മോട്ടോ എഡ്ജ് 50 പ്രോ: പത്ത് തലയാ ഇവന്, തനി രാവണൻ... ഇവനിത്രയും ഡിസ്കൗണ്ട് ഉള്ളപ്പോൾ വേറെ ഫോൺ നോക്കണോ
ലോഞ്ച് ചെയ്ത സമയത്ത് ശരിക്കും ഒരു GOAT സ്മാർട്ട്ഫോൺ എന്ന് പ്രശംസ നേടിയ സ്മാർട്ട്ഫോൺ ആണ് മോട്ടറോളയുടെ മോട്ടോ എഡ്ജ് 50 പ്രോ 5ജി (Motorola Edge 50 Pro 5G). പത്ത് തലയുള്ള തനി രാവണൻ എന്ന് ഇവനെ വിശേഷിപ്പിക്കാം. കാരണം പല ഫീച്ചറുകളുടെ കാര്യത്തിലും സെഗ്മെന്റിലെ ഒന്നാമൻ ആയിട്ടായിരുന്നു മോട്ടോ എഡ്ജ് 50 സീരീസിലെ ഈ പ്രോ ഫോൺ എത്തിയത്. അങ്ങനെയുള്ള ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ പുതിയ ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.
ഇത്രയും മികച്ച ഒരു സ്മാർട്ട്ഫോൺ ഏതാണ്ട് 7000 രൂപയിലധികം ഡിസ്കൗണ്ടിൽ വാങ്ങാനുള്ള അവസരമാണ് പുതിയ ഫ്ലിപ്പ്കാർട്ട് ഓഫർ സെയിൽ വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയൊരു അവസരം മുന്നിൽ നിൽക്കേ മറ്റ് ഡിസ്കൗണ്ടുകൾ തേടിപ്പോകാൻ ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ അവസാനിച്ചതിന് പിന്നാലെ ഇന്ന് (ഒക്ടോബർ 9) മുതലാണ് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് ഉത്സവ് ആരംഭിച്ചത്.

ഈ പുതിയ ഓഫർ സെയിലിൽ വിവിധ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്. മോട്ടറോളയുടെ തന്നെ എഡ്ജ് 50 ഫ്യൂഷൻ 21,999 രൂപയ്ക്കും മോട്ടറോള എഡ്ജ് 50 നിയോ 23,999 രൂപയ്ക്കും മോട്ടോ ജി 85 5ജി 16,999 രൂപയ്ക്കും മോട്ടോ G45 9,999 രൂപയ്ക്കും ഈ ഓഫർ സെയിലിൽ ലഭ്യമാണെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.
എങ്കിലും ഇതിനെല്ലാം മുകളിൽ ഏറ്റവും ആകർഷകമായ തോന്നുക മോട്ടോ എഡ്ജ് 50 പ്രോയുടെ ഡിസ്കൗണ്ട് ആണ്. ഈ വർഷം ഏപ്രിലിൽ മോട്ടറോള ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഇത്. അന്ന് മോട്ടോ എഡ്ജ് 50 പ്രോയുടെ 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 31,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയുമായിരുന്നു വില.
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ മോട്ടോ എഡ്ജ് 50 പ്രോയുടെ അടിസ്ഥാന മോഡൽ യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എഡ്ജ് 50 പ്രോയുടെ 35,999 രൂപ വിലയുള്ള ഏറ്റവും മികച്ച 12ജിബി റാം+ 256ജിബി സ്റ്റോറേജ് വേരിയന്റ് ഞെട്ടിക്കുന്ന ഡിസ്കൗണ്ടുമായി വെറും 29,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
അതായത് ഒറ്റയടിക്ക് ഇതിന് 6000 രൂപ ഡയറക്ട് ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് കാർഡ് ഉപയോഗിച്ച് 1250 രൂപ/ 1750 രൂപ ഡിസ്കൗണ്ടുകളും സ്വന്തമാക്കാൻ അവസരമുണ്ട്. അതിനാൽ ഡിസ്കൗണ്ട് 7000 കവിയും. ഇതിനും പുറമേ പരമാവധി 18050 രൂപ വരെ ഡിസ്കൗണ്ട് മൂല്യം ലഭിക്കുന്ന കിടിലൻ എക്സ്ചേഞ്ച് ഓഫറും ഈ ഫോൺ വാങ്ങുന്നവർക്കായി ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്.
മോട്ടോറോള എഡ്ജ് 50 പ്രോയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ കരുത്ത്. 6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. പാന്റോൺ വാലിഡേറ്റഡായിട്ടുള്ള ട്രൂ കളർ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ഡിസ്പ്ലേ ആണ് ഇത്. 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, 12GB വരെ റാം, 256 ജിബി ഓൺബോർഡ് സ്റ്റോറേജ്, ആൻഡ്രോയിഡ് 14 ഒഎസ് (3 ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്), ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയവയും ഇതിലുണ്ട്.
ലോകത്തിലെ ആദ്യത്തെ AI- പവർഡ് പ്രോ-ഗ്രേഡ് ക്യാമറ വാഗ്ദാനം ചെയ്തത് ഈ ഫോൺ ആണെന്ന് മോട്ടറോള പറയുന്നു. യഥാർത്ഥ നിറങ്ങൾ ഉപയോക്താവ് ഉദ്ദേശിച്ചത് പോലെ പകർത്തുന്ന ലോകത്തിലെ ആദ്യത്തെ പാൻ്റോൺ സാധുതയുള്ള ക്യാമറയാണിത് എന്ന് മോട്ടറോള വിശദീകരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടേറോള എഡ്ജ് 50 പ്രോയിൽ ഒരുക്കിയിരിക്കുന്നത്.

OIS ഉള്ള 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറയും, മാക്രോയും ഡെപ്‌ത്തും പ്രദാനം ചെയ്യുന്ന 13MP അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ 50എംപി ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്. AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ ഫീച്ചറുകൾ ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി, IP68 റേറ്റിങ്, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററി എന്നിവയും ഉള്ള ഈ ഫോൺ ശരിക്കും ഒരു പത്തുതല രാവണൺ തന്നെയാണ്.


Click it and Unblock the Notifications








