200 കോടി ക്ലബ്ബിൽ കയറിയ ടൊവിനോയ്ക്കും കാശ് ലാഭിക്കാം, ഫ്ലിപ്പ്കാർട്ടിൽ ഓഫറുകളുടെ '2018'!
പ്രളയമെന്ന് കേട്ടാൽ ഇപ്പോൾ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുക 2018 സിനിമയും നായകൻ ടൊവിനോയുമൊക്കെയാണ്. കേരളം നേരിട്ട അതിഭീകരമായ പ്രളയകാലത്തിന്റെ കഥപറഞ്ഞ 2018 എന്ന ചിത്രം 200 കോടിയും പിന്നിട്ട് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ചിരിക്കുകയാണ്. മെയ് 5 ന് ആണ് 2018 തിയറ്ററുകളിൽ റിലീസ് ചെയ്തത്.
റിലീസ് ചെയ്ത് നാലാഴ്ചക്കുള്ളിൽ ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം നേടി. "ലോകമെമ്പാടുമായി 200 കോടി രൂപ കടക്കുന്ന ആദ്യ മലയാള ചിത്രം." "എല്ലാവർക്കും നന്ദി'' എന്ന കുറുപ്പുമായി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് നിർമാതാക്കൾ തന്നെയാണ് 200 കോടി കടന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

തിയറ്ററുകൾ പിന്നിട്ട് ഇപ്പോൾ ഒടിടിയിലും 2018 തന്നെയാണ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രളയം എന്ന വാക്കിന്റെ പര്യായമായിപ്പോലും ആളുകൾ 2018 പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. സാധാരണ ഫ്ലിപ്പ്കാർട്ടിൽ ഓഫറുകളുടെ പ്രളയം എന്നാണ് നാം പ്രയോഗിക്കാറ്. പുതിയ സാഹചര്യത്തിൽ ഓഫറുകളുടെ 2018 എന്ന് പ്രയോഗിച്ചാലും തെറ്റില്ല എന്ന് കരുതാം.
ഒടിടിയിൽ ഇപ്പോൾ 2018 ആണ് തരംഗമെങ്കിൽ, സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലെ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ ആണ് തരംഗം. സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുടെ പ്രളയം സമ്മാനിച്ചുകൊണ്ട് ജൂൺ 10 മുതൽ 14 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നടക്കുക.

5ജി ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരമാണ് ഫ്ലിപ്പ്കാർട്ട് തുറന്നുനൽകിയിരിക്കുന്നത്. ഐഫോൺ 13, സാംസങ് ഗാലക്സി എഫ്23, പോക്കോ എക്സ്5 ഉൾപ്പെടെ നിരവധി ജനപ്രിയ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഈ ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്.
ഓഫർ സെയിലിനോടനുബന്ധിച്ച് പോക്കോ എക്സ്5 5ജി 15,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 18,999 രൂപ വിലയിലെത്തിയ ഈ സ്മാർട്ട്ഫോണിന് 4,000 രൂപയുടെ ഡിസ്കൗണ്ട് ഒറ്റയടിക്ക് നൽകിയിരിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴിയുള്ള പർച്ചേസിന് 1000 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും. അങ്ങനെ 14,999 രൂപയ്ക്ക് പോക്കോ എക്സ്5 സ്വന്തമാക്കാം.
ഏത് ഓഫർ സെയിൽ നടന്നാലും പലരും ആദ്യമന്വേഷിക്കുക ഐഫോൺ 13 ന്റെ വിലയാണ്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 13 (128ജിബി സ്റ്റോറേജ് മോഡൽ) നിലവിൽ 58,749 രൂപ പ്രാരംഭവിലയിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും (750 രൂപ) ലഭിക്കും. ഇതേ ഫോണിന് ആപ്പിൾ സ്റ്റോറിൽ 69,900 രൂപയാണ് വില.

ഈ വർഷം മാർച്ചിൽ വിപണിയിലെത്തിയ സാംസങ് ഗാലക്സി എഫ്23 ആണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ മികച്ച ഓഫറിൽ സ്വന്തമാക്കാവുന്ന മറ്റൊരു സ്മാർട്ട്ഫോൺ. 17,499 രൂപ വിലയുള്ള ഗാലക്സി എഫ്23 5ജി 13,499 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ 4000 രൂപയുടെ ലാഭം ഉപയോക്താവിനുണ്ട്.
ഏറ്റവും കുറഞ്ഞ വിലയിൽ മികച്ചൊരു സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് ഗാലക്സി എഫ്13 പരിഗണിക്കാം. കാരണം 10,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. എന്നാൽ കുറച്ചുകൂടി പണം ചിലവഴിക്കാൻ തയാറുള്ളവർക്ക് സാംസങ് ഗാലക്സി എം 14 പരിഗണിക്കാവുന്നതാണ്. നിലവിൽ 14,327 രൂപയ്ക്കാണ് ഗാലക്‌സി എം 14 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവിലെ ഓഫർ സെയിലിൽ മോട്ടോ ജി62 5ജി 15,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 14,499 രൂപയ്ക്ക് ലഭ്യമാകും. നത്തിങ് ഫോൺ(1), പിക്സൽ 6എ, ഐഫോൺ 14, മോട്ടറോള എഡ്ജ്40 തുടങ്ങി മറ്റ് നിരവധി 5ജി ഫോണുകളും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ ഓഫറോടെ ലഭ്യമാണ്.


Click it and Unblock the Notifications








