യാമാകുന്നത് മികച്ച ഡീലാണ്.

ഡിസ്കൗണ്ടിലും മികവിലും പുലിയായി ഈ വിവോ 5ജി ഫോൺ

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

7.49 എംഎം അ‌ൾട്രാ സ്ലിം ആയ വിവോ ടി3 പ്രോ 5ജി സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് ഫോണാണിതെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് വിവോ ടി3 പ്രോ 5ജിയുടെ ശക്തികേന്ദ്രം. അ‌ഡ്രിനോ 720 ജിപിയു പിന്തുണ, 8ജിബി റാം + 8ജിബി വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ ടി3 പ്രോ 5ജി എത്തിയിരിക്കുന്നത്. 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും അ‌തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 16MP ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

ഡിസ്കൗണ്ടിലും മികവിലും പുലിയായി ഈ വിവോ 5ജി ഫോൺ

5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, എഐ ഫീച്ചറുകൾ എന്നിവയും വിവോ ടി3 പ്രോ 5ജിയുടെ സവിശേഷതകളിപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
As part of the Flipkart Big Diwali Sale, the Vivo T3 Pro 5G will get a discount of Rs 3000. So the base model of Vivo T3 Pro 5G priced at Rs 24,999 will be available for Rs 21,999 and the 256GB variant will be available for Rs 23,999. The phone is powered by a 4nm Qualcomm Snapdragon 7 Gen 3 chipset. The phone comes in Sandstone Orange and Emerald Green color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X