നല്ലത് എപ്പോഴും അംഗീകരിക്കപ്പെടും! ബെസ്റ്റ് വിലയിൽ 5ജി ഫോൺ; മോട്ടോ ജി85ന് വീണ്ടും ഡിസ്കൗണ്ട്
നല്ലത് എപ്പോഴും അംഗീകരിക്കപ്പെടും, സ്മാർട്ട്ഫോണുകളുടെ കാര്യമാണെങ്കിലും അത് അങ്ങനെതന്നെ. മാസം തോറും നിരവധി സ്മാർട്ട്ഫോണുകളാണ് വിപണിയിലേക്ക് എത്തുന്നത്. അതിൽ ജനപ്രീതി നേടുന്ന മോഡലുകൾ വളരെ കുറവായിരിക്കും. ചില ഫോണുകൾ ബ്രാൻഡിന്റെ പേരും സീരീസിന്റെ പാരമ്പര്യവുമൊക്കെ മൂലം ഹിറ്റാകും. മറ്റ് ചില ഫോണുകൾ അവയുടെ മികച്ച ഫീച്ചറുകൾ, മാന്യമായ വില എന്നിവയാൽ ജനപ്രീതി നേടും. ഇതിൽ രണ്ടാമത് പറഞ്ഞ കൂട്ടത്തിൽ ഹിറ്റായ സ്മാർട്ട്ഫോൺ മോഡലാണ് മോട്ടറോളയുടെ മോട്ടോ ജി85 5ജി (Motorola G85 5G). 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.
ഈ വർഷം ജൂലൈയിൽ ആയിരുന്നു മോട്ടോ ജി85 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ വേരിയൻ്റന് 19,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിലെ ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിൽ ഈ ഫോൺ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നു.

മോട്ടോ ജി85 5ജിയുടെ അടിസ്ഥാന വേരിയന്റ് 1000 രൂപ ഡിസ്കൗണ്ടിൽ 16,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫറായി 1000 രൂപ കൂടി ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ഇത് ഇപ്പോൾ 15,999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.
മോട്ടോ ജി85 5ജിക്ക് മുൻപും ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട് എങ്കിലും അന്ന് അടിസ്ഥാന വിലയിൽ മാറ്റമില്ലായിരുന്നു. ബാങ്ക് ഡിസ്കൗണ്ട് വഴിയാണ് വിലക്കുറവ് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ 1000 രൂപ ഡയറക്ടായി ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നു. പുറമേ ബാങ്ക് ഡിസ്കൗണ്ടും കൂടി എത്തിയതോടെ ഈ ഡീൽ ഉപയോക്താവിന് ലാഭകരമായി മാറുന്നു.

ആകർഷകമായ ഫീച്ചറുകളുമായി എത്തുന്ന മോട്ടറോള ജി85 5ജി ഇപ്പോൾ സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന മികച്ച 5ജി സ്മാർട്ട്ഫോൺ ഓപ്ഷനുകളിൽ ഒന്നാണ്. സോണി ലിറ്റിയ 600 ക്യാമറ സെൻസറുമായി വന്ന ജി-സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ ആണിത്. സ്‌നാപ്ഡ്രാഗൺ 6 Gen3 ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഒപ്പം 12GB വരെ റാമും 256GB സ്റ്റോറേജുമുണ്ട്.
മോട്ടറോള ജി85 5ജിയിലെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ പോൾഇഡി ഡിസ്‌പ്ലേ, 1600nits പീക്ക് ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഗ്രാഫിക്‌സിനായി Adreno 619 ജിപിയു ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി85 5ജിയിൽ ഉള്ളത്. f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

IP54 റേറ്റിംഗ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും മോട്ടോ ജി85 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ, വിവ മജന്ത എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ മോട്ടറോള G85 5G ലഭിക്കും.


Click it and Unblock the Notifications








