Home
Mobile

സ്മാർട്ട്ഫോണിന് ഓഫറുകൾ അ‌വസാനിക്കുന്നില്ല! ഫ്ലിപ്പ്കാർട്ടിൽ ബിഗ് ദസറ സെയിൽ; മികച്ച ഡീലുകൾ ഇതാ

സ്മാർട്ട്ഫോൺ അ‌ടക്കമുള്ളവയ്ക്ക് വൻ ഡിസ്കൗണ്ടും ഓഫറുകളും ലഭ്യമാക്കിയ ഫ്ലിപ്പ്കാർട്ട് ( Flipkart ) ബിഗ് ബില്യൺ ഡേയ്സ് സെയിൽ അ‌വസാനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ ഫ്ലിപ്പ്കാർട്ടിന്റെ എതിരാളിയായ ആമസോൺ തങ്ങളുടെ ​ഫെസ്റ്റിവൽ സെയിൽ ഒരു മാസത്തേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അ‌ത് വിജയകരമായി പുരോഗമിക്കുകയും ചെയ്യുന്നു.

പക്ഷേ ബിഗ് ബില്യൺ ഡെയ്സ് സെയിൽ അ‌വസാനിച്ചെങ്കിലും ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ അ‌വസാനിക്കുന്നില്ല. ആമസോണിൽ ലഭ്യമാകുന്ന പോലെയുള്ള ഡിസ്കൗണ്ടുകൾ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവയ്ക്ക് ലഭ്യമാക്കിക്കൊണ്ട് ഫ്ലിപ്പ്കാർട്ട് ബിഗ് ദസറ സെയിൽ (Flipkart Big Dusshera sale) ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 29 വരെയാണ് ഈ സ്പെഷ്യൽ ഓഫർ സെയിൽ നടക്കുക.

ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണിന് ഓഫറുകൾ അ‌വസാനിക്കുന്നില്ല!

ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കണ്ടതുപോലെയുള്ള ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമെല്ലാം ഈ ബിഗ് ദസറ സെയിലിലും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ബിഗ് ബില്യൺ ഡേയ്സ് സെയിൽ പ്രയോജനപ്പെടുത്താനാകാതെ പോയവർക്ക് പ്രിയപ്പെട്ട ഡി​വൈസ് വിലക്കുറവിൽ വാങ്ങാൻ വീണ്ടും ഒരു അ‌വസരമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഐഫോൺ 14, സാംസങ് ഗാലക്സി F54, മോട്ടറോള എഡ്ജ് 40, പോക്കോ C51, തുടങ്ങി നിരവധി സ്മാർട്ട്ഫോണുകൾക്ക് വലിയ ഡിസ്കൗണ്ടുകൾ ഈ സെയിലിൽ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ബിഗ് ദസറ സെയിലിൽ ലഭ്യമായ ഏറ്റവും മികച്ച ഫോൺ ഡീലുകളിൽ ചിലത് ഇവിടെ പരിചയപ്പെടാം.

ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണിന് ഓഫറുകൾ അ‌വസാനിക്കുന്നില്ല!

ഐഫോൺ 14: ഇതിന്റെ ഇപ്പോഴത്തെ യഥാർത്ഥ വില 69,900 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട് സഹിതം 56,999 രൂപയ്ക്ക് ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഓഫർ വഴി 10 ശതമാനം ഡിസ്കൗണ്ടും ലഭ്യമാകും (പരമാവധി 1250 രൂപ വരെ). ഇതുകൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.

സാംസങ് ഗാലക്‌സി എഫ്54: ഇന്ത്യയിൽ 29,999 രൂപ വിലയിലാണ് ഈ ഫോൺ ലോഞ്ച് ചെയ്തത്. ഇത് ഇപ്പോൾ 24,999 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നു. മോട്ടറോള എഡ്ജ് 40 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 26,999 രൂപയ്ക്ക് വാങ്ങാം, മോട്ടറോള എഡ്ജ് 40 നിയോയ്ക്ക് 22,999 രൂപ വിലവരും.

നത്തിങ്ങിന്റെ ഏറ്റവും പുതിയ നത്തിങ് ഫോൺ (2) 39,999 രൂപ വിലയിൽ ദസറ ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് വാങ്ങാം. പോക്കോ എക്സ്5 പ്രോ 18,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോ കുറഞ്ഞ വിലയായ 21,999 രൂപയ്ക്കും ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണിന് ഓഫറുകൾ അ‌വസാനിക്കുന്നില്ല!

ഗൂഗിളിന്റെ പിക്സൽ 7എ സ്മാർട്ട്ഫോൺ ഡീലും ഉപയോക്താക്കൾക്ക് ലാഭകരമാണ്. പിക്സൽ 7എ ഡിസ്കൗണ്ട് സഹിതം 35,999 രൂപയ്ക്ക് ആണ് ഫ്ലിപ്പ്കാർട്ട് ബിഗ് ദസറ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാർഥ വില 43,999 രൂപയാണ്. അതായത് ഈ പിക്‌സൽ ഫോണിൽ വാങ്ങുന്നവർക്ക് 8,000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നു.

10,000 രൂപയിൽ താഴെ ബജറ്റിൽ ഫോൺ അ‌ന്വേഷിക്കുന്നവർക്ക് പോക്കോ C51 വാങ്ങുന്നത് പരിഗണിക്കാം, കാരണം ഫ്ലിപ്പ്കാർട്ട് ഓഫർ സെയിലിൽ ഈ ഫോൺ 5,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. തുടക്കത്തിൽ 8,499 രൂപയായിരുന്നു ഈ ഫോണിന്റെ വില. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യം അ‌നുസരിച്ച് തിരഞ്ഞെടുക്കാൻ അ‌നുയോജ്യമായ സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം.

ഉദാഹരണത്തിന്, മികച്ച ക്യാമറാ പ്രകടനം ആഗ്രഹിക്കുന്നവർക്ക് പിക്‌സൽ 7എ പരിഗണിക്കാം. ക്യാമറ മികവിന് പുറമേ മാന്യമായ പെർഫോമൻസും ഈ ഗൂഗിൾ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തേപോലെ, മോട്ടറോള എഡ്ജ് 40 അതിന്റെ വിലയ്ക്ക് നല്ല ഡിസൈനും സവിശേഷതകളും ഉള്ള ഒരു ഓൾ റൗണ്ടർ ഫോണാണ്.

More from GizBot

Best Mobiles in India

English summary
Flipkart Big Dussehra Sale is going on with huge discounts and offers on smartphones. This special offer sale will run till October 29. Flipkart is offering huge discounts on smartphones like iPhone 14, Samsung Galaxy F54, Motorola Edge 40, Poco C51 and many more in this sale. Apart from discounts, bank offers are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X