ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പനയിൽ സ്മാർട്ഫോണുകൾക്ക് വൻവിലകുറവ്

|

ഇന്ന് ആരംഭിച്ച ആമസോൺ പ്രൈം ഡെയ്‌സ് വിൽപ്പനയെ നേരിടാൻ, ഫ്ലിപ്കാർട്ട് "ബിഗ് ഷോപ്പിംഗ് ഡെയ്‌സ്" വിൽപ്പന രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ്. നാലു ദിവസം നീണ്ടുനിൽക്കുന്ന സെയിലിൽ ഡിസ്കൗണ്ടിനു പുറമേ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടും ലഭിക്കും. കിഴിവുകൾക്ക് പുറമേ, എസ്‌.ബി‌.ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഫ്ലിപ്കാർട്ട് ഇപ്പോൾ പങ്കാളിത്തത്തിലാണ്.

ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പനയിൽ സ്മാർട്ഫോണുകൾക്ക് വൻ

ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം തൽക്ഷണ കിഴിവ് ബാധകമാണ് എന്നത് ശ്രദ്ധേയമാണ്. ജൂലൈ 15 മുതൽ 18 വരെയാണ് സെയിൽ. സ്മാർട്ഫോണുകൾ, ടി.വി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ആനുകുല്യങ്ങളാണ് ഈ നാലു ദിവസവും ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. സ്മാർട്ഫോണുകൾക്കു പുറമേ അടുത്തിടെ പുറത്തിറക്കിയ വിവോ Z1 പ്രോയും വിൽപനയ്ക്കെത്തും. നാളെ (ജൂലൈ 16) ഉച്ചയ്ക്ക് 12 മണി മുതലാണ് ഇതിന്റെ വിൽപന. റെഡ്മി 7A
സ്മാർട്ഫോണിന്റെ വിൽപന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ്.

റെഡ്മി നോട്ട് 7S

റെഡ്മി നോട്ട് 7S

9,999 രൂപ മുതലാണ് ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിൽ റെഡ്മി നോട്ട് 7S-ന്റെ വില ആരംഭിക്കുന്നത്. രണ്ടു മാസങ്ങൾക്കു മുൻപാണ് റെഡ്മി നോട്ട് 7S വിപണിയിൽ ഇറങ്ങുന്നത്. 3 ജി.ബി റാമും 32 ജി.ബി ഇന്റേണൽ സ്റ്റോറേജുമുളള ഈ സ്മാർട്ട്ഫോൺ 10,999 രൂപയ്ക്കും 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുളള സ്മാർട്ട്ഫോൺ 12,999 രൂപയ്ക്കുമാണ് ഫ്ലിപ്കാർട്ട് ഓഫർ കാലയളവിൽ വിൽക്കുന്നത്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് യു ഷേപ്ഡ് നോച്ച് ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 48 മെഗാപിക്സൽ, 5 മെഗാപിക്സൽ ഇരട്ട ക്യാമറയാണ് ഫോണിൻറെ പുറകിലുളളത്. കൂടാതെ 13 മെഗാപിക്സൽ ക്യാമറയാണ് ഫോണിൻറെ മുൻപിൽ.

പോക്കോ എഫ് 1

പോക്കോ എഫ് 1

ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിൽ എക്‌സ്‌ചേഞ്ചിലൂടെ 5,000 രൂപ വരെ ഉപയോക്താക്കൾക്ക് ഈ സ്മാർട്ഫോണിനുമേൽ ആനുകൂല്യം നേടാനുളള അവസരവുമുണ്ട്. ഷവോമിയുടെ പോക്കോ എഫ് 1 കഴിഞ്ഞ വർഷമാണ് വിപണിയിൽ പുറത്തിറങ്ങിയത്. സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് പോക്കോ എഫ് 1-ൽ ഉള്ളത്. 17,990 രൂപയ്ക്കാണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങാനാവുക. 6.18 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് നോച്ച്ഡ് ഡിസ്‌പ്ലേ, പുറകിൽ 12 എം.പി, 5 എം.പി ഇരട്ട ക്യാമറ, മുന്നിൽ 20 മെഗാപിക്സലാണ് ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പോക്കോ എഫ് 1-ൽ ഉള്ളത്.

