ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ വിവോ ഫോൺ ഉടനെങ്ങും കിട്ടില്ല; ഓഫർ കൊണ്ട് ഞെട്ടിച്ച് ഫ്ലിപ്പ്കാർട്ട്!
കിടിലൻ ഓഫറുകൾ നൽകി ഞെട്ടിക്കാറുള്ള ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ ബിഗ് സേവിങ് ഡേ സെയിലിലും വമ്പൻ ഓഫറുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. നിരവധി സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനൊപ്പം ആകർഷകമായ ബാങ്ക് ഓഫറുകളിലൂടെ അധിക ഡിസ്കൗണ്ടുകളും ഫ്ലിപ്പ്കാർട്ട് ഈ ഓഫർ സെയിലിൽ ഉറപ്പാക്കിയിട്ടുണ്ട്.
ആമസോണിന്റെ പ്രൈം ഡേ സെയിലിന് സമാന്തരമായി ജൂലൈ 15 ന് ആണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് സെയിൽ ആരംഭിച്ചത്. ആമസോണിലെ ഓഫർ സെയിൽ 16 ന് അവസാനിച്ചെങ്കിലും ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ തുടരുകയാണ്. കാരണം ജൂലൈ 19 വരെയാണ് ഫ്ലിപ്പ്കാർട്ട് ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയവ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറുകളുടെ പിൻബലത്താൽ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഓഫർ സെയിലുകൾ എപ്പോഴും ഉപകാരപ്പെടാറുണ്ട്. മറ്റ് പല ബ്രാൻഡുകളുടെയും സ്മാർട്ട്ഫോണുകൾക്കൊപ്പം വിവോ T2x 5G സ്മാർട്ട്ഫോണും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ സെയിലിൽ ഇതുവരെ ഇല്ലാത്തത്ര വിലക്കുറവിൽ ഇടംപിടിച്ചിട്ടുണ്ട്.
17,999 രൂപ വിലയിലാണ് വിവോ T2x 5G നേരത്തെ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഫ്ലിപ്കാർട്ട് ഈ ഫോൺ 27 ശതമാനം ഡിസ്കൗണ്ട് വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽനിന്ന് 12,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാവുന്നതാണ്. ഇതുവരെയില്ലാത്തത്ര വിലക്കുറവിലാണ് ഫ്ലിപ്പ്കാർട്ട് ഈ വിവോ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
വിലയിലുള്ള ഡിസ്കൗണ്ടിനോടൊപ്പം ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിമാസം 458 രൂപ മുതലുള്ള ഇഎംഐ ഓപ്ഷനുകളും സർപ്രൈസ് ക്യാഷ്ബാക്ക് കൂപ്പണുകളും ഈ വിവോ ഫോൺ വാങ്ങുന്നവർക്കായി ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. വിവോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 5ജി ഫോണുകളിലൊന്നാണ് വിവോ T2x 5G.
മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് കരുത്തിലാണ് ഈ വിവോ 5ജി ഫോൺ എത്തുന്നത്. 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 2408 x 1080 റെസല്യൂഷനും വാഗ്ദാനം ചെയ്യുന്നു. സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിലുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒസ് 13 സ്കിന്നിലാണ് വിവോ T2x 5G പ്രവർത്തിക്കുന്നത്. 4GB, 6GB, 8GB എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളിൽ ഈ വിവോ ഫോൺ ലഭ്യമാണ്. 128GB ആണ് ഇന്റേണൽ സ്റ്റോറേജ്. എസ്ഡി കാർഡ് വഴി ഡിവൈസ് സ്റ്റോറേജ് 1 ടിബി വരെയായി ഉയർത്താം.

എക്സ്റ്റൻഡ് റാം 3.0 സപ്പോർട്ട് വഴി (8 ജിബി എക്സ്റ്റൻഡഡ് റാം) എഫക്റ്റീവ് റാം കപ്പാസിറ്റി 16 ജിബി വരെയായി ഉയർത്താം. 50എംപി പ്രൈമറി ക്യാമറ + 2എംപി ബൊക്കെ ക്യാമറ സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിൽ വിവോ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയുമുണ്ട്.
18 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യത്തോടൊപ്പം 5000mAh ബാറ്ററിയും നൽകിയിരിക്കുന്നു. ഫിംഗർപ്രിന്റ് സ്കാനർ, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങി നിരവധി മറ്റ് ഫീച്ചറുകളും ഇതിലുണ്ട്. ഗ്ലിമ്മർ ബ്ലാക്ക്, അറോറ ഗോൾഡ്, മറൈൻ ബ്ലൂ എന്നിവയാണ് വിവോ T2x 5Gയുടെ കളർ ഓപ്ഷനുകൾ.


Click it and Unblock the Notifications








