Home
Mobile

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഐഫോൺ 12 മിനി 57,999 രൂപയ്ക്ക് സ്വന്തമാക്കാം

ഫ്ലിപ്കാർട്ടിൻറെ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൻറെ ഭാഗമായി ഐഫോൺ 12 മിനി ഇപ്പോൾ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. യഥാർത്ഥത്തിൽ 69,900 രൂപയാണ് ഈ ഐഫോൺ 12 മിനിയ്ക്ക് വരുന്ന വില, എന്നാൽ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ 11,900 രൂപ കൂടുതൽ കിഴിവിൽ ലഭിക്കും. യോഗ്യതയുള്ള ഒരു ബാങ്കിൽ നിന്ന് നിങ്ങൾക്ക് ഒരു ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഐഫോൺ വാങ്ങുമ്പോൾ ഒരു കിഴിവോ ക്യാഷ്ബാക്കോ ലഭിച്ചേക്കാം. ഐഫോൺ 12 മിനി ഇപ്പോൾ നിങ്ങൾക്ക് എത്ര രൂപ ഓഫറിൽ ലഭിക്കുമെന്നുളള കാര്യം ഇവിടെ വ്യക്തമായി നൽകിയിട്ടുണ്ട്.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ 57,999 രൂപയ്ക്ക് ഐഫോൺ 12 മിനി

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ 57,999 രൂപയ്ക്ക് ഐഫോൺ 12 മിനി

ഐഫോൺ 12 മിനി 64 ജിബിയ്ക്ക് 57,999 രൂപയാണ് ഫ്ലിപ്കാർട്ട് പട്ടികപ്പെടുത്തിയത്. ഇത് 69,900 രൂപ വില വരുന്ന ഐഫോൺ 12 മിനിയിയുടെ വിലയിൽ നിന്നും 11,901 രൂപ ഇളവ് വരുന്നു. ഈ കിഴിവ് ഐഫോൺ 12 മിനിയെ വിപണിയിൽ കൂടുതൽ ട്രെൻഡിങ് ആക്കും. കൂടാതെ, നിങ്ങൾക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 750 രൂപ കിഴിവ് ലഭിക്കുന്നതാണ്. ഇതിനർത്ഥം, ഐഫോൺ 12 മിനിക്ക് 57,249 രൂപ വിലവരുമെന്നാണ്. നിങ്ങൾക്ക് ഈ ബാങ്കിൻറെ ഒരു ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ 500 രൂപ കിഴിവ് ലഭിക്കും. അപ്പോൾ, ഈ ഐഫോണിന് 57,499 രൂപയായി വില കുറയുന്നു.

ആപ്പിൾ ഐഫോൺ 12 മിനിയുടെ സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12 മിനിയുടെ സവിശേഷതകൾ

ഐഫോൺ 12 മിനി കോം‌പാക്റ്റ്, ബെസെൽ-ലെസ് ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സെറാമിക് ഷീൽഡ് പ്രോട്ടക്ഷനുള്ള 5.4 ഇഞ്ച് റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 12 എംപി വൈഡ് ആംഗിൾ പ്രൈമറി ലെൻസും മറ്റൊരു 12 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 മിനിയിൽ കമ്പനി നൽകിയിട്ടുള്ളത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഐഫോൺ 12 മിനി 57,999 രൂപയ്ക്ക് സ്വന്തമാക്കാം

ഐഫോൺ 12 മിനി പ്രവർത്തിക്കുന്നത് എ14 ബയോണിക് എസ്ഒസിയുടെ കരുത്തിലാണ്. അതേ പ്രോസസറാണ് ഐഫോൺ 12 പ്രോ മാക്‌സ് ഉൾപ്പെടെയുള്ള ഐഫോൺ 12 ലൈനപ്പിൽ കമ്പനി നൽകിയിട്ടുള്ളത്. ഇത് ഐഫോൺ 12 മിനിയേക്കാൾ ഇരട്ടിയിലധികം വിലയുള്ള ഡിവൈസാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 4 ജിബി റാമുള്ള ഐഫോൺ 12 മിനി മികച്ച പെർഫോമൻസാണ് നൽകുന്നത്. ഐഫോൺ 12 മിനിയിലും ബാറ്ററി ലൈഫ് വളരെ ശരാശരിയാണ്. ഈ ഫോണിലെ ബാക്കി സവിശേഷതകൾ ഐഫോൺ 12 സീരീസിലെ മറ്റേതൊരു മോഡലിനെയും പോലെ മികച്ചതാണ്.

More from GizBot

Best Mobiles in India

English summary
The iPhone 12 Mini is actually priced at Rs 69,900, but you can get an additional discount of Rs 11,900 on Flipkart sales. You may receive a discount or cashback when you purchase this iPhone with a credit or debit card from a qualified bank.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X