റെഡ്‌മി സ്മാർട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ

|

മികച്ച സ്മാർട്ഫോൺ വിഭാഗത്തിൽ ഏറെ ജനപ്രീതി നേടിയ ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ വൻതോതിൽ വിൽപ്പന നടത്തുന്നു. നിങ്ങൾ ഒരു പുതിയ റെഡ്മി നോട്ട് 9 സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച അവസരമാണ് വരാൻ പോകുന്നത്. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിലൂടെ റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. റെഡ്മി 9 പവർ, റെഡ്മി 9 ഐ, റെഡ്മി നോട്ട് 9 എന്നിങ്ങനെയുള്ള മികച്ച സ്മാർട്ഫോണുകൾ ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും.

 

റെഡ്മി സ്മാർട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ

റെഡ്മി 9 പവർ, റെഡ്മി 9 ഐ, റെഡ്മി നോട്ട് 9 എന്നിങ്ങനെയുള്ള മികച്ച സ്മാർട്ഫോണുകൾ നിങ്ങൾക്ക് ഓഫറുകളിൽ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുവാൻ സാധിക്കും. ഐസിഐഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ആമസോൺ പ്രൈം ഡേ 2021 സെയിൽ ജൂലൈ 26 മുതൽ ആരംഭിക്കും. എന്നാൽ, പ്രൈം അംഗങ്ങൾക്കായി ഇത് ജൂലൈ 25 ന് ആരംഭിക്കും. ജൂലൈ 24 ന് പ്ലസ് അംഗങ്ങൾക്കായി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ആരംഭിക്കും. എന്നാൽ, മറ്റുള്ള സാധാരണ ഉപയോക്താക്കൾക്കായി ഇത് ഒരു ദിവസത്തിന് ശേഷം, അതായത് ജൂലൈ 25 മുതലും ആരംഭിക്കും. അതുപോലെ, പ്രൈം അംഗങ്ങൾക്ക് വരാനിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 25 മുതൽ ആരംഭിക്കും. ഒരു ദിവസം കഴിഞ്ഞ് ജൂലൈ 26 ന് മറ്റെല്ലാവർക്കും ഓഫറുകൾ, ഡിസ്കൗണ്ട് എന്നിവ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

റെഡ്മി 9 പവർ ഓഫറുകൾ
 

റെഡ്മി 9 പവർ ഓഫറുകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി 9 പവർ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 60Hz റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെ പാനലിന് ഉള്ളത്. ഡിസ്പ്ലെയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoCയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സിപിയുവും ഡിവൈസിൽ ഉണ്ട്. ഇത് പീക്ക് ലോഡിൽ 2GHz വരെ ക്ലോക്ക് ചെയ്യും. ഈ റെഡ്മി 9 പവർ സ്മാർട്ഫോണിൻറെ 13,999 രൂപ വിലയുള്ള മൈറ്റി ബ്ലാക്ക് 64 ജിബി സ്റ്റോറേജ് 4 ജിബി റാം ഓപ്ഷൻ 3,000 രൂപ കിഴിവിൽ 10,999 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, 16,999 രൂപ വിലയുള്ള ബ്ലെസിങ് ബ്ലൂ 128 ജിബി സ്റ്റോറേജ് 64 ജിബി റാം ഓപ്ഷൻ 3,500 രൂപ കിഴിവിൽ 13,499 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി 9 ഐ ഓഫറുകൾ

റെഡ്മി 9 ഐ ഓഫറുകൾ

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി 9 ഐ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിസ്പ്ലെയിൽ എച്ച്ഡി+ റെസല്യൂഷനും 20: 9 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. റെഡ്മി 9 ഐയിൽ ടെക്സ്ചർഡ് ബാക്കാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ഫോൺ ഒഎസ് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്നു. മീഡിയടെക് ഹീലിയോ ജി 25 ഒക്ടാ കോർ ചിപ്‌സെറ്റാണ് റെഡ്മി 9 ഐ സ്മാർട്ട്ഫോണിനുള്ളത്. റെഡ്മി 9 ഐ 4 ജിബി റാമിൽ മാത്രമാണ് ലഭ്യമാകുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഈ സ്മാർട്ഫോൺ ലഭ്യമാണ്. 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർജ് സ്ലോട്ടും നൽകിയിട്ടുണ്ട്. റെഡ്മി 9 ഐ സ്മാർട്ഫോണിൻറെ 9,999 രൂപ വിലയുള്ള മിഡ്‌നെറ്റ് ബ്ലാക്ക് 64 ജിബി സ്റ്റോറേജ് 4 ജിബി റാം ഓപ്ഷൻ 1,700 രൂപ കിഴിവിൽ 8,299 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, 10,999 രൂപ വിലയുള്ള മിഡ്‌നെറ്റ് ബ്ലാക്ക് 128 ജിബി സ്റ്റോറേജ് 4 ജിബി റാം ഓപ്ഷൻ 1,700 രൂപ കിഴിവിൽ 9,299 രൂപയ്ക്ക് ലഭ്യമാണ്.

റെഡ്മി നോട്ട് 9 ഓഫറുകൾ

റെഡ്മി നോട്ട് 9 ഓഫറുകൾ

റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം സ്ലോട്ടുകളാണുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേ 19.5: 9 ആസ്പെക്റ്റ് റേഷിയോ എന്നിവാണ് ഡിസ്‌പ്ലേയുടെ പ്രധാനപ്പെട്ട സവിശേഷതകൾ. 6 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള സ്മാർട്ഫോണിന് കരുത്ത നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 85 SoC പ്രോസസറാണ്. ഇതിലെ ക്യാമറ സംവിധാനത്തിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്രേച്ചറുള്ള മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് റെഡ്മി നോട്ട് 9 സ്മാർട്ഫോണിൻറെ ആർട്ടിക്ക് വൈറ്റ് 64 ജിബി സ്റ്റോറേജ് 4 ജിബി റാം ഓപ്ഷൻ കുറഞ്ഞ വിലയായ 11,499 രൂപയ്ക്ക് ലഭ്യമാണ്. അതുപോലെ, അക്വ ഗ്രീൻ 128 ജിബി സ്റ്റോറേജ് 4 ജിബി റാം ഓപ്ഷനും ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
You can get Redmi Note 9 series smartphones at huge discounts through the Flipkart Big Savings Days sale. The best smartphones like Redmi 9 Power, Redmi 9i, and Redmi Note 9 will be available through this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X