  നോക്കിയ 5.1 പ്ലസ്
 

നോക്കിയ 5.1 പ്ലസ്

നോക്കിയ 5.1 പ്ലസ് ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഡേയ്സ് സെയിലിലൂടെ 7,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. നിലവിൽ 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുളള വേരിയന്റിന് 10,999 രൂപയാണ് വിപണിയിൽ വില. രൂപവും രൂപകൽപ്പനയും സംബന്ധിച്ച് നോക്കിയ 5.1 പ്ലസ് നോക്കിയ 6.1 പ്ലസിന് സമാനമാണ്. ഈ ഫോണിന് പ്രീമിയം ഓൾ-ഗ്ലാസ് ഡിസൈൻ ഉണ്ട്, ഇത് ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ പോലെയാണ്. 400 ജി.ബി വരെ ഇതിൻറെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്.

മോട്ടറോള വൺ വിഷൻ

മോട്ടറോള വൺ വിഷൻ

മോട്ടറോള വൺ വിഷൻ 19,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൻറെ ഓഫർ കാലയളവിൽ നിങ്ങൾക്ക് സ്വന്തമാക്കാനാവുക. പഴയ സ്മാർട്ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 3,000 രൂപ നേടാനുളള അവസരവുമുണ്ട്. 4 ജി.ബിറാമും128 ജി.ബിയാണ് ഇന്റേണൽ സ്റ്റോറേജ്. മോട്ടറോള വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണ്‍ ആണ് വണ്‍ വിഷന്‍. നേരത്തെ മൊട്ടറോള ജി, ഇ സീരിസുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വലിയ മാറ്റം വരുത്തിയിരുന്നു. ആന്‍ഡ്രോയ്ഡ് വണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ആന്‍ഡ്രോയ്ഡ് വണ്‍ വിഷന്‍. 21:9 അനുപാതത്തില്‍ ഉള്ള സ്ക്രീന്‍ വലിപ്പമാണ് ഈ ഫോണിന് ഉള്ളത്. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ആണ് സ്ക്രീന്‍. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2520 ആണ്. കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേയില്‍ ഇന്‍ബില്‍ട്ട് ഫിംഗര്‍ സെന്‍സറുണ്ട്.

ഹോണർ 8 സി

ഹോണർ 8 സി

13 എം.പി പ്രൈമറി ക്യാമറ 2 എം.പി സെക്കന്‍ഡറി സെന്‍സര്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, 8 എം.പി ഫ്രണ്ട് ക്യാമറ,ഫേസ് അണ്‍ലോക്ക് ഫീച്ചർ, ഫിംഗര്‍പ്രിന്റ് സെന്‍സർ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിൻറെ മെമ്മറി 256 ജി.ബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽപ്പനയ്ക്കിടെ ഡിസ്കൗണ്ട് പ്രൈസ് ടാഗോടെ ഹോണർ 8 സി വിൽക്കുന്നു. വിൽപ്പന സമയത്ത് ഹോണർ 8 സി 7,999 രൂപയ്ക്ക് വിൽക്കുന്നു. കിഴിവ് കൂടാതെ എസ്‌.ബി‌.ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ലഭിക്കും.

റീയൽമി 2 പ്രോ

റീയൽമി 2 പ്രോ

6.3 ഇഞ്ചിന്റെ ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട്ഫോൺ ആണ് റിയൽമി 2 പ്രൊ. ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജി.ബിയുടെ റാം കൂടാതെ സ്നാപ്ഡ്രാഗണ് 660 പ്രോസസറിലാണ് ആണ് ഇതിൻറെ പ്രവർത്തനം നടക്കുന്നത് . 4 ജി.ബി/64 ജി.ബ ,6 ജി.ബി കൂടാതെ 64 ജി.ബിയുടെ സ്റ്റോറേജ് & 8 ജി.ബി 128 ജി.ബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത്. 3500mAh-ൻറെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്. ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത്.16 + 2 മെഗാപിക്സലിൻറെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 എ.ഐ എംപി സെൽഫി ക്യാമറകളുമാണ് ഇതിലുള്ളത്. ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ്. റിയൽ‌മെ 2 പ്രോ കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്തു, ഇപ്പോൾ ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വിൽ‌പനയ്ക്കിടെ റിയൽ‌മെ 2 പ്രോ 10,490 രൂപയ്ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. കൂടാതെ, എസ്‌.ബി‌.ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം അധിക തൽക്ഷണ കിഴിവ് ലഭിക്കും.

Best Mobiles in India

English summary
Flipkart Big Shopping Days sale, offers: Flipkart will be hosting the Big Shopping Days sale from July 15-18, 2019. During this four day sale period, customers will be getting an instant discount of 10 per cent on making a payment through SBI credit cards. Also, the Flipkart Plus customers will be getting early access to the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X