Home
Mobile

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ പ്രഖ്യാപിച്ചു

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ജൂലൈ 25 മുതൽ ജൂലൈ 29 വരെ നടത്തുമെന്ന് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഈ വിൽപ്പന ലക്ഷ്യമിടുന്നത് ആമസോൺ പ്രൈം ഡേ സെയിലുമായി വിപണിയിൽ ഒരു മത്സരം നടത്തുവാനാണ്. ആമസോൺ പ്രൈം ഡേ 2021 സെയിൽ ജൂലൈ 26 മുതൽ ആരംഭിക്കും. എന്നാൽ, പ്രൈം അംഗങ്ങൾക്കായി ഇത് ജൂലൈ 25 ന് ആരംഭിക്കും. ജൂലൈ 24 ന് പ്ലസ് അംഗങ്ങൾക്കായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ആരംഭിക്കും. എന്നാൽ, മറ്റുള്ള സാധാരണ ഉപയോക്താക്കൾക്കായി ഇത് ഒരു ദിവസത്തിന് ശേഷം, അതായത് ജൂലൈ 25 മുതലും ആരംഭിക്കും. അതുപോലെ, പ്രൈം അംഗങ്ങൾക്ക് വരാനിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും. ഒരു ദിവസം കഴിഞ്ഞ് ജൂലൈ 26 ന് മറ്റെല്ലാവർക്കും ഓഫറുകൾ, ഡിസ്കൗണ്ട് എന്നിവ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ പ്രഖ്യാപിച്ചു

സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നതായി ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്. പോക്കോ എക്‌സ് 3 പ്രോ, ഐഫോൺ 12, ഐഫോൺ 12 മിനി, സാംസങ് ഗാലക്‌സി എഫ് 62, എംഐ 11 ലൈറ്റ് എന്നിവയുൾപ്പെടെ നിരവധി സ്മാർട്ട്‌ഫോണുകൾ ഈ അവസരത്തിൽ കിഴിവിൽ ലഭിക്കുമെന്ന് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിനായി പ്രസിദ്ധികരിച്ചിരിക്കുന്ന ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നു.

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ പ്രഖ്യാപിച്ചു

ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഫ്ലിപ്കാർട്ട് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ഐസിഐസിഐ ബാങ്ക് കാർഡുകൾ - ഡെബിറ്റ്, ക്രെഡിറ്റ് - ഇഎംഐ പേയ്‌മെന്റുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകൾക്കും 10 ശതമാനം തൽക്ഷണ കിഴിവ് നൽകുമെന്ന് പറയുന്നു.

ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഫ്ലിപ്കാർട്ട് നൽകിയിരിക്കുന്ന ഓഫറുകൾ

ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഫ്ലിപ്കാർട്ട് നൽകിയിരിക്കുന്ന ഓഫറുകൾ

ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ലഭ്യമായ ചില ഡീലുകൾ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,249 രൂപ കിഴിവിൽ പോക്കോ എക്‌സ് 3 പ്രോ ലഭ്യമാകുമെന്ന് ഫ്‌ളിപ്പ്കാർട്ട് സ്ഥിരീകരിച്ചു. ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 18,999 രൂപയാണ് വില വരുന്നത്. ഈ വിൽപ്പന സമയത്ത്, ഐഫോൺ 12, ഐഫോൺ 12 മിനി തുടങ്ങിയ സ്മാർട്ഫോണുകളും കിഴിവിൽ ലഭിക്കും. എന്നാൽ, ഐഫോൺ മോഡലുകളുടെ വിലക്കിഴിവ് ഫ്ലിപ്കാർട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാംസങ് ഗാലക്‌സി എഫ് 62, സാംസങ് ഗാലക്‌സി എഫ് 12, ഷവോമി എംഐ 11 ലൈറ്റ് എന്നിവയും മറ്റ് സ്മാർട്ട്ഫോണുകളും സെയിൽ സമയത്ത് വിലക്കുറവിൽ ലഭിക്കും. വരും ദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ട് കൂടുതൽ ഡീലുകൾ ലഭ്യമാകുമെന്ന് പറയുന്നു.

Best Mobiles in India

English summary
Flipkart Big Saving Days sale will begin on July 24 for Plus members and on July 25 for everyone else. Similarly, the forthcoming Amazon Prime Day sale will begin on July 25 for Prime members, and everyone else will have access to discounts on July 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X