സോണി ക്യാമറ, 256GB സ്റ്റോറേജ്, ഡൈമെൻസിറ്റി 9300+ ചിപ്; ഈ കരുത്തൻ വിവോ 5G ഫോണിന് ഡിസ്കൗണ്ട്
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബ്ലാക്ക് ഫ്രൈഡേ ഓഫർ സെയിൽ നടക്കുകയാണ്. ഈ ഓഫർ പ്രയോജനപ്പെടുത്തി മികച്ച വിലക്കുറവിൽ ഒരു നല്ല സ്മാർട്ട്ഫോൺ സ്വന്തമാക്കാന ശ്രമിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനായി വിവോ T4 അൾട്ര (vivo T4 Ultra 5G) ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ വർഷം ജൂണിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. ഫ്ലാഗ്ഷിപ്പ് ലെവൽ 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം. മികച്ച ഡിസൈൻ, മറ്റ് ഫീച്ചറുകൾ എന്നിവയും ഈ വിവോ ഫോൺ വാങ്ങാൻ ആരെയും പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി4 അൾട്രയുടെ 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. നിലവിൽ ഇവ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം യഥാക്രമം 35999 രൂപ, 37999 രൂപ, 39999 രൂപ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിലും വിവോ വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2000 രൂപ ഡയറക്ട് വിലക്കുറവിന് പുറമേ, ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 33999 രൂപ വിലയിലും മറ്റ് വേരിയന്റുകൾ 35999 രൂപ, 37999 രൂപ വിലകളിലും ലഭ്യമാണ്. ആകെ 4000 രൂപ ഡിസ്കൗണ്ടിൽ വിവോ T4 അൾട്ര മോഡലുകൾ ഇപ്പോൾ വാങ്ങാനാകും.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്. ഇവിടെ യഥാർഥത്തിൽ ഈ ഫോണിന് ഡിസ്കൗണ്ട് ലഭ്യമാകുന്നു എന്നതിനാലും മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഒരു മോഡലാണ് ഇത് എന്നതിനാലും ഉപയോക്താക്കൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഫീനിക്സ് ഗോൾഡ്, മീറ്റിയർ ഗ്രേ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പേർച്ചർ, 15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പർ സൂം), എന്നിവയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.45 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം) വിവോ T4 അൾട്രയിലുണ്ട്. Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഫീച്ചറുകൾ സഹിതമാണ് ഈ വിവോ ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യൂവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAhബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ എത്തിയ ഈ മോഡലിന് 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








